17-Feb-2019 (Sun)
 
 
 
1 2 3 4 5 6 7 8 9
 
സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വ്വീസ് ആശുപത്രിയിലേക്ക് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, സേഫ്റ്റി എന്‍ജീനിയര്‍, ഇലക്ട്രിക്കല്‍ എന്‍ജീനിയര്‍, മെക്കാനിക്കല്‍ എന്‍ജീനിയര്‍, ബയോമെഡിക്കല്‍ ടെക്നീഷ്യന്‍, മെഡിക്കല്‍ റിക്കാര്‍ഡ് എന്‍കോഡര്‍, ഓട്ടോമെക്കാനിക് എന്നീ ഒഴിവുകളിലേക്ക് ഇംഗ്ലീഷില്‍ നല്ല പ്രവണ്യമുളളവരും പരിചയസമ്പന്നരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒ ഡി ഇ പി സി അപേക്ഷകള്‍ സ്വീകരിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 23 നകം gcc@odepc.in എന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കണം. കൂടുതല്‍ വിശദവിവരങ്ങള്‍ക്ക് വെബ് സൈറ്റ് www.odepc.kerala.gov.in സന്ദര്‍ശിക്കുക.
 
കോഴിക്കോട്: സാമൂഹ്യനീതിവകുപ്പിനു കീഴില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റായി കരാര്‍ നിയമനം ലഭിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി കൂടിക്കാഴ്ച നടത്തും. പ്രതിമാസം 20,000 രൂപയും 1000 രൂപ യാത്രാ ബത്തയും ഉള്‍പ്പെടെ ആറ് മാസത്തേക്കാണ് നിയമനം. പ്രായപരിധി 40 വയസ്സ് യോഗ്യത: എം എസ് ഡബ്ലു, 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, ജനനതിയ്യതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഈ മാസം 14 ന് രാവിലെ 10 മണിക്ക് ജില്ലാപ്രൊബേഷന്‍ ഓഫീസില്‍ എത്തണം. ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ 04952373575.
 
മങ്കട ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ലൈബ്രറിയില്‍ പ്രതിമാസം 12,000 രൂപ വേതനത്തില്‍ ലൈബ്രറി ഇന്റേണ്‍സിനെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഈ മാസം എട്ടിന് രാവിലെ 10.30 ന് കോളേജില്‍ നടക്കും. താല്‍പ്പര്യമുള്ള ബി എല്‍ ഐ എസ് ബിരുദധാരികള്‍ അസല്‍ രേഖകളുമായി എത്തണം. ഫോണ്‍: 04933 202135.
 
ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്കില്‍ മൃഗങ്ങള്‍ക്ക് രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും വെറ്ററിനറി സയന്‍സില്‍ ബിരുദവും ഉളളവര്‍ക്ക് അപേക്ഷിക്കാം. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ഏഴിന് രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ജില്ലാമൃഗസംരക്ഷണ ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 0495 2768075.
 
കോഴിക്കോട്: കുടുംബശ്രീ വയനാട് റോഡില്‍ ആരംഭിക്കുന്ന മഹിളാ മാളിലേക്ക് വൈകീട്ട് 4.30 മുതല്‍ 10 വരെ പാര്‍ട് ടൈം ആയി ജോലി ചെയ്യാന്‍ സെയില്‍സ് ഗേള്‍സിനെ ആവശ്യമുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ താമസമാക്കിയ കുടുംബശ്രീ അംഗങ്ങളായ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 45 വയസ്സിനു താഴെ പ്രായമുള്ള അവിവാഹിതരോ വിധവകളോ ആയ സ്ത്രീകള്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഈ മാസം അഞ്ചിന് മൂന്ന് മണിക്കകം കോര്‍പ്പറേഷന്‍ കുടുംബശ്രീ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
 
കൊയിലാണ്ടി ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ (ഗേള്‍സ്) കരാറടിസ്ഥാനത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ കോച്ചിനെ നിയമിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏഴിന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തും. അപേക്ഷകര്‍ എന്‍ ഐ എസ് യോഗ്യതയുള്ളവരോ സീനിയര്‍ സ്‌റ്റേറ്റ് ടീമില്‍ കളിച്ചവരോ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ളവരോ ആയിരിക്കണം. മാസവേതനം 15,000 രൂപ. സ്ത്രീകള്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാവണം.
 
പുതുപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഹിന്ദി അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കററുകള്‍ സഹിതം 5 ന് രാവിലെ ഹൈസ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് ഹെഡ് മാസ്റ്റര്‍ അറിയിച്ചു.
 
ചേളന്നൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ള സിവില്‍ എഞ്ചിനീയറിംഗ്, അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ ഒമ്പത്. ഫോണ്‍: 0495 2260944.
 
കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള ലക്ചറര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍/ സീനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എംബിബിഎസ്/ പിജി ഡിപ്ലോമ/ പിജി ഡിഗ്രിയും ട്രാവന്‍കൂര്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. പിജി ഡിപ്ലോമ/ പിജി ഡിഗ്രി ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓഫിസില്‍ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോഗ്യത, വയസ്, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ എട്ടിനു രാവിലെ 10.30 നു അഭിമുഖത്തിനു ഹാജരാകണം. ഒരു ഡിപ്പാര്‍ട്‌മെന്റിലേക്കു മാത്രമേ അപേക്ഷിക്കാന്‍ അവസരമുള്ളൂ. ഒരേ ഡിപ്പാര്‍ട്ടുമെന്റിലേക്ക് അപേക്ഷകര്‍ കൂടുതല്‍ ഉണ്ടെങ്കില്‍ എഴുത്തുപരീക്ഷ നടത്തുന്നതായിരിക്കും. ഫോണ്‍: 04952350205
 
മണിയൂര്‍ ഗവ. ഐടിഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. വെല്‍ഡര്‍ ട്രേഡില്‍ എന്‍ടിസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും/ എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ/ ഡിഗ്രി സര്‍്ട്ടിഫിക്കറ്റ് എന്‍ജിനിയറിങ് ട്രേഡിലുള്ള ഡിപ്ലോമ/ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ഒന്നിന് രാവിലെ പതനൊന്നിന് മണിയൂര്‍ ഗവ. ഐടിഐ പ്രിന്‍സിപ്പാളിനു മുമ്പാകെ ഹാജരാവണം. ഫോണ്‍:04962537970
 
1 2 3 4 5 6 7 8 9
 
 
 

All rights reserved | Website developed and maintained by Zyonz Technologies