18-Feb-2019 (Mon)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20
 
സിവില്‍ സ്റ്റേഷനിലെ അസി. ഡവലപ്പ്മെന്റ് കമ്മീഷണര്‍ (ജന) ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് എ സി കാര്‍/ ജീപ്പ് പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28 ന് ഉച്ചക്ക് ഒരു മണി വരെ. ഫോണ്‍ - 0495 2371055.
 
പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്‍കും. ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിന്റെ മാതൃകയും ഹാജരാക്കേണ്ട രേഖകളെ സംബന്ധിച്ചുളള വിവരങ്ങളും www.bcdd.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ അപേക്ഷകര്‍ ഈ മാസം 29 ന് വൈകീട്ട് അഞ്ചിനകം പിന്നോക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ വിലാസത്തില്‍ അപേക്ഷ നല്‍കണം. മുന്‍പ് ആനുകൂല്യം ലഭിച്ചവരും 60 വയസ്സ് പൂര്‍ത്തിയായവരും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ :0495 2377786.
 
ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിനുളള ധനസഹായ പദ്ധതിയിലേക്ക് പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെട്ട, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അനുബന്ധ രേഖകളും സാക്ഷ്യപത്രവും സഹിതം സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് അപേക്ഷ നല്‍കേണ്ടത്. മുന്‍പ് ആനുകൂല്യം ലഭിച്ചവരും 60 വയസ്സ് പൂര്‍ത്തിയായവരും അപേക്ഷിക്കേണ്ടതില്ല. ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 29. ഫോണ്‍ - 0495 2377786. വെബ്സൈറ്റ് - www.bcdd.kerala.gov.in.
 
കോഴിക്കോട് ജില്ലയിലെ ജി - 19 ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 14-പൊയില്‍പാറ വാര്‍ഡിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. അന്തിമ വോട്ടര്‍പ്പട്ടിക ജൂലൈ 24 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിമ വോട്ടര്‍പ്പട്ടികയില്‍ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും എന്തെങ്കിലും അപേക്ഷകള്‍ ഉണ്ടെങ്കില്‍ ഈ മാസം 7 മുതല്‍ 10 വരെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്‍ഡ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാം.
 
മാത്തോട്ടം വനശ്രീ കോംപ്ലക്സില്‍ ആധുനിക രീതിയില്‍ സജ്ജീകരിച്ച സംസ്ഥാനതല സര്‍വെ റെക്കോര്‍ഡ് റൂമിന്റെ ഉദ്ഘാടനം ഈ മാസം എട്ടിന് വൈകീട്ട് നാല് മണിക്ക് വനംവകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും. 2018-19 വര്‍ഷത്തെ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ബഡ്ജറ്റ് ഹെഡില്‍ ഉള്‍പ്പെടുത്തി 41.38 ലക്ഷം രൂപ ഉപയോഗിച്ച് വനശ്രീ കോംമ്പൗണ്ടിനകത്ത് ഉപയോഗിക്കാതെ കിടന്ന ക്വാര്‍ട്ടേഴ്സ് നവീകരിച്ചാണ് നിര്‍മാണ പ്രവൃത്തി നടത്തിയത്. റെക്കോര്‍ഡ് റൂമില്‍ സ്ഥാപിച്ച ലോക്കറുകളില്‍ ഡിവിഷന്‍/ജില്ലാ അടിസ്ഥാനത്തില്‍ സര്‍വ്വെ റിക്കാര്‍ഡുകള്‍ ശേഖരിച്ച് സൂക്ഷിക്കും. എല്ലാ വനംവകുപ്പ് ഓഫീസുകളിലേക്കും ആവശ്യമായ റിക്കാര്‍ഡുകള്‍ നല്‍കാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു കേന്ദ്രീകൃത ഫോറസ്റ്റ് സര്‍വ്വെ റിക്കാര്‍ഡ് റൂമാണ് തയ്യാറാക്കിയിരിക്കുന്നത്.
 
കോഴിക്കോട് ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി ഡി എസ് ക്ലാസ് ഈ മാസം 10ന് ആരംഭിക്കും. 2018 വര്‍ഷത്തില്‍ ബി.ഡി.എസ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം രാവിലെ പത്ത് മണിയ്ക്ക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
 
സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് 2018 ന്റെ ഫോട്ടോകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. കാലവര്‍ഷക്കെടുതി കാരണം പലര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത കണക്കിലെടുത്താണ് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടിയത്.
 
നാഷണല്‍ യൂത്ത് അവാര്‍ഡ് 2016-2017 അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന 15 നും 29 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്കും യൂത്ത് ക്ലബ്ബുകള്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 11. ഫോണ്‍ 0495 2373371.
 
താമരശ്ശേരി: സംസ്ഥാന സാക്ഷരതാ മിഷനും പൊതു നവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നുനടത്തുന്ന പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സുകളിലേക്ക് ഏഴാം ക്ലാസ് പാസായ പതിനേഴ് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരം കോഴ്സിലേക്കും എസ്.എസ്.എല്‍.സി. പാസായ ഇരുപത്തി രണ്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കണ്ടറി കോഴ്സിലേക്കും സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാവുതാണ്. 50രൂപ ഫൈനോടെ സെപ്റ്റംബര്‍ 30 വരെയും അപേക്ഷിക്കാം. എസ്.സി, എസ്.ടി അംഗപരിമിതര്‍ക്ക് ഫീസ് ഇളവുണ്ട്. വിശദ വിവരങ്ങള്‍ക്ക് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് തുടര്‍വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക.ഫോണ്‍: 9072101166
 
സംസ്ഥാനത്തെ ഓട്ടോ ടാക്സി യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് ഗവണ്മെന്റിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ ചെയര്‍മാനായുളള ഫെയര്‍ റിവിഷന്‍ കമ്മിറ്റി ഈ മാസം 11 ന് ചേരാനിരുന്ന യോഗം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയതായി ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20
 
 
 

All rights reserved | Website developed and maintained by Zyonz Technologies