31-Mar-2020 (Tue)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
കോഴിക്കോട് ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി ഡി എസ് ക്ലാസ് ഈ മാസം 10ന് ആരംഭിക്കും. 2018 വര്‍ഷത്തില്‍ ബി.ഡി.എസ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം രാവിലെ പത്ത് മണിയ്ക്ക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
 
സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് 2018 ന്റെ ഫോട്ടോകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. കാലവര്‍ഷക്കെടുതി കാരണം പലര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത കണക്കിലെടുത്താണ് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടിയത്.
 
നാഷണല്‍ യൂത്ത് അവാര്‍ഡ് 2016-2017 അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന 15 നും 29 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്കും യൂത്ത് ക്ലബ്ബുകള്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 11. ഫോണ്‍ 0495 2373371.
 
താമരശ്ശേരി: സംസ്ഥാന സാക്ഷരതാ മിഷനും പൊതു നവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നുനടത്തുന്ന പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സുകളിലേക്ക് ഏഴാം ക്ലാസ് പാസായ പതിനേഴ് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരം കോഴ്സിലേക്കും എസ്.എസ്.എല്‍.സി. പാസായ ഇരുപത്തി രണ്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കണ്ടറി കോഴ്സിലേക്കും സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാവുതാണ്. 50രൂപ ഫൈനോടെ സെപ്റ്റംബര്‍ 30 വരെയും അപേക്ഷിക്കാം. എസ്.സി, എസ്.ടി അംഗപരിമിതര്‍ക്ക് ഫീസ് ഇളവുണ്ട്. വിശദ വിവരങ്ങള്‍ക്ക് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് തുടര്‍വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക.ഫോണ്‍: 9072101166
 
സംസ്ഥാനത്തെ ഓട്ടോ ടാക്സി യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് ഗവണ്മെന്റിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ ചെയര്‍മാനായുളള ഫെയര്‍ റിവിഷന്‍ കമ്മിറ്റി ഈ മാസം 11 ന് ചേരാനിരുന്ന യോഗം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയതായി ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
 
ശുചിത്വമിഷന്‍ ജില്ലാ ഓഫീസിന് പ്രതിമാസ വാടകയ്ക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ടാക്സി കാര്‍ (ഡ്രൈവര്‍ ഉള്‍പ്പടെ) വിട്ടുനല്‍കാന്‍ താല്‍പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 11 ന് വൈകീട്ട് മൂന്ന് മണി. ഫോണ്‍ - 0495 2370677.
 
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ള 2018 ജനുവരി ഒന്നിന്് 50 വയസ്സ് തികയാത്ത വിമുക്ത ഭടന്മാരില്‍ വിവിധ തൊഴില്‍ വിഭാഗങ്ങളില്‍ പെട്ടവരുടെ സെലക്റ്റ് ലിസ്റ്റ് (കരട്) പ്രസിദ്ധപ്പെടുത്തി. ലിസ്റ്റില്‍ തിരുത്തലുകള്‍ ആവശ്യമായത് സെപ്തംബര്‍ 20 നകം അറിയിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ ലിസ്റ്റ് നിലവില്‍ വരും.
 
വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ മഞ്ചേരി പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായം തുടങ്ങുന്നതിന് താല്‍പര്യമുളളവര്‍ക്കായി മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം നടത്തും. സെപ്തംബര്‍ അവസാനവാരം നടത്തുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 531 രൂപ രജിസ്ട്രേഷന്‍ ഫീസ് നല്‍കി സെപ്തംബര്‍ 22 നകം പേര് രജിസ്റ്റര്‍ ചെയ്യണം. 0483 2768507, ഫോര്‍മാന്‍ (റബ്ബര്‍) 9846797000, ഫോര്‍മാന്‍ (ടൂള്‍റൂം) 8547699185.
 
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പുതിയ പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ലാബിലേക്ക് ഉപകരണങ്ങള്‍ ഷിഫ്റ്റ് ചെയ്ത് സ്ഥാപിക്കുന്നതിനുവേണ്ടി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 14 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210.
 
സൈബര്‍ശ്രീ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കായി സോഫ്റ്റ്വെയര്‍ വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്നോളജീസ് ഇന്‍ ആഡിയോ വിഷ്വല്‍ മീഡിയ, മാറ്റ്ലാബ്, ടുഡി ആന്റ് ത്രീഡിഗെയിം വികസനം എന്നിവയില്‍ ആറ് മാസത്തെ പരിശീലനം നടത്തും. പ്രായ പരിധി 20 നും 26നും മധ്യേ. താല്‍പ്പര്യമുളളവര്‍ വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ ശരിപകര്‍പ്പ് സഹിതം സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരം തൈക്കാടുള്ള സി.ഡിറ്റ് സൈബര്‍ശ്രീ സെന്ററില്‍ എത്തണം. ഫോണ്‍- 0471 2323949.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
 
 

All rights reserved | Website developed and maintained by Zyonz Technologies