17-Nov-2019 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉള്‍പ്പെടെ എല്ലാവിധ അപേക്ഷകളും ബുധനാഴ്ചകളില്‍ മാത്രമേ സ്വീകരിക്കൂവെന്ന് താലൂക്ക് സ്പ്ലൈ ഓഫീസര്‍ അറിയിച്ചു. പുതിയ റേഷന്‍ കാര്‍ഡിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാക്കേണ്ടതുള്ളൂ. മറ്റ് അപേക്ഷകള്‍ ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതില്ല. അപേക്ഷകളിന്മേലുള്ള നടപടികള്‍ ഓഫീസില്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് അപേക്ഷകന് ഫോണ്‍ സന്ദേശം ലഭിക്കും. സന്ദേശം ലഭിച്ച ശേഷമുള്ള ശനിയാഴ്ചകളില്‍ മാത്രം പുതിയ റേഷന്‍ കാര്‍ഡ്/സര്‍ട്ടിഫിക്കറ്റുകള്‍ ഓഫീസില്‍ റേഷന്‍ കാര്‍ഡ് സഹിതം ഹാജരായി കൈപ്പറ്റണം. പഞ്ചായത്തടിസ്ഥാനത്തില്‍ ക്യാമ്പുകളില്‍ സ്വീകരിച്ച അപേക്ഷകളിന്മേല്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം നടത്തുന്ന തീയ്യതികള്‍ പിന്നീട് അറിയിക്കും.
 
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ക്ഷേനിധി കുടിശ്ശിക വരുത്തിയ ലൈസന്‍സികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക അടക്കാം. 2017 ഒക്ടോബര്‍ 26 വരെയുള്ള കുടിശ്ശികകള്‍ക്ക് പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ മൂന്നില്‍ രണ്ട് ഭാഗം ഇളവ് ചെയ്യും. ഒറ്റ ലൈസന്‍സി മാത്രമുള്ളതും ആള്‍ മരണപ്പെട്ടതുമായ കുടിശ്ശിക കേസുകളില്‍ പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ 10 ശതമാനം അടച്ച് കുടിശ്ശിക തീര്‍ക്കാനുമാണ് വ്യവസ്ഥ. പദ്ധതിക്ക് സര്‍ക്കാര്‍ ഉത്തരവ് തിയ്യതിയായ 2018 ആഗസ്റ്റ് 23 മുതല്‍ ആറ് മാസ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. ക്ഷേമനിധി ബോര്‍ഡിന്റെ ഈസ്റ്റ്ഹില്ലിലുളള ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് കുടിശ്ശിക അടക്കാം. ഫോണ്‍ : 04952384355.
 
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യുനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി ആംഭിക്കുന്ന വിവാഹപൂര്‍വ സൗജന്യ കൗണ്‍സലിംഗ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 22 ന് നടക്കും. രാവിലെ 10 മണിക്ക് ജെ.ഡി.റ്റി ഇസ്ലാം കോമ്പൗണ്ടില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈവാഹികജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും കെട്ടുറപ്പാണ് പദ്ധതി ലക്ഷ്യമിടുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാര്‍സി, സിഖ് എന്നീ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സേവനം ഉപയോഗപ്പെടുത്താം. കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗവും തിരുവനന്തപുരം ലയോള കോളേജ് സൈക്കോളജി വിഭാഗവും ചേര്‍ന്നാണ് സില്ലബസ് തയ്യാറാക്കിയത്. ദാമ്പത്യജീവിതത്തിലെ മുന്നൊരുക്കങ്ങള്‍, സന്തുഷ്ടകുടുംബജീവിതം, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്‍, വിവാഹശേഷമുള്ള പഠനവും തൊഴിലും ദമ്പതികളുടെ മനസ്സും ശരീരവും എന്നിവ ഉള്‍പ്പെട്ടതാണ് സിലബസ്. സംസ്ഥാനത്താകെ 64 കേന്ദ്രങ്ങളിലായി കൗണ്‍സിലിങ് നടത്തും.
 
