17-Feb-2019 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20
 
കയര്‍ രണ്ടാം പുനസംഘടനയുടെ ഭാഗമായി നവംബര്‍ മൂന്നിന് സംസ്ഥാനത്തെ അമ്പതാമത്തെ ചകിരി മില്ലിന്റെ ഉദ്ഘാടനം മാറ്റി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്ക് ഫറോക്ക് മുന്‍സിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാളില്‍ നടത്താന്‍ നിശ്ചയച്ചിരുന്ന സ്വാഗത സംഘ രൂപികരണ യോഗവും മാറ്റി വെച്ചതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
 
സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന നവചേതന പട്ടികജാതി കോളനി സാക്ഷരതാ പരിപാടി, അക്ഷരസാഗരം തീരദേശ സാക്ഷരതാ പരിപാടി, സമഗ്രആദിവാസി പരിപാടി എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് ഇന്‍സ്ട്രക്ടര്‍മാരുടെ യോഗം ഒക്ടോ 14 ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സെക്രട്ടറിയേറ്റ് ഹാളില്‍ തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല എന്നിവര്‍ പങ്കെടുക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
 
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ ഗ്രൂപ്പ് വയനാട് റോഡില്‍ ആരംഭിക്കുന്ന മഹിളാ മാളില്‍ ചെറുകിട ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി സജ്ജമാക്കിയ മൈക്രോ ബസാറില്‍ പ്രതിദിനം 250 രൂപ നിരക്കില്‍ സ്വകാര്യ വനിതാ സംരംഭകര്‍ക്കും സെയില്‍സ് കൗണ്ടര്‍ അനുവദിക്കുന്നു. 24 കൗണ്ടറുകളില്‍ 7എണ്ണം ഒഴിവുണ്ട്. താല്‍പര്യമുള്ള സംരംഭകര്‍ ഈ മാസം 15 നകം മാളിന്റെ മൂന്നാം നിലയിലുള്ള ഓഫീസുമായി ബന്ധപ്പെട്ട് കൗണ്ടര്‍ ബുക്ക് ചെയ്യണം. ഫോണ്‍: 09447637621.
 
മലബാര്‍ ദേവസ്വം ക്ഷേത്രജീവനക്കാരുടേയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ 2017 ഡിസംബര്‍ വരെയുളള ക്ഷേമനിധി വിഹിതം ഈ വര്‍ഷം ഡിസംബര്‍ 31 നകം അടക്കണം. അല്ലാത്തപക്ഷം അംഗത്വം റദ്ദാക്കും. കുടിശ്ശിക അടയ്ക്കുമ്പോള്‍, ശമ്പളപട്ടികയുടെ പകര്‍പ്പ്, ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ട് എന്ന് കാണിക്കുന്ന ക്ഷേത്രഭാരവാഹിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. പുതുതായി ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ ശമ്പളപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒരു വര്‍ഷത്തിനകം അംഗത്വത്തിന് അപേക്ഷ സമര്‍പ്പിക്കണം.
 
കോഴിക്കോട്: മത്സ്യതൊഴിലാളികളുടെ വിവരങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ആദ്യ ക്യാമ്പ് ഈ മാസം 15 ന് രാവിലെ 10 മുതല്‍ 1 മണിവരെ തെക്കെകടപ്പുറം, മത്സ്യതൊഴിലാളി ക്ഷേമസഹകരണ സംഘം ഓഫീസിലും ഉച്ചയ്ക്ക് 2 മണിമുതല്‍ 5 മണിവരെ നൈനാംവളപ്പ് കോതി ബീച്ചിലും നടക്കും. തെക്കെകടപ്പുറം മത്സ്യഗ്രാമത്തിലെ എല്ലാ മത്സ്യതൊഴിലാളികളും, അനുബന്ധതൊഴിലാളികളും മത്സ്യതൊഴിലാളി പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ബയോമെട്രിക് കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവയുമായി ക്യാമ്പില്‍ ഹാജരാകണം. 2018 ലെ വാര്‍ഷിക മത്സ്യതൊഴിലാളി വിഹിതവും, തോണി വിഹിതവും ശേഖരിക്കുന്നതിന് ക്യാമ്പില്‍ സൗകര്യമുണ്ടായിരിക്കും.
 
