19-Mar-2019 (Tue)
 
 
 
1 2 3 4 5 6 7 8 9
 
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ നടത്തുന്ന പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ് പദ്ധതിയില്‍ ഫാക്കല്‍റ്റിയായി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഈ മാസം 30 നകം പ്രൊഫ. എം അബ്ദുറഹിമാന്‍, പ്രിന്‍സിപ്പല്‍ സി സി എം വൈ കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9447468965.
 
കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ (ഗേള്‍സ്) കരാറടിസ്ഥാനത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ കോച്ചിനെ നിയമിക്കുന്നതിന് ഈ മാസം 29ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ എന്‍ ഐ എസ് യോഗ്യതയുള്ളവരോ, സീനിയര്‍ സ്റ്റേറ്റ് ടീമില്‍ കളിച്ചവരോ, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരമുള്ളവരോ ആയിരിക്കണം. മാസവേതനം 15,000 രൂപ. സ്ത്രീകള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495 2383780.
 
കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ വിമുക്തി മിഷന്‍/മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് താത്ക്കാലിക സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സെക്യാട്രിക്- എം ബി ബി എസ്, എം ഡി/ഡി പി എം/ഡി എന്‍ ബി വിത്ത് ടി സി എം സി രജിസ്ട്രേഷന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- എം ഫില്‍/പി ജി ഡി സി പി ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിസ് വിത്ത് ആര്‍ സി ഐ രജിസ്ട്രേഷന്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍- എം ഫില്‍/പി ജി ഡി പി എസ് ഡബ്ല്യൂ ഇന്‍ സൈക്യാട്രിക് സോഷ്യല് വര്‍ക്കര്‍. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതം കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഈ മാസം 22 ന് രാവിലെ 10 മണിക്ക് ഹാജരാകണം. ഫോണ്‍: 0495-2370494
 
കോഴിക്കോട്: ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: എം എസ് സി ക്ലിനിക്കല്‍ സൈക്കോളജി, ആര്‍ സി ഐ രജിസ്ട്രേഷന്‍. എം ഫില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ ഈ മാസം 23 ന് രാവിലെ 10 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് സിവില്‍സ്റ്റേഷനിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ ഹാജരാവണം.
 
വളയം ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പ്രൊജക്ടിന്റെ ഭാഗമായി നടത്തുന്ന യോഗപരിശീലന ക്ലാസുകളിലേക്ക് ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കുന്നു. അംഗീകൃത യൂണിവേഴ്സ്റ്റിയില്‍ നിന്നോ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ലഭിച്ച യോഗ പരിശീലന സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയ്യതി ഈ മാസം 28ന് രണ്ട് മണിക്ക് മുമ്പ്.
 
കോഴിക്കോട്: നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ കരാര്‍ അടിസ്ഥാനത്തില്‍ കുക്ക് (ഒരൊഴിവ്) തസ്തികയിലേക്ക് ഈ മാസം 24 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ല സാമൂഹ്യനീതി വകുപ്പ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. യോഗ്യത അഞ്ചാം തലം. വേതനം 8000 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍സര്‍ട്ടിഫിക്കറ്റും കോപ്പിയുമടക്കം രാവിലെ 10 ന് കോഴിക്കോട് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസില്‍ എത്തണം. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍ 9496386933.
 
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗില്‍ ഒരു ലക്ചറര്‍ തസ്തിക ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് എന്ന വിഷയം ഒരു പേപ്പറായി ഉള്‍പ്പെട്ട ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി ആര്‍ & അഡ്വര്‍ടൈസിംഗില്‍ പി ജി ഡിപ്ലോമയും ഉളളവര്‍ക്ക് അപേക്ഷിക്കാം. പി ആര്‍, അഡ്വര്‍ടൈസിംഗ് എന്നീ മേഖലകളില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും അധ്യാപന പരിചയവും ഉണ്ടായിരിക്കണം. ഒക്ടോബര്‍ 26 നകം അപേക്ഷ നല്‍കണം. ഫോട്ടോ അടങ്ങിയ വിശദമായ ബയോഡേറ്റയും, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അടങ്ങിയ അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 0484 2422275; 0484 2422068.
 
കോഴിക്കോട്: ജില്ലയിലെ താല്‍ക്കാലിക സ്പെഷ്യല്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയിലേക്ക് ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായുളള ഒരു ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 17,325 രൂപ. പ്രായം: 60 വയസ്സ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ മൂന്ന്, അഞ്ച് മണി വരെ. വിലാസം: ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ്, കോഴിക്കോട്. ഫോണ്‍: 0495 2366404.
 
വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിനായുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 10:30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത 35 വയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പുതുതായി 250 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തില്‍ പങ്കെടുക്കാം. ജാവ ഡെവലപ്പേഴ്‌സ്, സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് ട്രെയിനര്‍, ക്ലയന്റ് റിലേഷന്‍സ്, കണ്ടെന്റ് റൈറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്്, ബി.ഡി.ഇ, ബ്രാഞ്ച് റിലേഷന്‍ഷിപ് എക്‌സിക്യൂട്ടീവ് , സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവര്‍ ബിയോഡേറ്റ സഹിതം ഹാജരാവണം. ഫോണ്‍ 04952370178
 
കോഴിക്കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസിനു കീഴിലുള്ള വടകര, പുതുപ്പാടി, കുന്ദമംഗലം, ഈസ്റ്റ്ഹില്‍, പൂളക്കടവ് എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പ്രീമെട്രിക്/ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ വാച്ച്മാന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ പട്ടികവര്‍ഗ്ഗക്കാരെ തെരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തും. കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരും ഏഴാം ക്ലാസ്സ് വിജയിച്ചവരുമായ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിന് പങ്കെടുക്കാം. ഡിഗ്രി പാസ്സായവര്‍ പങ്കെടുക്കേണ്ടതില്ല. ജോലി സമയം രാവിലെ 10 മുതല്‍ 5 വരെയും, വൈകുന്നേരം 5 മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ 10 വരെയും രണ്ട് ഷിഫ്റ്റുകളിലായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ 2018 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും 41 വയസ്സ് കവിയാത്തവരുമായിരിക്കണം. പേര്, പൂര്‍ണ്ണ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, യോഗ്യത, വയസ്സ്, ജാതി തുടങ്ങിയ വിശദാംശങ്ങളോടെ, വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ സി ബ്ലോക്ക്, നാലാം നിലയിലെ െ്രെടബല്‍ ഡിവലപ്‌മെന്റ് ഓഫീസില്‍ ഈ മാസം 25 ന് രാവിലെ 10 മണിക്കു അഭിമുഖത്തിനു ഹാജരാകണം. പി എസ് സി നിഷ്‌കര്‍ഷിക്കുന്ന കായികക്ഷമത കൂടി കണക്കിലെടുത്തായിരിക്കും നിയമനം. അഭിമുഖത്തിന് പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത അനുവദിക്കുന്നതല്ല. ഫോണ്‍ 0495 2376364.
 
1 2 3 4 5 6 7 8 9
 
 
 

All rights reserved | Website developed and maintained by Zyonz Technologies