19-Mar-2019 (Tue)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
കയര്‍ രണ്ടാം പുനസംഘടനയുടെ ഭാഗമായി കയര്‍ വകുപ്പിന്റെ ധനസഹായത്തോടെ ജില്ലയില്‍ ആരംഭിക്കുന്ന 11 ചകിരിമില്ലുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ അമ്പതാമത്തെ ചകിരി മില്ലിന്റെ ഉദ്ഘാടനം നവംബര്‍ മൂന്നിന് ഫറൂക്കില്‍ ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കും. ചടങ്ങ് വിജയമാക്കുന്നതിനുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഈ മാസം 15 ന് വൈകീട്ട് നാലു മണിക്ക് ഫറൂക്ക് മുന്‍സിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാളില്‍ ചേരും.
 
നാളികേര കര്‍ഷകരുടെ സമഗ്ര വികസനവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുന്നതിനായി പെരുമണ്ണ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി 14 ന് രാവിലെ 9 മണിക്ക് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിക്കും. 50 ലക്ഷം രൂപ വകയിരുത്തിയിട്ടുളള പദ്ധതിയില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലെ 250 ഹെക്ടര്‍ സ്ഥലത്തെ അമ്പതിനായിരം തെങ്ങുകളുടെ ഉത്പാദന വര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി എന്‍ ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജിത, കൃഷി ഓഫീസര്‍ അനിതാഭായ് തുടങ്ങിയവര്‍ പങ്കെടുക്കും.
 
കോഴിക്കോട് ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ആരോഗ്യ കേരളം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2374990 www.arogyakeralam.gov.in.
 
കൊയിലാണ്ടി അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടെ എം സി 11/08 നമ്പര്‍ കേസിലെ കുടിശ്ശികക്കാരില്‍ നിന്നും ജപ്തി ചെയ്ത ഉണ്ണികുളം വില്ലേജില്‍ പൂനൂര്‍ ദേശത്ത് റീ,സ 116/2 എ യില്‍പ്പെട്ട അഞ്ച് സെന്റ് സ്ഥലം ലേലം ഈ മാസം 30 ന് രാവിലെ 11 മണിക്ക് വില്ലേജ് ഓഫീസില്‍ നടത്തും.
 
ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുളള എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ടെണ്ടര്‍ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2374990.
 
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ മൈക്കും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 22 ന് ഉച്ചയ്ക്ക് ഒരു മണിക്കകം സെക്രട്ടറിയുടെ വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0495 2430799.
 
സിവില്‍സ്റ്റേഷനിലെ സൂപ്പര്‍ ചെക്ക് സെല്ലില്‍ (വിദ്യാഭ്യാസ വകുപ്പ്) വാടകയ്ക്ക് കാര്‍ ആവശ്യമുണ്ട്. ക്വട്ടേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്. താല്‍പര്യമുളളവര്‍ ഈ മാസം 17 നകം ഓഫീസില്‍ ക്വട്ടേഷന്‍ എത്തിക്കണം. ഫോണ്‍: 0495 2375924.
 
നവംബര്‍ 26,27 തീയതികളില്‍ കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന കാസര്‍ഗോഡ് റവന്യൂ ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട മത്സരയിനങ്ങളില്‍ വിധി നിര്‍ണ്ണയിക്കുന്നതിന് ജഡ്ജസ് പാനല്‍ ക്ഷണിച്ചു. കലോത്സവത്തില്‍ വിധി നിര്‍ണ്ണയ കര്‍ത്താക്കളായി വരുവാന്‍ താത്പര്യമുളള ജില്ലയ്ക്ക് പുറത്തുളള വിധി കര്‍ത്താക്കള്‍ ബയോഡാറ്റ സഹിതം കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഈ മാസം 12 ന് മുമ്പായി അപേക്ഷ നല്‍കണം.
 
കോഴിക്കോട് സിറ്റി എ ആര്‍ ക്യാമ്പ് പരിസരത്ത് അപകടാവസ്ഥയില്‍, സ്ഥിതി ചെയ്യുന്ന മരങ്ങള്‍ ഈ മാസം 10 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിറ്റി എ ആര്‍ ക്യാമ്പില്‍ ലേലം ചെയ്യും.
 
ഐഡിസി താമരശ്ശേരിയുടെയും നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റയും സംയുക്താഭിമുഖ്യത്തില്‍ 3 മാസത്തെ സൗജന്യ തയ്യല്‍ എംബ്രോയ്ഡറി പരിശീലനം. താമരശ്ശേരി കോരങ്ങാട് വെച്ചാണ് പരിശീലനം നല്കുക. 18-30ന് ഇടക്ക് പ്രായമുള്ള പ്ലസ് ടു വരെ എങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഐ ഡി സി ഒഫീസില്‍ ബന്ധപ്പെടുക. ഫോണ്‍: സീറോ 0495 2220300.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
 
 

All rights reserved | Website developed and maintained by Zyonz Technologies