17-Feb-2019 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20
 
കോഴിക്കോട്: ശുചിത്വ സാക്ഷരതയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത സന്നദ്ധസംഘടനകള്‍ക്കായി ഈ മാസം 15 ന് നളന്ദാ ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ച പരിശീലനം മാറ്റിയതായി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
 
കോഴിക്കോട്: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിന് 30,000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതി പ്രകാരം ഗുണഭോക്താക്കളില്‍ നിന്ന് വനിത ശിശുവികസന വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയ്യതി ഈ മാസം 28. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക.
 
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എ ഇ ഐ എഞ്ചിനീയറിംഗ് വിഭാഗം, ഓഫീസ് എന്നിവിടങ്ങളിലേക്ക് ഫാന്‍ സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16 ന് രണ്ട് മണി വരെ. ഫോണ്‍: 0495 2383220.
 
കോഴിക്കോട്: വനിതകളുടെ മാനസിക ശാരീരിക വൈഷമ്യങ്ങള്‍ ലഘൂകരിക്കുന്നതിനായി ആയൂര്‍വ്വേദവും ക്ലിനിക്കല്‍ യോഗയും സമന്വയിപ്പിച്ച് ജില്ലാ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാവകുപ്പ് കോഴിക്കോട് ജില്ലയുടേയും നേതൃത്വത്തില്‍ ആയൂര്‍യോഗ പദ്ധതി പ്രകാരം യോഗ പരിശീലനം നടത്തും. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫോണ്‍: 9048928071, 964525332.
 
കോഴിക്കോട്: 2019 ലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര ജില്ലയിലെ യുവതിയുവാക്കള്‍ക്കായി പ്രസംഗ മത്സരം നടത്തുന്നു. ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള മത്സരങ്ങളില്‍ രാജ്യസ്നേഹവും രാഷ്ട്ര നിര്‍മ്മാണവും എന്ന വിഷയത്തെ അധികരിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് മത്സരം സംഘടിപ്പിക്കുക. ഈ മാസം ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 29 വയസ്സ് കഴിയാത്തവര്‍ക്കും പങ്കെടുക്കാം. അപേക്ഷകര്‍ മത്സരിക്കുന്ന ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഈ വര്‍ഷം മത്സരിക്കാന്‍ അര്‍ഹതയില്ല. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 5000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1000 രൂപയും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. നവംബര്‍ 24 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ക്ക് പ്രത്യേക മാതൃകയിലുള്ള ഫോമില്‍ നവംബര്‍ 21 നകം ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു യുവ കേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തിലോ dyc.kozhikode@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0495 2371891.
 
താമരശ്ശേരി: കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ താമരശ്ശേരി താലൂക്ക് പരാതി പരിഹാര അദാലത്ത് താമരശ്ശേരി പഴയ ബസ് സ്റ്റാന്റിന് സമീപമുളള രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ഈ മാസം 17 ന് രാവിലെ 10 മണി മുതല്‍ നടക്കും. താമരശ്ശേരി താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. പ്രസ്തുത ദിവസം വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാരുടെ സാന്നിദ്ധ്യം അദാലത്ത് വേദിയില്‍ ഉണ്ടാകും. ജില്ലാ കലക്ടര്‍ പരാതികള്‍ നേരിട്ട് സ്വീകരിച്ച് വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാരുമായി ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദ്ദേശിക്കും. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
 
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പ് മുഖേന കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. അരയ്ക്ക് താഴെ തളര്‍ന്നവര്‍ക്ക് ജോയ് സ്റ്റിക്ക് ഓപ്പറേറ്റഡ് വീല്‍ ചെയര്‍, കാഴ്ചവൈകല്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്‌ക്രീന്‍ റീഡര്‍, കാഴ്ച്ച വൈകല്യമുള്ള അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡെയ്‌സി പ്ലെയര്‍, സെറിബ്രല്‍ പാള്‍സിയുള്ളവര്‍ക്ക് സി പി വീല്‍ചെയര്‍, ഏഴാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠനം നടത്തുന്ന കാഴ്ച്ച വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ടോക്കിംഗ് കാല്‍ക്കുലേറ്റര്‍, അംഗപരിമിതരുടെ വിദ്യാഭ്യാസം, തൊഴില്‍, യാത്ര എന്നിവയ്ക്ക് സഹായകരമായ ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നു. അപേക്ഷ സാമൂഹ്യനീതി ഓഫീസിലും ശിശുവികസന പദ്ധതി ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 21. ഫോണ്‍: 04952371911.
 
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയിലുടനീളം ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി വിവിധ കലാരൂപങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ദേശീയ ആരോഗ്യ ദൗത്യം നിര്‍ദ്ദേശിക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് കലാരൂപങ്ങള്‍ അവതരിപ്പിക്കേണ്ടത്. താല്‍പര്യമുളളവര്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് അപേക്ഷയും കലാരൂപങ്ങളുടെ വിശദാംശങ്ങളും ഫോട്ടോ ഉള്‍പ്പെടെ നല്‍കണം. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ ജില്ലാതല തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുമ്പില്‍ നിര്‍ദ്ദേശിച്ച വിഷയത്തില്‍ കലാരൂപം അവതരിപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഈ മാസം ഒന്‍പത് വൈകീട്ട് അഞ്ച് മണി വരെ.
 
കോഴിക്കോട്: സ്‌കൂള്‍ ബസ്സുകളില്‍ ജി പി എസ് സംവിധാനം ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനം ഈ മാസം ഒന്‍പതിന് രണ്ട് മണി മുതല്‍ ചേവായൂര്‍ ആര്‍ ടി ഒ ടെസ്റ്റിംഗ് ഗ്രൗണ്ട് ഓഡിറ്റോറിയത്തില്‍ നടക്കും. മോട്ടോര്‍ വാഹന വകുപ്പാണ് ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ജി പി എസ് സംവിധാനം ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ വന്ന സാഹചര്യത്തിലാണ് ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ വാഹനമുളള ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുമുളള പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആവശ്യപ്പെട്ടു.
 
കോഴിക്കോട് സിറ്റി ഏ ആര്‍ പരിസരത്ത് അപകടാവസ്ഥയിലായ മരങ്ങള്‍ ഈ മാസം 10 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിറ്റി ഏ ആര്‍ ക്യാമ്പില്‍ ലേലം ചെയ്യും. 10 ന് രാവിലെ 10 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20
 
 
 

All rights reserved | Website developed and maintained by Zyonz Technologies