16-Dec-2018 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19
 
കോഴിക്കോട്: ജില്ലയിലെ ജി19 ആയഞ്ചേരി ഗ്രാമപഞ്ചായത്ത്, 14പൊയില്‍പാറ നിയോജകമണ്ഡലത്തിലേക്ക് ഒക്‌ടോബര്‍ 11 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രസ്തുത നിയോജകമണ്ഡലത്തിലെ പരിധിക്കുളളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുവാന്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്തു വരുന്ന അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍/ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട വികലാംഗജീവനക്കാര്‍ക്കും മേഖലയില്‍ ഏറ്റവും കൂടുതല്‍ വികലാംഗര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുള്ള തൊഴില്‍ദായകര്‍ക്കും വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്‍ക്കുമായുളള സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കാന്‍ പാടില്ല. ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരില്‍ രണ്ടോ അതിലധികമോ ശതമാനം ജീവനക്കാര്‍ വികലാംഗരാണെങ്കില്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടാകൂ. അപേക്ഷ, അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനം, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍/ കഴിവുകള്‍ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങള്‍, വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍, വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ഫോട്ടോ (പാസ്‌പോര്‍ട്ട് & ഫുള്‍സൈസ്) എന്നിവ ഒക്‌റ്റോബര്‍ 15 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. സ്ഥാപനങ്ങളുടെ അപേക്ഷ പ്രവര്‍ത്തനങ്ങളും ഫോട്ടോയും സി ഡി യില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിക്കണം. ഫോണ്‍ 04952371911. വെബ്‌സൈറ്റ് www.sjdkerala.gov.in.
 
കാലടി: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന സുഷമന്‍ കടവിലിന്റെ ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനം സെപ്തംബര്‍ 30ന് വൈകുന്നേരം 4 മണിക്ക് കാലടി ആര്‍ട്ട് ഗ്യാലറിയില്‍ പ്രശസ്ത എഴുത്തുകാരി കെ ആര്‍ മീര ഉദ്ഘാടനം ചെയ്യും. അവാര്‍ഡുകള്‍ക്കര്‍ഹമായ 30 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ഫോട്ടോഗ്രാഫുകളുടെ വില്പനയിലൂടെ ലഭിക്കുന്ന തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സുഷമന്‍ കടവില്‍ പറഞ്ഞു. എറണാകുളം വൈപ്പിന്‍ സ്വദേശിയാണ് സുഷമന്‍. പ്രദര്‍ശനം ഒക്‌ടോബര്‍ ആറിന് സമാപിക്കും.
 
കേന്ദ്ര വനിതാശിശു വികസന മന്ത്രാലയം കുട്ടികളുമായി ബന്ധപ്പെട്ട് നല്‍കി വരുന്ന നാഷണല്‍ അവാര്‍ഡ് ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍2018 ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ കേന്ദ്ര വനിതാശിശു വികസന മന്ത്രാലയത്തിന്റെ www.ncawed.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി ഈ മാസം 30. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
 
വാഹന നികുതി കുടിശ്ശികയിനത്തില്‍ കൊയിലാണ്ടി കായണ്ണ വില്ലേജില്‍ റി.സ 134/(ഭാഗീകം) ല്‍പെട്ട 0.0326 ഹെക്ടര്‍ ഭൂമിയുടെ ലേലം ഒക്‌ടോബര്‍ 25 ന് 12 മണിക്ക് കായണ്ണ വില്ലേജ് ഓഫീസില്‍ നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
 
നന്മണ്ട ഗ്രാമപഞ്ചായത്ത് 10 ാം വാര്‍ഡിലെ പരലാട് അംഗനവാടിയില്‍ നിര്‍മ്മിച്ച കുഴല്‍ക്കിണര്‍ ഉപയോഗിച്ച് മിനികുടിവെളള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തിക്കായി ജില്ലാ ഭൂജല വകുപ്പ് ഓഫീസ് ടെണ്ടര്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 24 ന് വൈകീട്ട് 3 വരെ. ഫോണ്‍ 0495 2370016.
 
കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍െ ആഭിമുഖ്യത്തില്‍ സന്നദ്ധരായ 18 നും 30 നും മദ്ധ്യേ പ്രായമുളള ഒരു ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് രൂപീകരിക്കും. ശാരീരിക ക്ഷമതയും അര്‍പ്പണബോധവുമുള്ള 100 യുവജനങ്ങളെ വീതം തെരഞ്ഞെടുത്ത് ജില്ലാ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാ പ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കുകയും ആവശ്യമായ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ വാങ്ങി നല്‍കുകയും ചെയ്യും. കൂടാതെ കൗണ്‍സിലിംഗ്, സാങ്കേതിക വൈദഗ്ദ്ധ്യം, സര്‍വ്വെ തുടങ്ങിയ വിവിധ മേഖലകളിലായി ടീമുകളെ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കുവാനും പദ്ധതിയുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ നേരിടാന്‍ സജ്ജരായ യുവജന പങ്കാളിത്തം ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. താല്പര്യമുള്ള യുവജനങ്ങള്‍ക്ക് http://volunteer.ksywb.in/ എന്ന ലിങ്ക് വഴി ഈ മാസം 28 മുതല്‍ രജിസ്റ്റര്‍ ചെയ്യാം.
 
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ പട്ടികജാതി വിഭാഗത്തിനുള്ള തൊഴില്‍ പരിശീലനവും മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനവും പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സുജാത മനയ്ക്കല്‍ അധ്യക്ഷ്യത വഹിച്ചു. പട്ടികജാതി വിഭാഗം റീജനല്‍ ഡയറക്റ്റര്‍ കെ ജെ മൈക്കിള്‍, വികസനകാര്യ വിഭാഗം ചെയര്‍മാന്‍ പി. ജി ജോര്‍ജ്ജ് മാസ്റ്റര്‍, പ്രൊഫ. കെ ശ്രീധരന്‍, കെ വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സിക്രട്ടറി പി ഡി ഫിലിപ്പ് വ്യക്തിത്വവികാസം സംബന്ധിച്ച് ആദ്യക്ലാസ് എടുത്തു. 150 യുവതീയുവാക്കള്‍ക്ക് മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനവും 80 വനിതകള്‍ക്ക് കമ്പ്യൂട്ടര്‍ ഐ ടി പരിശീലനം, കമ്പ്യൂട്ടര്‍ എക്കൗണ്ടിങ്ങ്, ഫാഷന്‍ ടെക്‌നോളജി എന്നീ പരിശീലനങ്ങളുമാണ് നല്‍കുന്നത്. കോഴിക്കോട്, കക്കട്ടില്‍, നന്മണ്ട എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളില്‍വെച്ചാണ് പരിശീലനം. സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ ആണ് പരിശീലനം നല്‍കുന്നത്. 6 മാസമാണ് പരിശീലനകാലം. ഫോണ്‍ - 2370026.
 
സ്വകാര്യ ഭൂമിയിലെ തടി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായം നല്‍കും. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്‌വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 50 മുതല്‍ 200 തൈകള്‍ വരെ നട്ടുവളര്‍ത്തുന്നവര്‍ക്ക് തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 വരെ തൈ ഒന്നിന് 40 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപ) 401 മുതല്‍ 625 വരെ തൈ ഒന്നിന് 30 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16000 രൂപ) ധനസഹായം ലഭിക്കും. അപേക്ഷാഫോം അതത് ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഓഫീസുകളില്‍ നിന്നും, വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബര്‍ 15 നകം സോഷ്യല്‍ ഫോറസ്ട്രി അസി. കസര്‍വേറ്റര്‍/റെയിഞ്ച്ഓഫീസര്‍ കാര്യാലയങ്ങളില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം - 0471-2360462,9447979135, കൊല്ലം - 0474-2748976, 9447979132, പത്തനംതിട്ട- 0468-2243452, 9447979134, ആലപ്പുഴ - 0477-2246034, 9447979131, കോട്ടയം- 0481-2310412, 9447979133, ഇടുക്കി- 0486-2232505,9447979142, എറണാകുളം- 0484-2344761,9447979141, തൃശൂര്‍- 0487-2320609,9447979144, പാലക്കാട് - 0491-2555521, 9447979143, മലപ്പുറം - 0483-2734803,9447979154, കോഴിക്കോട് - 0495-2416900, 9447979153, വയനാട് - 0493-6202623, 9447979155, കണ്ണൂര്‍-0497-2705105, 9447979151, കാസര്‍ഗോഡ് - 0499-4255234, 9447979152.
 
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഐ സി ഡി എസ് അര്‍ബ്ബന്‍ ഒന്ന് പ്രൊജക്ടിലെ അങ്കണവാടികളില്‍ 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് സ്റ്റീല്‍ അലമാര വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 15 ഉച്ചക്ക് 12 മണി വരെ. ഫോണ്‍ - 0495 2702523.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19
 
 
 

All rights reserved | Website developed and maintained by Zyonz Technologies