17-Feb-2019 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20
 
കോഴിക്കോട്: മോഡേണ്‍-കൊളത്തറ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നവംബര്‍ 9 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
കോഴിക്കോട്: ജില്ലയില്‍ ഡിസംബര്‍ അഞ്ച് മുതല്‍ 18 വരെ കുഷ്ഠരോഗ പരിശോധന നിര്‍ണയ ക്യാപയിന്‍ നടത്തും. ഇതോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാതല ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. പുരുഷ സ്ത്രീ വളണ്ടിയര്‍മാര്‍ അടങ്ങുന്ന ഒരു ടീം ജില്ലയിലെ ഓരോ വീടുകളും സന്ദര്‍ശിച്ച് കുഷ്ഠരോഗ ബോധവത്കരണം നടത്തും. ഓരോ ടീമും ഗ്രാമങ്ങളില്‍ 2025 വീടുകളും നഗരങ്ങളില്‍ 2530 വീടുകളും സന്ദര്‍ശിക്കും. 2020 ആകുമ്പോഴേക്കും സംസ്ഥാനം കുഷ്ഠരോഗമുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനതലത്തില്‍ കുഷ്ഠരോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ ജില്ലയില്‍ 75 പേരാണ് ചികിത്സയിലുള്ളത്. 2018 ല്‍ മാത്രം 33 കേസുകളാണ് കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ കുട്ടികളാണ്. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. ശ്രീകുമാര്‍ മുകുന്ദന്‍, ഡോ. ആര്‍ എസ് ഗോപകുമാര്‍, ഡി ഇ എം ഒ. എം പി മണി, ജില്ലാ ആശാ കോ ഓര്‍ഡിനേറ്റര്‍ പി സി ഷൈനു, ഡെപ്യൂട്ടി ഡി ഇ എം ഒ ഹംസ ഇസ്മയില്‍, ജെ ഡി എം ഒ. ഡോ. വി ആര്‍ ലതിക, സി എം ഒ. ഡോ. ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
 
കോഴിക്കോട്: ഓഖിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍സുരക്ഷാസംവിധാനങ്ങളും കടല്‍രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി കടല്‍ സുരക്ഷാസ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിനായി ജില്ലയിലെ സുരക്ഷാ സംവിധാനങ്ങളുള്ള യാന ഉടമകളില്‍ നിന്നും അപക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബന്ധപ്പെട്ട മത്സ്യഗ്രാമത്തിന്റെ പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പരമ്പരാഗത യാനങ്ങളില്‍ യാനമുടമകളും 2 തൊഴിലാളികളുമടങ്ങുന്ന ഗ്രൂപ്പുകള്‍ക്കും മെക്കനൈസ്ഡ് വിഭാഗത്തില്‍ സ്രാങ്കും െ്രെഡവറും യാനമുടമയും /പ്രതിനിധിയും ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും വെസ്റ്റ്ഹില്‍ ഫിഷറീസ്‌ഡെപ്യൂട്ടിഡയറക്ടറാഫീസ്, ഫിഷറീസ് സ്‌റ്റേഷന്‍ ബേപ്പൂര്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 15 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0495 2383780, 04952414074.
 
കോഴിക്കോട്: ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് ഹാളില്‍ ജൂണ്‍ 28 ന് റേഷന്‍ കാര്‍ഡ് സംബന്ധമായി സ്വീകരിച്ച അപക്ഷകളിന്‍മേല്‍ പുതിയ റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഈ മാസം 8 ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. അപേക്ഷകര്‍ അന്നേ ദിവസം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ, സര്‍ട്ടിഫിക്കറ്റിന്റെ വില എന്നിവ സഹിതം എത്തണം.
 
കോഴിക്കോട്: മഹാപ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. നവംബര്‍ 7 ന് രാവിലെ 10 മണിക്ക് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ ആസൂത്രണസമിതി ഹാളിലാണ് ശില്‍പശാല. ദുരന്തത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നാതായി സര്‍വ്വേയില്‍ കണ്ടെത്തി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വീടുകള്‍ പുതുക്കി പണിയുന്നതിനുള്ള സാങ്കേതിക ഉപദേശവും സഹായവും വിദഗ്ദ സഹായവും നല്‍കുന്നതിനാണ് ശില്‍ശാല. 400 ല്‍ അധികം വീടുകളാണ് പ്രളയത്തില്‍ തകര്‍ന്നത്. വീട് തകര്‍ന്നവരുടെ ആവശ്യകതകള്‍ വിശദമായി പരിശോധിച്ച് ഓരോരുത്തര്‍ക്കും അനുയോജ്യമായ പ്ലാനുകള്‍ രൂപ കല്‍പന ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേരള റീബില്‍ഡ് സി ഇ ഒ ഡോ. വി വേണു ശില്‍പ്പശാലയില്‍ പങ്കെടുക്കും.
 
