16-Dec-2018 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19
 
കോഴിക്കോട്: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള വില്ലേജ് പരിധിക്കുളളില്‍ അനേര്‍ട്ട് മുഖേന സ്ഥാപിച്ചതും പ്രകൃതിക്ഷോഭം മൂലം തകരാര്‍ സംഭവിച്ചതുമായ സൗരോര്‍ജ്ജ ഉപകരണങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, വിറകടുപ്പുകള്‍ എന്നിവ സര്‍വ്വീസ് ചെയ്യുന്നതിന് അനെര്‍ട്ട് വിവര ശേഖരണം നടത്തും. തകരാര്‍ സംഭവിച്ച ഉപകരണങ്ങളെപ്പറ്റിയുളള വിവരങ്ങള്‍ ഈ മാസം 26 നകം അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 0495 2373764, 9188119411. ടോള്‍ ഫ്രീ നം. 1800 425 1803. ഇ മെയില്‍ kozhikode@anert.in.
 
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2018 ആഗസ്റ്റ് 16,17,18 തീയതികളില്‍ നടത്താനിരുന്നതും വെളളപ്പൊക്കം കാരണം മാറ്റിവെച്ചതുമായ വകുപ്പുതല പരീക്ഷകള്‍ ഈ മാസം 17, 19, 22 തീയതികളിലായി നടക്കും. ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറിനോ, സമയത്തിനോ, പരീക്ഷാകേന്ദ്രങ്ങള്‍ക്കോ, മാറ്റമുണ്ടാവില്ല.
 
കോഴിക്കോട് ഡിവിഷനില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ ചേമ്പര്‍ നവീകരണത്തിന് ഈ മാസം 25 ഉച്ചയ്ക്ക് ഒരു മണി വരെയും പെരുവണ്ണാമുഴി റെയിഞ്ചില്‍ ഡാംസൈറ്റ് മുതല്‍ അത്തിക്കോട് വരെയുള്ള ഫോറസ്റ്റ് റോഡിന്റെ നവീകരണ പ്രവൃത്തി, താമരശ്ശേരി റെയിഞ്ചിലെ കടലുണ്ടിവള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് ഓഫീസ് കോമ്പൗണ്ടിലേക്കുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി, താമരശ്ശേരി റെയിഞ്ചിലെ കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ് ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്തുന്ന പ്രവൃത്തി, പെരുവണ്ണാമുഴി റെയിഞ്ചിലെ കരിയാത്തംപാറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നമ്പര്‍ 1, നമ്പര്‍ 2 ടൈപ്പ് 2 ക്വാര്‍ട്ടേഴ്‌സിന്റെ തറസംരക്ഷണം നല്‍കുന്ന പ്രവൃത്തി എന്നിവയ്ക്ക് ഒക്‌ടോബര്‍ 25 ഉച്ചയ്ക്ക് ഒരു മണിവരെയും ദര്‍ഘാസ് ക്ഷണിക്കുന്നു. ഫോണ്‍: 0495 2374450.
 
വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ഒഴിവ് വന്നിട്ടുള്ള എച്ച് ബ്ലോക്ക്(2 എണ്ണം), എല്‍ ബ്ലോക്ക് (1 എഎണ്ണം) സ്റ്റാളുകള്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിന് 11 മാസ കാലയളവിലേക്ക് ലൈസന്‍സിന് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 0495 2376514.
 
പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണസംഘങ്ങളെ വരുന്ന മൂന്ന് വര്‍ഷം കൊണ്ട് സ്വയം പര്യാപ്ത സംഘങ്ങളാക്കി മാറ്റുന്നതിന് സഹകരണ വകുപ്പ് ആവിഷ്‌കരിച്ച സമഗ്രപദ്ധതിയാണ് പുനര്‍ജനി. പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട സംഘങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുളള ശില്പശാല മൂന്ന് മേഖലകളിലായി തിരിച്ച് ഈ മാസം 15 ന് എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഹാളിലും, 17 ന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഹാളിലും, 25 ന് തിരുവനന്തപുരം സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ ആഫീസിലും സംഘടിപ്പിക്കും.
 
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഐ സി ഡി എസ് അര്‍ബ്ബന്‍ 1 പ്രൊജക്ടിലെ അങ്കണവാടികളിലേക്ക് 201819 സാമ്പത്തിക വര്‍ഷത്തേക്ക് സ്റ്റീല്‍ അലമാര വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 28 ന് ഉച്ചക്ക് 12 മണി. ഫോണ്‍ 0495 2702523.
 
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഐ സി ഡി എസ് അര്‍ബ്ബന്‍ 1 പ്രൊജക്ടിലെ 133 അങ്കണവാടികളില്‍ 201819 സാമ്പത്തിക വര്‍ഷത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ വാഹനത്തില്‍ കയറ്റി വിതരണം നടത്തുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 28 ന് ഉച്ചക്ക് 12 മണി. ഫോണ്‍ 0495 2702523.
 
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഐ.സി.ഡി.എസ് അര്‍ബ്ബന്‍ 1 പ്രൊജക്ടിലെ അങ്കണവാടികളില്‍ 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് വെയിംഗ് സ്‌കെയില്‍ (സാള്‍ട്ടര്‍) വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 28 ന് ഉച്ചക്ക് 12 മണി. ഫോണ്‍ 0495 2702523.
 
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ഇ ടെണ്ടര്‍ ക്ഷണിച്ചു. ഈ മാസം 17 ന് ടെണ്ടര്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. അവസാന തീയ്യതി 24. വിശദ വിവരങ്ങള്‍ക്ക് etenderskerala gov.in സന്ദര്‍ശിക്കുക.
 
കോഴിക്കോട്: സിറ്റി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ 45 സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഈ മാസം 18 നകം ജില്ലാ പോലീസ് മേധാവിയുടെ വിലാസത്തില്‍ ലഭിക്കണം. 8,000 രൂപ വരെ വിലമതിക്കുന്ന സ്മാര്‍ട്ട് ഫോണുകളാണ് ആവശ്യം. ഫോണ്‍ 0495 2722673.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19
 
 
 

All rights reserved | Website developed and maintained by Zyonz Technologies