16-Dec-2018 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19
 
കോഴിക്കോട്: 2019 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍, തെറ്റുകള്‍ തിരുത്തല്‍, പേര് നീക്കം ചെയ്യല്‍, മറ്റുസ്ഥലങ്ങളിലേക്ക് താമസം മാറിയതിനുള്ള അപേക്ഷകള്‍, പ്രവാസി വോട്ടുകള്‍ ചേര്‍ക്കല്‍ തുടങ്ങിയ അപേക്ഷകള്‍ തെറ്റുകൂടാതെ സമര്‍പ്പിക്കുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷന്‍ തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റായ www.nv-sp.in പരിചയപ്പെടുത്തുന്നതിനുമായി കോഴിക്കോട് താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുള്‍പ്പെടെയുള്ള ഇസേവാ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്കുമായി കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില് ഈ മാസം 29 ന് ഉച്ചയ്ക്ക് 2.30 മുതല്‍ 5 മണിവരെയാണ് പരിശീലനം. കോഴിക്കോട് താലൂക്കിലെ മുഴുവന്‍ അക്ഷയ/ ഇസേവ കേന്ദ്രങ്ങളുടേയും പ്രതിനിധികളും അംഗീകൃത രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
 
കോഴിക്കോട്: പ്രളയദുരിതാശ്വാസത്തിനും നവകേരള നിര്‍മ്മിതിക്കുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ രംഗശ്രീ ഗ്രൂപ്പുകള്‍ മുഖേന തെരുവ് നാടകം നടത്തും. ജില്ലയില്‍ സപ്തംബര്‍ 27 വ്യാഴാഴ്ച്ച പുതിയസ്റ്റാന്റ് പരിസരത്ത് രാവിലെ 9.30 ന്് ആരംഭിക്കുന്ന പരിപാടി 11 മണിക്ക് മെഡിക്കല്‍ കോളേജ് പരിസരം, 12.30 ക്ക് കുന്ദമംഗലം സ്റ്റാന്റ്, 3 മണിക്ക് താമരശ്ശേരി പഴയസ്റ്റാന്റ് എന്നിവിടങ്ങളിലും സപ്തംബര്‍ 28 വെള്ളിയാഴ്ച്ച രാവിലെ 9.30 ന് കൊയിലാണ്ടി സ്റ്റാന്റ്, 11.30 ന് പേരാമ്പ്ര സ്റ്റാന്റ്, 12.30 ന് പയ്യോളി സ്റ്റാന്റ് വൈകിട്ട് 4.30 ന് വടകര പുതിയ സ്റ്റാന്റ് എന്നിവിടങ്ങളിലും അരങ്ങേറും.
 
കോഴിക്കോട്: സെപ്തംബര്‍ മാസത്തേക്ക് അനുവദിച്ച റേഷന്‍ സാധനങ്ങള്‍ ഒക്‌ടോബര്‍ ആറ് വരെ റേഷന്‍ കടകളില്‍ വിതരണം ചെയ്യുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 
കാരപ്പറമ്പിലുള്ള ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ക്യാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 15 ന് രാവിലെ 11.30. ഫോണ്‍ : 0495 2371989.
 
കോഴിക്കോട്: ജില്ലയില്‍ വിമുക്തി പദ്ധതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി ഒക്‌ടോബര്‍ ആദ്യവാരം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു.
 
കോഴിക്കോട്: സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോവുന്ന ഓട്ടോറിക്ഷകളില്‍ കുട്ടികള്‍ വാഹനത്തില്‍ നിന്നും തെറിച്ചു വീണ് അപകടം ഉണ്ടാവാതിരിക്കുന്നതിനായി വാഹനത്തിന്റെ ഇരുവശവും സുരക്ഷാകമ്പി ഘടിപ്പിക്കേണ്ടതാണെന്ന് കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ കെ ശശികുമാര്‍ അറിയിച്ചു.
 
ജില്ലയിലെ കൈത്തറി സംഘങ്ങളില്‍ നിന്ന് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംഘങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയും അംഗീകാരം ലഭിച്ച പെയ്ഡ് സെക്രട്ടറിയും ഉണ്ടായിരിക്കണം. കൃത്യമായി ഓഡിറ്റിംഗ് നടത്തിയതായിരിക്കണം. കഴിഞ്ഞ വര്‍ഷം അവാര്‍ഡ് ലഭിച്ചവര്‍ ഇപ്രാവശ്യം അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും അതാത് താലൂക്ക് വ്യവസായ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷ ഒക്ടോബര്‍ 12 ന് മുമ്പായി താലൂക്ക് വ്യവസായ ഓഫീസുകളില്‍ ലഭിക്കണം. ജില്ലാ വ്യവസായ കേന്ദ്രം - 9745436739, 8907242720, താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോട് - 9048611005, 9446454178, താലൂക്ക് വ്യവസായ ഓഫീസ്, വടകര - 7012050252, 9747386980, താലൂക്ക് വ്യവസായ ഓഫീസ്, കൊയിലാണ്ടി - 8281348292.
 
അഴിയൂര്‍ പഞ്ചായത്തില്‍ 2018-2019 വര്‍ഷം അടവാക്കേണ്ട കെട്ടിട നികുതി, തൊഴില്‍ നികുതി എന്നിവ സെപ്റ്റംബര്‍ 30 നകം പിഴ കൂടാതെ അടവാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
 
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഐ സി ഡി എസ് അര്‍ബ്ബന്‍ ഒന്ന് പ്രൊജക്ടിലെ 133 അങ്കണവാടികളില്‍ ഭക്ഷ്യവസ്തുക്കള്‍ വാഹനത്തില്‍ കയറ്റി വിതരണം നടത്തുന്നതിന് വാഹന ഉടമകളില്‍ നിന്നും അങ്കണവാടികളില്‍ വെയിംഗ് സ്‌കെയില്‍ (സാള്‍ട്ടര്‍), ഫര്‍ണ്ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 ഉച്ചക്ക് 12 മണി വരെ. ഫോണ്‍ - 0495 2702523.
 
കോഴിക്കോട്: റെയില്‍വേ പോലീസ്, ജൂലൈ 11 ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് അവകാശികളാരെങ്കിലും ഉണ്ടെങ്കില്‍ 30 ദിവസത്തിനകം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആന്‍ഡ് സബ് കലക്ടര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് മുമ്പാകെ മതിയായ തെളിവുകള്‍ സഹിതം ഹാജരാകണം. അല്ലാത്ത പക്ഷം സര്‍ക്കാറിലേക്ക് മുതല്‍ കൂട്ടുന്നതായിരിക്കും.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19
 
 
 

All rights reserved | Website developed and maintained by Zyonz Technologies