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്നും (മുസ്ലിം, കൃസ്ത്യന്‍, മുതലായവ) സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. വരുമാന പരിധി ആറ് ലക്ഷം രൂപ വരെയാണ്. 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പലിശ നിരക്ക് 6 മുതല്‍ 8 ശതമാനം വരെ മാത്രം. മെഡിക്കല്‍ ക്ലിനിക്ക്, വെറ്റിനറി ക്ലിനിക്ക്, ഫിറ്റ്‌നെസ് സെന്റര്‍, മെഡിക്കല്‍ ലബോറട്ടറി, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ബ്യൂട്ടിപാര്‍ലര്‍, എഞ്ചിനീയറിംഗ് വര്‍ക്ക് ഷോപ്പ്, കംമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍, സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്‍സി, ഫാം നള്‍സറി, ഡയറി ഫാം, ഡിജിറ്റല്‍ സ്റ്റുഡിയോ, വിഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഡിറ്റിംഗ് സ്റ്റുഡിയോ, ആട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്, റെഡിമെയ്ഡ് ഗാര്‍മെന്‍സ് യൂണിറ്റ്, ഫുഡ് പ്രോസസിംഗ്, ഹോം സ്‌റ്റേ, മിനി ടൂറിസം യൂണിറ്റുകള്‍, ബേക്കറി, റസ്‌റ്റോറഡുകള്‍ തുടങ്ങി ലാഭക്ഷമതയോടെയും നിയമപരമായും നടത്താന്‍ പറ്റുന്ന ഏതു സംരംഭത്തിനും വായ്പ നല്‍കും.
 
വേങ്ങരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ഒഴിവു വന്നിട്ടുളള സ്റ്റാളുകള്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിന് 11 മാസ കാലയളവിലേക്ക് ലൈസന്‍സിന് അനുമതി നല്‍കും. ക്വട്ടേഷന്‍ ഈ മാസം 16 ന് 11 മണി വരെ സ്വീകരിക്കും. ഫോണ്‍ 0495 2376514.
 
കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഈ മാസം 13 മുതല്‍ 19 വരെ അണ്‍കണ്‍സീല്‍മെന്റ് എന്ന പേരില്‍ സംഘചിത്ര പ്രദര്‍ശനം നടത്തും. മനോജ് നാരായണന്‍, സാജു അയ്യംപിള്ളി, രഞ്ജിത് ലാല്‍, വേണു ആര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 13 ന് വൈകീട്ട് 4 മണിക്ക് നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
 
മടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഡിപ്പാര്‍ട്ട്മെന്റ് ഫണ്ട് ഉപയോഗിച്ച് പുതുതായി പണികഴിപ്പിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 11 വൈകീട്ട് 3 ന്് സി കെ നാണു എം എല്‍ എ നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി കെ രാജന്‍ മാസ്റ്ററും, ഹൈടെക് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ എ ഫാറൂഖും നിര്‍വ്വഹിക്കും. ചടങ്ങില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി കവിത അധ്യക്ഷത വഹിക്കും. പൊതുമരാമത്തുവകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി ഗോകുല്‍ദാസ്, പ്രിന്‍സിപ്പാള്‍ ദിനേശ് കരുവാന്‍കണ്ടി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ഡ് മെമ്പര്‍ പി പ്രസീത, യു എല്‍ സി സി എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, വി എച്ച് എസ് ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എം ശെല്‍വമണി, പി ടി എ പ്രസിഡന്റ് ടി എം രാജന്‍, ഹെഡ്മാസ്റ്റര്‍ വി പി പ്രഭാകരന്‍, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ ഫൈസല്‍ കെ പി എന്നിവര്‍ സംസാരിക്കും.
 
കയര്‍ രണ്ടാം പുനസംഘടനയുടെ ഭാഗമായി കയര്‍ വകുപ്പിന്റെ ധനസഹായത്തോടെ ജില്ലയില്‍ ആരംഭിക്കുന്ന 11 ചകിരിമില്ലുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ അമ്പതാമത്തെ ചകിരി മില്ലിന്റെ ഉദ്ഘാടനം നവംബര്‍ മൂന്നിന് ഫറൂക്കില്‍ ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കും. ചടങ്ങ് വിജയമാക്കുന്നതിനുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഈ മാസം 15 ന് വൈകീട്ട് നാലു മണിക്ക് ഫറൂക്ക് മുന്‍സിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാളില്‍ ചേരും.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20
 
 
 

All rights reserved | Website developed and maintained by Zyonz Technologies