കോഴിക്കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പഴയ സ്‌കീം പ്രകാരം ക്ഷേമനിധി കുടിശ്ശിക വരുത്തിയിട്ടുള്ളതും റവന്യു റിക്കവറിക്ക് അയച്ചതും അല്ലാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പലിശയും പിഴപ്പലിശയും ഒഴിവാക്കി കുടിശ്ശിക ഒടുക്കു വരുത്താനുള്ള കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഈ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ചീഫ് എക് സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
 
കോഴിക്കോട്: സൂക്ഷ്മചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുവാന്‍ താല്‍പര്യമുളള 18 നും 45 നും ഇടയില്‍ പ്രായമുളള പത്താംക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുളള യുവതീ യുവാക്കള്‍ക്കായി സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റേയും ആഭിമുഖ്യത്തില്‍ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 12 ദിവസവും ഐ എല്‍ ഒ ട്രെയിനിംഗ് 8 ദിവസവും ഉള്‍പ്പെടെ 20 ദിവസമാണ് പരിശീലനം (ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോഗ്രാം). താല്‍പര്യമുളളവര്‍ ഈ മാസം 12 നകം വെളളയില്‍ ഗാന്ധി റോഡിലുളള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 04952766563, 2765770, 9744566625.
 
കോഴിക്കോട്: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കോഴിക്കോട്, വെസ്റ്റഹില്‍, തിക്കോടി ഡിപ്പോകളില്‍ നിന്നും ഉച്ചക്കഞ്ഞി അരി ഉള്‍പ്പെടെയുള്ള സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലൂടെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ കൊടുവള്ളി സപ്ലൈകോ ഡിപോയിലേക്കും ഡിപോയുടെ കീഴിലുള്ള ഔട്ട്‌ലെറ്റുകളിലേക്കും എത്തിക്കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുന്നു. മുദ്രവെച്ച ടെണ്ടറുകള്‍ നവംബര്‍ അഞ്ചിനു മൂന്ന് മണിക്ക് മുമ്പായി ലഭിക്കണമെന്ന് കൊടുവള്ളി ഡിപോ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0495 2211850, 9447975276.
 
കോഴിക്കോട് കോര്‍പ്പറേഷന് കീഴില്‍ ഐ സി ഡി എസ് അര്‍ബ്ബന്‍ 1 പ്രൊജക്ടിലെ അങ്കണവാടികളില്‍ ജാഗ്രതാസമിതി ശാക്തീകരണത്തിന്റെ ഭാഗമായി ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 15 ന് ഉച്ചയ്ക്ക് 2 മണി. ഫോണ്‍: 0495 2702523.
 
കോഴിക്കോട്: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, കോഴിക്കോട് സ്‌കാറ്റേര്‍ഡ് വിഭാഗം വിഹിതമടവില്‍ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്ക് പലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കി വിഹിതക്കുടിശ്ശിക മാത്രം അടച്ച് അംഗത്വം പുനസ്ഥാപിക്കാം. സ്‌കാറ്റേര്‍ഡ് വിഭാഗത്തിലേക്ക് പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതാണെന്നും കോഴിക്കോട് ജില്ലാകമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. ക്യാമ്പ് നടക്കുന്ന സ്ഥലം തീയതി എന്നിവ ക്രമത്തില്‍. 3, 5, 7, 9, 12 തിയ്യതികളില്‍ പേരാമ്പ്ര ഉപകാര്യാലയം, 13, 15, 17, 19, 21 തിയ്യതികളില്‍ കുറ്റിയാടി, 22, 24, 26, 28, 30 തിയ്യതികളില്‍ വടകര. സമയം രാവിലെ 10 മണി മുതല്‍ 4 മണിവരെ. വിശദ വിവരങ്ങള്‍ക്ക്: 0495 2366380.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20
 
 
 

All rights reserved | Website developed and maintained by Zyonz Technologies