16-Dec-2018 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19
 
വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ മെറ്റീരിയില്‍ റിക്കവറി ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനകര്‍മ്മം ഈ മാസം 9 ന് വൈകീട്ട് മൂന്ന് മണിക്ക് ജില്ലാ കലക്ടര്‍ യു വി ജോസ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നിര്‍വ്വഹിക്കും. വടകര ബ്ലോക്ക് പഞ്ചായത്തിന്റെ അജൈവ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റിക്കവറി ഫെസിലിറ്റി സെന്റര്‍ (എം ആര്‍ എഫ്) പ്രവര്‍ത്തനസജ്ജമാക്കിയത്. സീറോ വേസ്റ്റ് പദ്ധതിക്ക് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതിനുളള ജില്ലയിലെ ഏറ്റവും നല്ല തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുളള പുരസ്‌കാരം വടകര ബ്ലോക്ക് പഞ്ചായത്ത് നേടിയിട്ടുണ്ട്.
 
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും സി ബി സി പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശികയായവര്‍ക്ക് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 മുതല്‍ 6 മാസത്തേക്ക് പിഴപ്പലിശ ഈടാക്കാതെ ലോണ്‍ കുടിശ്ശിക അടച്ചു തീര്‍ക്കാം. ഫോണ്‍: 04952366156.
 
കോഴിക്കോട്: നെഹ്‌റു യുവ കേന്ദ്ര ജില്ലാ യുവജന അവാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഈ മാസം 11 വരെ നീട്ടി. നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബ്കളുടെ 2017-18 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയായിരിക്കും അര്‍ഹമായ മികച്ച സംഘടനയെ തിരഞ്ഞെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ നെഹ്‌റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04952371891.
 
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ 04പാലേരി നിയോജകമണ്ഡലത്തില്‍ ഉണ്ടായ ആകസ്മിക ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി ഈ വര്‍ഷം ജനുവരി ഒന്ന് യോഗ്യതാ തീയതിയായി കണക്കാക്കി കരട് വോട്ടര്‍ പട്ടിക ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസ്, കൊയിലാണ്ടി താലുക്ക് ആഫീസ്, പാലേരി വില്ലേജ് ആഫീസ്, ചങ്ങരോത്ത് വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുമ്പാകെ ആക്ഷേപമോ അവകാശവാദമോ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 15 ആണ്. തീര്‍പ്പ് കല്പിക്കുന്നതിനുളള അവസാന തീയതി ഈ മാസം 25. അന്തിമ വോട്ടര്‍പട്ടിക ഈ മാസം 27 ന് പ്രസിദ്ധീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.
 
കോഴിക്കോട്: കാര്‍ഷിക വികസന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ യോഗം ഈ മാസം ഒന്‍പതിന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേരും. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
 
നവംബര്‍,ഡിസംബര്‍ മാസങ്ങളിലായി നടത്തുന്ന 108 ാമത് അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്ക് 105 രൂപയും മുമ്പ് പരീക്ഷയില്‍ തോറ്റ് വീണ്ടും എഴുതുന്നവര്‍ക്ക് 160 രൂപയുമാണ് ഫീസ്. പൂരിപ്പിച്ച അപേക്ഷകള്‍ പിഴയില്ലാതെ ഈ മാസം ഒമ്പത് വരെയും 55 രൂപ ഫൈനോടുകൂടി ഈ മാസം 12 വരെയും ആര്‍ ഐ സെന്ററുകളില്‍ സ്വീകരിക്കും. ഒക്‌ടോബര്‍ 15 വരെ അപ്രന്റീസ്ഷിപ്പ് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ട്രേഡ് ടെസ്റ്റിന് അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് കോഴിക്കോട് ആര്‍ ഐ സെന്റുമായി ബന്ധപ്പെടാം. ഫോണ്‍ : 0495 2370289.
 
സി.ആര്‍.എഫ് - അരീക്കോട് - മാത്തറ - കോവൂര്‍ എം.എല്‍.എ റോഡ് പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനോടനുബന്ധിച്ച് പ്രവൃത്തി സുഗമമായി നടത്തുന്നതിന് കോവൂര്‍ പഴയ എം.എല്‍.എ റോഡ് കുന്നത്തുപാലം - പൂളക്കടവ് റോഡ് മാത്തറ - പാലാഴി റോഡ് പുതിയറ - പൊറ്റമ്മല്‍ - പൂത്തുര്‍മഠം റോഡ് (എന്‍.എച്ച് ബൈപ്പാസ് മുതല്‍ അത്താണി വരെ) - കൊളത്തറ - കൊളത്തറ ചുങ്കം - കൊടിനാട്ട് മുക്ക് റോഡ് ഈ റോഡുകളില്‍ ഗതാഗതം ഒക്ടോബര്‍ 5 മുതല്‍ നിരോധിച്ചു.
 
കോഴിക്കോട്: കേരളത്തില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗപ്പെടുത്താനായി ജില്ലയിലെ സര്‍ക്കാര്‍ വാഹനങ്ങളുടെ കസ്റ്റോഡിയന്‍ ഓഫീസര്‍മാര്‍ വാഹനങ്ങളുടെ നമ്പര്‍, ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ എന്നിവ അടിയന്തിരമായി കോഴിക്കോട് കലക്ടറേറ്റില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) അറിയിച്ചു.
 
താമരശ്ശേരി: 2019 ലോകസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍, പട്ടികയിലെ തെറ്റുകള്‍ തിരുത്തല്‍, പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യല്‍, മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയതിനുളള അപേക്ഷകള്‍, പ്രവാസി വോട്ടുകള്‍ ചേര്‍ക്കല്‍ തുടങ്ങിയ അപേക്ഷകള്‍ തെറ്റുകൂടാതെ സമര്‍പ്പിക്കുന്നതിനും കേന്ദ്രതെരെഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറാക്കിയ പുതിയ വെബ്സൈറ്റായ www.nv--sp/in പരിചയപ്പെടുത്തുന്നതിനുമായി താമരശ്ശേരി താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ താമരശ്ശേരി താലൂക്കിന്റെ കീഴിലുളള അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുളള ഇ.സേവാ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്കുമായി താരമശ്ശേരി - രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ ആറ് ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ച് മണിവരെയാണ് പരിശീലന പരിപാടി. താമരശ്ശേരി താലൂക്കിലെ മുഴുവന്‍ അക്ഷയ/ഇ.സേവ കേന്ദ്രങ്ങളുടെയും പ്രതിനിധികളും അംഗീകൃത രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുക്കണമെന്ന് താമരശ്ശേരി താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.
 
കുന്ദമംഗലം ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കെട്ടിടോദ്ഘാടനം ഒക്ടോബര്‍ 8 ന് രാവിലെ 10.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. അഡ്വ. പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിക്കും. കോളേജിന്റെ നിര്‍മാണ പ്രക്രിയയില്‍ സഹകരിച്ച തദ്ദേശ സ്ഥാപനങ്ങളെ ചടങ്ങില്‍ ആദരിക്കും. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയ അഞ്ച് ഏക്കര്‍ 10സെന്റ് ഭൂമിയില്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 3.34 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19
 
 
 

All rights reserved | Website developed and maintained by Zyonz Technologies