സൗജന്യ നേത്രചികിത്സാ ക്യാമ്പ്
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചക്കോരത്തുകുളത്തുള്ള ജില്ലാ ഓഫീസില്‍ ഈ മാസം 16 ന് രാവിലെ എട്ട് മുതല്‍ 12 വരെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തും. മോട്ടോര്‍ തൊഴിലാളിയിലെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ തിമിര ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സാ സഹായം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.