18-Aug-2018 (Sat)
 
 
 
1 2
 
കോഴിക്കോട് ഗവ. വനിത ഐ.ടി.ഐ യില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന ഇന്റീരിയല്‍ ഡെക്കറേഷന്‍ ആന്റ് ഡിസൈനിംഗ് കോഴ്‌സിന് എസ്.എസ്.എല്‍.സി പാസായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 31. കൂടുതല്‍ വിവരങ്ങള്‍ 9895058051, 9446319721 നമ്പറുകളില്‍ ലഭിക്കും.
 
മലബാര്‍ ബൊട്ടണിക്കല്‍ ഗാര്‍ഡനിലെ ടെറിഡോഫൈറ്റ് കണ്‍സര്‍വേറ്ററിയുടെ സ്ട്രക്ചര്‍ നിര്‍മ്മാണത്തിനായി അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രവൃത്തിയുടെ കാലാവധി രണ്ട് മാസമായിരിക്കും. അടങ്കല്‍ തുക 1,55,503 രൂപയും നിരതദ്രവ്യം 3,900 രൂപയുമാണ്. ക്വട്ടേഷനുകള്‍ ജൂലൈ 25 ന് വൈകീട്ട് 3.30 ന് മുമ്പ് ഓഫീസില്‍ സമര്‍പ്പിക്കണം. നാല് മണിക്ക് ക്വട്ടേഷന്‍ തുറക്കും. ഗാര്‍ഡനിലെ മാന്വര്‍ ഷെഡിന്റെ മേല്‍ക്കൂരയും വാതിലും നിര്‍മ്മിക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 20 നകം സമര്‍പ്പിക്കണം. വിലാസം: മലബാര്‍ ബൊട്ടണിക്കല്‍ ഗാര്‍ഡന്‍, ഗുരുവായൂരപ്പന്‍ കോളേജ് പി.ഒ, കോഴിക്കോട് -673014. ഫോണ്‍: 0495 2430939.
 
കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിമേക്കഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചുകളില്‍ ഒഴിവുളള ലാറ്ററന്‍ എന്‍ട്രി സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എല്‍.ഇ.ടി 2013 പാസായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, എല്‍.ഇ.ടി സ്‌കോര്‍ കാര്‍ഡ്, നാല് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ഫീസ് സഹിതം ജൂലൈ 18 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04994 250290, 250555.
 
കൊടുവളളി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലേക്ക് ക്യാഷ് ചെസ്റ്റ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ലഭിക്കുന്ന അവസാന തീയതി ആഗസ്റ്റ് രണ്ട് ഉച്ചക്ക് 12 മണി. അന്ന് മൂന്ന് മണിവരെ ടെണ്ടര്‍ സ്വീകരിക്കുകയും നാല് മണിക്ക് തുറക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ 0495 2281044 ഫോണില്‍ ലഭിക്കും.
 
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങള്‍ക്കുളള 2011-12, 2102-13 വര്‍ഷത്തെ ജീര്‍ണ്ണോദ്ധാരണ ഗ്രാന്റ് വിതരണം ജൂലൈ 28 ന് രാവിലെ 10.30 ന് അഴകൊടി ദേവീ മന്ദിരത്തില്‍ ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ജൂലൈ 12 ന് മൂന്ന് മണിക്ക് അഴകൊടി ദേവി മന്ദിരത്തില്‍ ചേരും.
 
വടകര: പോലീസ് പിടിച്ചെടുത്ത കെ.എ 05-എം.ഇ 2099 രജിസ്റ്റര്‍ നമ്പറിലുളള സ്‌കോര്‍പിയോ ജീപ്പിന്റെ ഉടമ രേഖകള്‍ സഹിതം കോഴിക്കോട് റൂറല്‍ എസ്.പി ഓഫീസുമായി ബന്ധപ്പെടണമെന്നും അല്ലാത്തപക്ഷം ഒരു മാസത്തിനകം വാഹനം ലേലം ചെയ്യുമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. ബാംഗ്ലൂരിലെ ബസവങ്കുടി ആഞ്ജനേയ ക്ഷേത്രത്തിന് സമീപമുളള വെങ്കിട്ട സുബ്ബറാവു മകന്‍ ചന്ദ്രശേഖരന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. കഴിഞ്ഞ വര്‍ഷമാണ് വടകര പോലീസ് വാഹനം പിടികൂടിയത്.
 
സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നിന്ന് 2012 ല്‍ വിവിധ തൊഴില്‍ പരിശീലനങ്ങളില്‍ പങ്കെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ ദേശീയ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവര്‍ ജൂണ്‍ 12 ന് മുമ്പ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം. എന്‍.ഐ.ഒ.എസ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, എസ്.ഡി.സി അഡ്മിഷന്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം.
 
സൈബര്‍ശ്രീ, സി-ഡിറ്റ് പട്ടികജാതി വിഭാഗത്തില്‍ നിന്നും ത്രീഡി ആനിമേഷന്‍ ആന്റ് വിഷ്വല്‍ ഇഫക്ട് ട്രെയിനിംഗ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് ട്രെയിനിംഗ് കാലാവധി. ബിരുദമാണ് അടിസ്ഥാന യോഗ്യത. ബി.എഫ്.എ പാസായവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 4000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.cybersri.org, www.cdit.org എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ് സഹിതം ജൂണ്‍ 10 ന് മുമ്പ് സൈബര്‍ശ്രീ, സി-ഡിറ്റ് ടി.സി.26/847, പ്രകാശ് വി.ആര്‍.എ -ഡി7, വിമന്‍സ് കോളേജ് റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം -695014 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2323949.
 
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമാകുന്നതിന് മുന്നോടിയായി പെരുവണ്ണാമൂഴി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കുറ്റിയാടി പുഴയുടെ ഇരുഭാഗത്തുമുളള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
ജില്ലയില്‍ ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷാ തീയതി ജൂണ്‍ 10 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ eduserskkd@gmail.com ഇ-മെയിലില്‍ ലഭിക്കും. ഫോണ്‍: 9497713712.
 
1 2
 
 
 

All rights reserved | Website developed and maintained by Zyonz Technologies