19-Mar-2019 (Tue)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
കോഴിക്കോട് ഓള്‍ഡ് മിലിറ്ററി റോഡ്, രാമനാട്ടുകര ഫറോക്ക് കോളേജ് റോഡ്, ഫറോക്ക് ഓള്‍ഡ് എന്‍ എച്ച് റോഡ്, മീഞ്ചന്ത ബേപ്പൂര്‍ റോഡ്, മാനാഞ്ചിറ പുതിയറ പൊറ്റമ്മല്‍ റോഡ് എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 23 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സകൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ഫുഡ്ബോള്‍ അക്കാഡമിയിലേക്ക് 2006, 2007 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികളെ തെരഞ്ഞെടുക്കുന്നു. താത്പ്പര്യമുള്ളവര്‍ 17/02/2019 ഞായറാഴ്ച രാവിലെ 9 മണിക്ക് എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും ജില്ലാ സംസ്ഥാന ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നതാണ്. ബന്ധപ്പെടുക: 9048929383.
 
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഭാഗമായുള്ള നാഷണല്‍ സ്റ്റുഡന്റസ് പാര്‍ലമെന്റ് ഫെബ്രുവരി 23, 24, 25 തിയിതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമാകാന്‍ www.ftseivalondemocracy.in മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരിപാടിയില്‍ 18 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ള രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും വിദഗ്ധരുമായ വ്യക്തികള്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരസ്പരം സംവദിക്കുവാനും ആനുകാലിക വിഷയങ്ങളില്‍ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാനുള്ള വേദി ഒരുക്കും.
 
പയ്യോളി: പയ്യോളി പേരാമ്പ്ര റോഡില്‍ പയ്യോളിക്കും മേപ്പയ്യൂരിനുമിടയില്‍ ഫെബ്രുവരി 20 മുതല്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ അന്നേ ദിവസം മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹനങ്ങള്‍ ദേശീയപാത കൊല്ലം ജംഗ്ഷനില്‍ നിന്ന് നെല്ല്യാടിക്കടവ് വഴി മേപ്പയ്യൂരിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
പേരാമ്പ്ര ചെമ്പ്ര കൂരാച്ചുണ്ട് റോഡില്‍ കലുങ്കിന്റെ വീതികൂട്ടലും ഫുട്ട്പാത്ത് നിര്‍മ്മാണവും നടക്കുന്നതിനാല്‍ ഫെബ്രുവരി 14 മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ ഇതുവഴിയുളള ഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പേരാമ്പ്ര നിന്ന് ചെമ്പ്ര ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പേരാമ്പ്ര പൈതോത്ത് റോഡ് വഴി എളമ്പിലാശ്ശേരി മുക്ക് ചെമ്പ്ര റോഡിലേക്ക് പ്രവേശിക്കണം.
 
നരിക്കുനി: നരിക്കുനി ടൗണില്‍ കുമാരസ്വാമി റോഡ് ജംഗ്ഷനില്‍ കലുങ്ക് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 4 മുതല്‍ പണി തീരുന്നതുവരെ ഇതുവഴി ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
മേക്കുന്ന് ഓര്‍ക്കാട്ടേരി വൈക്കിലശ്ശേരി റോഡില്‍ ഓര്‍ക്കാട്ടേരി മുതല്‍ ചോറോട് ആര്‍ ഒ ബി വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ജനുവരി 16 മുതല്‍ പ്രവൃത്തി തീരുന്നതു വരെ വടകരയില്‍ നിന്നും ഓര്‍ക്കാട്ടേരിക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ കൈനാട്ടി വഴി പോവണമെന്ന് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
താമരശ്ശേരി: കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ താമരശ്ശേരി താലൂക്ക് രണ്ടാം ഘട്ടം പരാതി പരിഹാര അദാലത്ത് താമരശ്ശേരി പഴയ ബസ് സ്റ്റാന്റിന് സമീപമുളള രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ജനുവരി 19 ന് രാവിലെ 10 മണി മുതല്‍ നടക്കും. താമരശ്ശേരി താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. വിവിധ വകുപ്പ് ജില്ലാതല ഓഫീസര്‍മാരുടെ സാന്നിധ്യം അദാലത്ത് വേദിയില്‍ ഉണ്ടാകും. ജില്ലാ കലക്ടര്‍ പരാതികള്‍ നേരിട്ട് സ്വീകരിച്ച് പരിഹാരം നിര്‍ദ്ദേശിക്കും. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
 
താമരശ്ശേരി: ജനുവരി അവസാന വാരത്തില്‍ മദ്യപ്രദേശില്‍ നടക്കുന്ന ദേശീയ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരള ടീമിന്റെ സെലക്ഷന്‍ ഈമാസം എട്ട് ചൊവ്വാഴ്ച പുതുപ്പാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന രേഖകളുമായി രാവിലെ എട്ടുമണിക്ക് ഹാജറാവണം.
 
കോഴിക്കോട്: ഡിസംബര്‍ മാസത്തിലെ റേഷന്‍ സാധനങ്ങള്‍ ഈ മാസം അഞ്ച് വരെ റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
 
 

All rights reserved | Website developed and maintained by Zyonz Technologies