ജില്ലാ ആസൂത്രണ സമിതി യോഗം ഈ മാസം 17 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 
വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും അടുത്ത വര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്ന പ്രകൃതിപഠന ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാരിതര സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്ന് വര്‍ഷം സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്ന സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയില്‍ ഒക്ടോബര്‍ 10 നകം അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് വനം വകുപ്പിന്റെ വെബ്സൈറ്റായ www.forest.kerala.gv.in സന്ദര്‍ശിക്കുക.
 
സിവില്‍ സ്റ്റേഷനിലെ അസി. ഡവലപ്പ്മെന്റ് കമ്മീഷണര്‍ (ജന) ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് എ സി കാര്‍/ ജീപ്പ് പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28 ന് ഉച്ചക്ക് ഒരു മണി വരെ. ഫോണ്‍ - 0495 2371055.
 
പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്‍കും. ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിന്റെ മാതൃകയും ഹാജരാക്കേണ്ട രേഖകളെ സംബന്ധിച്ചുളള വിവരങ്ങളും www.bcdd.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ അപേക്ഷകര്‍ ഈ മാസം 29 ന് വൈകീട്ട് അഞ്ചിനകം പിന്നോക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ വിലാസത്തില്‍ അപേക്ഷ നല്‍കണം. മുന്‍പ് ആനുകൂല്യം ലഭിച്ചവരും 60 വയസ്സ് പൂര്‍ത്തിയായവരും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ :0495 2377786.
 
ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിനുളള ധനസഹായ പദ്ധതിയിലേക്ക് പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെട്ട, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അനുബന്ധ രേഖകളും സാക്ഷ്യപത്രവും സഹിതം സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് അപേക്ഷ നല്‍കേണ്ടത്. മുന്‍പ് ആനുകൂല്യം ലഭിച്ചവരും 60 വയസ്സ് പൂര്‍ത്തിയായവരും അപേക്ഷിക്കേണ്ടതില്ല. ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 29. ഫോണ്‍ - 0495 2377786. വെബ്സൈറ്റ് - www.bcdd.kerala.gov.in.
 
കോഴിക്കോട് ജില്ലയിലെ ജി - 19 ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 14-പൊയില്‍പാറ വാര്‍ഡിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. അന്തിമ വോട്ടര്‍പ്പട്ടിക ജൂലൈ 24 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിമ വോട്ടര്‍പ്പട്ടികയില്‍ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും എന്തെങ്കിലും അപേക്ഷകള്‍ ഉണ്ടെങ്കില്‍ ഈ മാസം 7 മുതല്‍ 10 വരെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്‍ഡ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാം.
 
മാത്തോട്ടം വനശ്രീ കോംപ്ലക്സില്‍ ആധുനിക രീതിയില്‍ സജ്ജീകരിച്ച സംസ്ഥാനതല സര്‍വെ റെക്കോര്‍ഡ് റൂമിന്റെ ഉദ്ഘാടനം ഈ മാസം എട്ടിന് വൈകീട്ട് നാല് മണിക്ക് വനംവകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും. 2018-19 വര്‍ഷത്തെ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ബഡ്ജറ്റ് ഹെഡില്‍ ഉള്‍പ്പെടുത്തി 41.38 ലക്ഷം രൂപ ഉപയോഗിച്ച് വനശ്രീ കോംമ്പൗണ്ടിനകത്ത് ഉപയോഗിക്കാതെ കിടന്ന ക്വാര്‍ട്ടേഴ്സ് നവീകരിച്ചാണ് നിര്‍മാണ പ്രവൃത്തി നടത്തിയത്. റെക്കോര്‍ഡ് റൂമില്‍ സ്ഥാപിച്ച ലോക്കറുകളില്‍ ഡിവിഷന്‍/ജില്ലാ അടിസ്ഥാനത്തില്‍ സര്‍വ്വെ റിക്കാര്‍ഡുകള്‍ ശേഖരിച്ച് സൂക്ഷിക്കും. എല്ലാ വനംവകുപ്പ് ഓഫീസുകളിലേക്കും ആവശ്യമായ റിക്കാര്‍ഡുകള്‍ നല്‍കാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു കേന്ദ്രീകൃത ഫോറസ്റ്റ് സര്‍വ്വെ റിക്കാര്‍ഡ് റൂമാണ് തയ്യാറാക്കിയിരിക്കുന്നത്.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
 
 

All rights reserved | Website developed and maintained by Zyonz Technologies