17-Nov-2019 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
മേക്കുന്ന് ഓര്‍ക്കാട്ടേരി വൈക്കിലശ്ശേരി റോഡില്‍ ഓര്‍ക്കാട്ടേരി മുതല്‍ ചോറോട് ആര്‍ ഒ ബി വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ജനുവരി 16 മുതല്‍ പ്രവൃത്തി തീരുന്നതു വരെ വടകരയില്‍ നിന്നും ഓര്‍ക്കാട്ടേരിക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ കൈനാട്ടി വഴി പോവണമെന്ന് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
താമരശ്ശേരി: കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ താമരശ്ശേരി താലൂക്ക് രണ്ടാം ഘട്ടം പരാതി പരിഹാര അദാലത്ത് താമരശ്ശേരി പഴയ ബസ് സ്റ്റാന്റിന് സമീപമുളള രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ജനുവരി 19 ന് രാവിലെ 10 മണി മുതല്‍ നടക്കും. താമരശ്ശേരി താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. വിവിധ വകുപ്പ് ജില്ലാതല ഓഫീസര്‍മാരുടെ സാന്നിധ്യം അദാലത്ത് വേദിയില്‍ ഉണ്ടാകും. ജില്ലാ കലക്ടര്‍ പരാതികള്‍ നേരിട്ട് സ്വീകരിച്ച് പരിഹാരം നിര്‍ദ്ദേശിക്കും. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
 
താമരശ്ശേരി: ജനുവരി അവസാന വാരത്തില്‍ മദ്യപ്രദേശില്‍ നടക്കുന്ന ദേശീയ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരള ടീമിന്റെ സെലക്ഷന്‍ ഈമാസം എട്ട് ചൊവ്വാഴ്ച പുതുപ്പാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന രേഖകളുമായി രാവിലെ എട്ടുമണിക്ക് ഹാജറാവണം.
 
കോഴിക്കോട്: ഡിസംബര്‍ മാസത്തിലെ റേഷന്‍ സാധനങ്ങള്‍ ഈ മാസം അഞ്ച് വരെ റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 
ദേശീയപാത 66 ല്‍ കോരപ്പുഴ പാലം പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി പഴയപാലം പൊളിച്ചു മാറ്റുന്നതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കാല്‍നടയാത്രക്കാര്‍ക്ക് പകരം സംവിധാനമായി ജനുവരി 1 മുതല്‍ സൗജന്യ ബോട്ട് സര്‍വീസ് ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
കോഴിക്കോട്: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കടുംബശ്രീ സി ഡി എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു കുടുംബശ്രീ സി ഡി എസ്സിന് പരമാവധി രണ്ട് കോടി രൂപ വരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കും. 75 ശതമാനമെങ്കിലും ഒ ബി സി അല്ലെങ്കില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട (മുസ്ളീം, ക്രിസ്ത്യന്‍, പാഴ്സി, ജൈന, ബുദ്ധ, സിക്ക്) അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങള്‍, ജെ എല്‍ ജികള്‍ എന്നിവയ്ക്കാണ് വായ്പാ വിതരണം ചെയ്യേണ്ടത്. വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത, ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ വിനിയോഗിക്കണം. അയല്‍ക്കൂട്ടങ്ങള്‍ക്ക് പരമാവധി 5 ലക്ഷം രൂപവരെയും ജെ എല്‍ ജികള്‍ക്ക് 2.50 ലക്ഷം രൂപവരെയും വായ്പ അനുവദിക്കാം. വ്യക്തിഗത ഗുണഭോക്താവിന്റെ വായ്പാ പരിധി 60,000 രൂപയാണ്. സി ഡി എസ്സിന് 2.5 മുതല്‍ 3.5 ശതമാനം വരെ വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പ അയല്‍ക്കൂട്ടങ്ങള്‍, ജെ എല്‍ ജി കള്‍, വ്യക്തിഗത ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് നാല് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ പലിശ നിരക്കില്‍ വിതരണം ചെയ്യണം. തിരിച്ചടവ് കാലാവധി 36 മാസം. പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രാഥമിക അപേക്ഷ കോര്‍പ്പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളില്‍ 2019 ജനുവരി 19 നകം സമര്‍പ്പിക്കണം. പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സി ഡി എസ്സുകളെ പദ്ധതി സംബന്ധിച്ച് വിശദീകരണവും വിശദമായ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന ശില്പശാലയിലേയ്ക്ക് ക്ഷണിക്കും. ഈ സാമ്പത്തിക വര്‍ഷം 100 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണമാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.
 
താമരശ്ശേരി താലൂക്കിലെ റേഷന്‍ കടകളില്‍ നോണ്‍സബ്‌സിഡി മണ്ണെണ്ണ ലിറ്ററിന് 49 രൂപ നിരക്കില്‍ ആറ് ലിറ്റര്‍ വരെ ലഭിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 
കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം അഞ്ച്, ആറ്, ഏഴ് തിയതികളില്‍ കൂണ്‍ കൃഷിയില്‍ 30 കര്‍ഷകര്‍ക്ക് സൗജന്യമായി ത്രിദിന പരിശീലനം രാവിലെ 10 മുതല്‍ 5 വരെ നല്‍കും. താല്‍പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുന്നത്. ഫോണ്‍: 04952373582.
 
കോഴിക്കോട്: നവംബര്‍ മാസത്തിലെ റേഷന്‍ സാധനങ്ങള്‍ ഡിസംബര്‍ അഞ്ച് വരെ റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 
കോഴിക്കോട്: ഡിസംബര്‍ അഞ്ച് മുതല്‍ 18 വരെ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന ലെപ്രസി ഡിറ്റക്ഷന്‍ കാമ്പയിന്‍ (അശ്വമേധം) പരിപാടിയുടെ ഭാഗമായി ഗൃഹസന്ദര്‍ശനം നടത്തുന്നതിന് സൗജന്യമായി സേവനം ചെയ്യാന്‍ തയ്യാറുളള പുരുഷ വളണ്ടിയര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ അതാത് പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഫോണ്‍: 0495 2370494.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
 
 

All rights reserved | Website developed and maintained by Zyonz Technologies