17-Feb-2019 (Sun)
 
 
 
1 2 3 4 5 6 7 8 9
 
കോഴിക്കോട്: ജില്ലയില്‍ കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ (എം ഐ എസ്) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ തത്തുല്യയോഗ്യതയുള്ള എം എസ് വേര്‍ഡ്, എം എസ് എക്‌സല്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രതിമാസ വേതനം 15000 രൂപ. അപേക്ഷകര്‍ കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗമായ വനിതയോ ആയിരിക്കണം. അപേക്ഷാ ഫോറം www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡിസംബര്‍ പത്തിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷകള്‍ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍ പി ഒ, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04952373066
 
കോഴിക്കോട്: എന്‍ വി ബി ഡി സി പിക്ക് കീഴില്‍ കോര്‍പ്പറേഷന്‍ ഏരിയയില്‍ ഡെങ്കി, ചിക്കന്‍ഗുനിയ നിയന്ത്രണ പരിപാടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 60 ദിവസത്തേക്ക് കണ്ടീജന്‍സി വര്‍ക്കര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. 45 വയസ്സ് കഴിയാത്ത 8ാം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ദിവസവേതനം 370 രൂപ. യോഗ്യതയുള്ളവര്‍ ഈ മാസം 28 നകം യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം സിവില്‍ സ്‌റ്റേഷനിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ ഹാജരാവണം.
 
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 24 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. കോഴിക്കോട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങളിലേക്ക് ഡാറ്റ പ്രോസസ്സര്‍, എക്സിക്യൂട്ടീവ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, അസിസ്റ്റന്റ് കൗണ്‍സിലര്‍, റോബോട്ടിക്സ് എഞ്ചിനീയര്‍ (ട്രെയിനീ) എന്നീ ഒഴിവുകളിലേക്കാണ് നിയമനം. നിലവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് 250 രൂപയും ഐഡി കാര്‍ഡിന്റെ പകര്‍പ്പും സഹിതം പുതുതായി രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം രാവിലെ 10 മണിക്ക് സെന്ററില്‍ എത്തിചേരണം. ഫോണ്‍: 0495 2370178/6.
 
പന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി ടീച്ചര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച നവംബര്‍ 24 ശനിയാഴ്ച്ച 3 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് ഹാജരാവുക.
 
കോഴിക്കോട്: മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ. മെഡിക്കല്‍ കോളജ് കോഴിക്കോട് ആര്‍ എസ് ബി വൈക്ക് കീഴില്‍ സെക്കന്റ് സ്റ്റേജ് കംപാനിയന്‍ ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ് എസ് എല്‍ സി ആണ് യോഗ്യത. മൂന്ന് ഒഴിവുകളാണ് ഉള്ളത്. താല്‍പര്യമുള്ളവര്‍ ഈ മാസം 27ന് രാവിലെ 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവേണ്ടതാണ്.
 
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണകേന്ദ്രം ആര്‍ എസ് ബി വൈക്ക് കീഴില്‍ നഴ്സിങ് അസിസ്റ്റന്റുമാരുടെ മൂന്ന് ഒഴിവുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും നഴ്സിങ് അസിസ്റ്റന്റായി വിരമിച്ച 60 വയസ്സിനു താഴെ പ്രായമുള്ളവര്‍ ഈ മാസം 24ന് രാവിലെ 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
 
കോഴിക്കോട്: മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട് ആര്‍.എസ്.ബി.വൈക്ക് കീഴില്‍ സ്റ്റാഫ് നഴ്സ് ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. നാല് ഒഴിവുകളാണ് ഉള്ളത്. യോഗ്യത: ബിഎസ്സി നഴ്സിങ്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 23ന് രാവിലെ 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം.
 
കോഴിക്കോട്: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ചാത്തമംഗലം ആര്‍ പി എഫില്‍ ചിക് സെക്‌സര്‍ തസ്തികയില്‍ 16,500 രൂപ അടിസ്ഥാന ശമ്പളത്തില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ചിക് സെക്‌സര്‍ ആന്റ് ഹാച്ചറി മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്. താല്‍പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഈ മാസം 19ന് രാവിലെ 11 മണിക്ക ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിലെ ജില്ല മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 2768075.
 
അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) ജില്ലാ ടെക്നോളജി മാനേജര്‍- കൃഷി, ജില്ലാ ടെക്നോളജി മാനേജര്‍-മൃഗസംരക്ഷണം എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും കൃഷി ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും വെറ്ററിനറി ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ബിരുദാനന്തര ബിരുദ ധാരികളുടെ അഭാവത്തില്‍ ബിരുദധാരികളെയും പരിഗണിക്കും. പ്രായം 22 നും 40 നും മധ്യേ. പ്രതിമാസ വേതനം 25000 രൂപ. താല്‍പ്പര്യമുള്ളവര്‍ 27 ന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം വേങ്ങേരി ആത്മ ഓഫീസില്‍ എത്തണം. 0495 2378997.
 
വടകര താലൂക്കില്‍ കുളശ്ശേരി ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 30 ന് വൈകീട്ട് 5 മണിക്ക് മുമ്പായി തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം ഓഫീസില്‍ നിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കും.
 
1 2 3 4 5 6 7 8 9
 
 
 

All rights reserved | Website developed and maintained by Zyonz Technologies