17-Feb-2019 (Sun)
 
 
 
മുക്കം: പത്ത് വയസുകാരനെ പീഡിപ്പിച്ചയാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍(55) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ അബ്ദുള്‍ സത്താറിന്റെ സുഹൃത്ത് കൊടിയത്തൂര്‍ സ്വദേശി സലാം ഒളിവിലാണ്. അടുത്തിടെ മറ്റൊരു പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ആളാണ് സലാമെന്ന് പോലീസ് പറഞ്ഞു. കുട്ടിക്ക് പണം നല്‍കി വശത്താക്കിയാണ് ഇരുവരും പീഡിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി മുക്കം പോലീസ് പറഞ്ഞു. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ സത്താറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മേലടി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. 15 സ്‌കൂട്ടറുകളാണ് പദ്ധതി മുഖേന വിതരണം ചെയ്തത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി വി കൈരളി, സ്ഥിരം സമിതി അംഗങ്ങളായ പി ബാലഗോപാലന്‍, ഇ കുഞ്ഞിക്കണ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ പി വി റംല, ജോയിന്റ് ബി ഡി ഒ പി കെ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
പന്നൂര്‍: സമസ്ത ഉപാധ്യക്ഷനും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന നെടിയനാട് സി അബ്ദറഹിമാന്‍ മുസ്ലിയാരുടെ പതിനേഴാം അനുസ്മരണ സമ്മേളനം സമാപിച്ചു. അസര്‍ നിസ്‌കാരാനന്തരം നടന്ന മഖാം സിയാറത്തിന് സയ്യിദന്‍മാരും പണ്ഡിതന്‍മാരും നേതൃത്വം നല്‍കി. തുടര്‍ന്ന് ശറഫിയ്യ അങ്കണത്തില്‍ നടന്ന അനുസ്മരണ സമ്മേളനം കെ കെ അഹമ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ടി കെ അബ്ദുറഹിമാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര, സി എം യൂസുഫ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു.
കുന്ദമംഗലം: ഭീകരാക്രമത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് കാരന്തൂര്‍ മര്‍ക്കസ് ഐ ടി ഐ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാമ്പസിലെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ കുന്ദമംഗലം ടൗണില്‍ മൗനജാഥ നടത്തി. ഐ ടി ഐ പ്രിന്‍സിപ്പാള്‍ എന്‍ മുഹമ്മദലി, മാനേജര്‍ മുഹമ്മദലി സഖാഫി വളളിയാട്, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാര്‍, അസീസ് സഖാഫി, ഷഫീഖ് സഖാഫി, അബ്ദുറഹിമാന്‍ കുട്ടി, സിറാജ്, ഇറാഷ് താമരശ്ശേരി, ജ്യോതിഷ്, സുദീപ്, സുനീഷ്, അജിത്ത്, ഇബ്രാഹിം, ഷറഫുദ്ദീന്‍, സഞ്ചിദ, ചന്ദ്രന്‍, ജസീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
                    
കോടഞ്ചേരി: സമ്മിശ്ര കൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ് കോടഞ്ചേരി സ്വദേശി സെബാസ്റ്റിയന്‍. ദീര്‍ഘകാല വിളകള്‍ക്കൊപ്പം എല്ലാ വിധ പച്ചക്കറികളും സെബാസ്റ്റ്യന്റെ പുരയിടത്തില്‍ സമൃദ്ധമായി വളരുന്നുണ്ട്. ചെറുപ്രായം മുതല്‍ കാര്‍ഷിക വൃത്തിക്കായി ജീവിതം മാറ്റിവെച്ച സെബാസ്റ്റിയന്‍ എന്ന ബേബി മൂന്ന് ഏക്കര്‍ ഭൂമിയില്‍ റബര്‍, തെങ്ങ്, കമുക് തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കൊപ്പമാണ് കപ്പ, ചേന, ചേമ്പ് തുടങ്ങിയവയും പച്ചക്കറികളും വിളയിക്കുന്നത്.
 
 
 

All rights reserved | Website developed and maintained by Zyonz Technologies