17-Feb-2019 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20
 
നടുവണ്ണൂര്‍ മന്ദന്‍കാവ ്ഊരള്ളൂര്‍ മുത്താമ്പി റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 2 മുതല്‍ 15 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടാവുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.
 
കോഴിക്കോട്: കുട്ടികള്‍ നേരിടുന്ന അവകാശ സംരക്ഷണങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തീര്‍പ്പാക്കുന്നതിനായി ഹര്‍ഷബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ബാലസൗഹൃദ അദാലത്ത് സംഘടിപ്പിക്കും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റേയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന അദാലത്തില്‍ അവകാശങ്ങള്‍ സംബന്ധിച്ച പരാതി ഈ മാസം അഞ്ചിനകം ഓഫീസുകളില്‍ ലഭിക്കണം. ഫോണ്‍: 0495 2378920.
 
കൊയിലാണ്ടി താലൂക്കിലെ കൊഴുക്കല്ലൂര്‍ വില്ലേജില്‍ ബാങ്ക് ലോണ്‍ നികുതിയിനത്തില്‍ കുടിശ്ശിക അടക്കുന്നതില്‍ വീഴ്ച വരുത്തിയ വ്യക്തിയില്‍ നിന്നും കുടുശ്ശിക വസൂലാക്കുന്നതിനായി ജപ്തി ചെയ്ത ഗുഡ്‌സ് കാരിയര്‍ ട്രക്ക് നവംബര്‍ 5 ന് രാവിലെ 11.30 ന് കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസില്‍ ലേലം വഴി വില്പന നടത്തും.
 
കൊയിലാണ്ടി താലൂക്കിലെ വിയ്യൂര്‍ വില്ലേജില്‍ ബാങ്ക് ലോണ്‍ നികുതിയിനത്തില്‍ കുടിശ്ശിക അടക്കുന്നതില്‍ വീഴ്ച വരുത്തിയ വ്യക്തിയില്‍ നിന്നും കുടുശ്ശിക വസൂലാക്കുന്നതിനായി ജപ്തി ചെയ്ത രണ്ട് മോട്ടോര്‍ വാഹനങ്ങള്‍ നവംബര്‍ രണ്ടിന് രാവിലെ 11.30 വിയ്യൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
 
കോഴിക്കോട്: ജില്ലയിലെ കൃഷ്ണന്‍ നായര്‍ റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തി അവസാനിക്കുന്നതു വരെ വാഹനങ്ങള്‍ വേഗത നിയന്ത്രിച്ച് പോവണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സി. എഞ്ചിനീയര്‍ അറിയിച്ചു.
 
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് കൃഷി ഭവനില്‍ ശീതകാല പച്ചക്കറി തൈകളായ കാബേജ്, കോളിഫ്‌ലവര്‍, കാപ്‌സിക്കം, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ ഉടന്‍ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9995655612
 
കോഴിക്കോട്: ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് നവംബര്‍ അഞ്ചിന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധനയും ബോധവത്കരണവും സംഘടിപ്പിക്കും. ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ ഒന്ന് വരെ നടക്കുന്ന ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.
 
കോഴിക്കോട്: സംസ്ഥാനത്തെ വെള്ളപ്പൊക്കദുരിത ബാധിതര്‍ക്ക് നിലവിലുള്ള വിളവായ്പകള്‍ തിരിച്ചടക്കുന്നതിന് ഒരുവര്‍ഷം വരെ മൊറട്ടോറിയവും തുടര്‍ന്ന് തിരിച്ചടവിന് അഞ്ച് വര്‍ഷം വരെ അധിക കാലാവധിയും ലഭിക്കുമെന്ന് കൃഷി ഡെ. ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനതല ബാങ്കേര്‍സ് സമിതിയും സര്‍ക്കാരും സംയുക്തമായാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷി ആവശ്യത്തിന് ഭൂമിയുടെ വിസ്തീര്‍ണ്ണം, വിളവിന്റെ സ്വഭാവം എന്നിവക്കനുസരിച്ച് അധിക ഈടോ മാര്‍ജിനോ ഇല്ലാതെ പുതിയ വായ്പകള്‍ ലഭിക്കും. ഇത്തരം വായ്പകള്‍ക്കും നിലവിലുള്ള വായ്പക്കും നിശ്ചിത കാലാവധി വരെ സാധാരണ പലിശ മാത്രമാണ് ഈടാക്കുക. വിളനാശം ഉണ്ടായവര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും നിലവിലെ വായ്പകള്‍ക്ക് ഒന്ന് മുതല്‍ ഒന്നര വര്‍ഷം വരെ മൊറോട്ടോറിയവും ആവശ്യാനുസരണം പുതിയ വായ്പയും ലഭിക്കും. പുതിയ വായ്പകള്‍ക്ക് ഈടോ ഗ്യാരന്റിയോ ആവശ്യമില്ല. ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഈ മാസം 31 ന് മുന്‍പും പുതിയ വായ്പക്കുള്ള അപേക്ഷകള്‍ ഡിസംബര്‍ 31ന് മുന്‍പ് ബന്ധപ്പെട്ട ബാങ്ക് ശാഖകളില്‍ ലഭിക്കണം.
 
ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിനു കീഴില്‍ വരുന്ന ഫാക്ടറികളുടെ ലൈസെന്‍സ് അടുത്തവര്‍ഷത്തേക്ക് പുതുക്കന്നതിനുള്ള അവസാനതിയ്യതി ഈ മാസം 31 വരെയാണ്. അടുത്ത മാസം ഒന്നുമുതല്‍ ഇരുപത്തഞ്ച് ശതമാനം അമിത ഫീസോടുകൂടി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു. ജനുവരി 1 മുതല്‍ അന്‍പത് ശതമാനം അധികഫീസ് ഒടുക്കേണ്ടതാണ്. ഫോണ്‍ 04952370202,04952371678.
 
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, സ്‌കാറ്റേര്‍ഡ് വിഭാഗം വിഹിതമടവില്‍ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്ക് ഡിസംബര്‍ 30 വരെപലിശ, പിഴപ്പലിശ ഒഴിവാക്കി വിഹിത കുടിശ്ശിക മാത്രം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. വിശദവിവരങ്ങള്‍ക്ക് 04952366380.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20
 
 
 

All rights reserved | Website developed and maintained by Zyonz Technologies