15-Sep-2019 (Sun)
 
 
 
1 2 3 4 5 6 7 8 9 10
 
കോഴിക്കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസിനു കീഴിലുള്ള വടകര, പുതുപ്പാടി, കുന്ദമംഗലം, ഈസ്റ്റ്ഹില്‍, പൂളക്കടവ് എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പ്രീമെട്രിക്/ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ വാച്ച്മാന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ പട്ടികവര്‍ഗ്ഗക്കാരെ തെരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തും. കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരും ഏഴാം ക്ലാസ്സ് വിജയിച്ചവരുമായ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിന് പങ്കെടുക്കാം. ഡിഗ്രി പാസ്സായവര്‍ പങ്കെടുക്കേണ്ടതില്ല. ജോലി സമയം രാവിലെ 10 മുതല്‍ 5 വരെയും, വൈകുന്നേരം 5 മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ 10 വരെയും രണ്ട് ഷിഫ്റ്റുകളിലായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ 2018 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും 41 വയസ്സ് കവിയാത്തവരുമായിരിക്കണം. പേര്, പൂര്‍ണ്ണ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, യോഗ്യത, വയസ്സ്, ജാതി തുടങ്ങിയ വിശദാംശങ്ങളോടെ, വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ സി ബ്ലോക്ക്, നാലാം നിലയിലെ െ്രെടബല്‍ ഡിവലപ്‌മെന്റ് ഓഫീസില്‍ ഈ മാസം 25 ന് രാവിലെ 10 മണിക്കു അഭിമുഖത്തിനു ഹാജരാകണം. പി എസ് സി നിഷ്‌കര്‍ഷിക്കുന്ന കായികക്ഷമത കൂടി കണക്കിലെടുത്തായിരിക്കും നിയമനം. അഭിമുഖത്തിന് പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത അനുവദിക്കുന്നതല്ല. ഫോണ്‍ 0495 2376364.
 
ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ വിവിധതസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഈ മാസം 17. വിശദവിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 
എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ചിന്റെ ഭാഗമായുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ആക്‌സിസ് ബാങ്കിലേക്ക് ബിസ്സിനസ്സ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനായുള്ള അഭിമുഖം ഈ മാസം 10 ന് രാവിലെ 10.30ന് നടക്കും. 35 വയസില്‍ താഴെ പ്രായമുള്ള ബിരുദം, ബിരുദാനന്തരബിരുദം യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം. മുപ്പത്തഞ്ചു വയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്‌ട്രേഷനിലുടെ തുടര്‍ന്ന വരുന്ന ഒഴിവുകളിലും പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം എത്തണം. ഫോണ്‍ : 04952370176/178.
 
കൊയിലാണ്ടി താലൂക്കില്‍പ്പെട്ട ഇരിങ്ങല്‍, തിക്കോടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, വിയ്യൂര്‍, മൂടാടി, പയ്യോളി, ചക്കിട്ടപ്പാറ, പേരാമ്പ്ര, പാലേരി, എരവട്ടൂര്‍, ചെമ്പനോട, തുറയൂര്‍, ചെറുവണ്ണൂര്‍, കൂത്താളി, കീഴരിയൂര്‍, ചങ്ങരോത്ത്, കൊഴുക്കല്ലൂര്‍, അരിക്കുളം, അവിടനല്ലൂര്‍, ബാലുശ്ശേരി, ഉളേള്യരി, കായണ്ണ, നടുവണ്ണൂര്‍ എന്നീ വില്ലേജുകളിലെ പ്രളയബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള എസ്.സി/എസ്.ടി/ഭിന്നശേഷി/ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ മാസം 10 ന് രാവിലെ 10 മണി മുതല്‍ കൊയിലാണ്ടി മിനിസിവില്‍ സ്‌റ്റേഷനില്‍ കിറ്റുകള്‍ വിതരണം ചെയ്യും. അര്‍ഹതയുളളവര്‍ വില്ലേജ് ഓഫീസില്‍ നിന്ന് കൂപ്പണ്‍ കൈപ്പറ്റി റേഷന്‍ കാര്‍ഡ് സഹിതം വിതരണകേന്ദ്രത്തില്‍ ഹാജരാകണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
 
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുളള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുളള ബി എസ് സി/എം എസ് സി/പി എച്ച് ഡി നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനുളള ഇന്റര്‍വ്യൂ നവംബര്‍ 19,20,21,22,23 തീയതികളില്‍ ഡല്‍ഹിയില്‍ വച്ച് നടത്തും. താല്‍പര്യമുളളവര്‍ ബയോഡാറ്റ ഒഡെപെക് (ODEPC) വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ ഈ മാസം 30 നകം gcc@odepc.in എന്ന ഇ.മെയില്‍ വിലാസത്തില്‍ അയക്കണം. വെബ്സൈറ്റ് www.odepc.kerala.gov.in
 
ബാലുശ്ശേരി, ചേളന്നൂര്‍, കുന്നുമ്മല്‍ എന്നീ ബ്ലോക്കുകളില്‍ മൃഗങ്ങള്‍ക്ക് രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെയും കുന്നുമ്മല്‍ ബ്ലോക്കില്‍ രാത്രികാല സേവനത്തിന് സഹായിയായി അറ്റന്റന്റിനെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ആവശ്യമാണ്. വെറ്ററിനറി ഡോക്ടര്‍ക്ക് പ്രതിമാസം 39500 രൂപയും അറ്റന്റന്റുമാര്‍ക്ക് പ്രതിദിനം 350 രൂപ പ്രകാരം പ്രതിമാസം 10500 രൂപയും വേതനമായി ലഭിക്കും. താല്‍പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 10 ന് രാവിലെ 10.30 മണി മുതല്‍ 11.30 മണി വരെ നടക്കുന്ന ഇന്റര്‍വ്യൂവിന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാവണം.
 
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിനു വേണ്ടി താല്‍ക്കാലികാടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റേയും ടിസി എം സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും അസ്സലും പകര്‍പ്പുകളും സഹിതം കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) മുമ്പാകെ ഒക്ടോബര്‍ 10ന് രാവിലെ 10 മണിക്ക് ഹാജരാക്കേണ്ടതാണ്.
 
കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം ഈ മാസം ആറിന് രാവിലെ 10.30 മുതല്‍ 1.30 വരെ നടക്കും. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത 18നും 35നും മദ്ധ്യേ പ്രായമുളളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 250 നല്‍കി അഭിമുഖത്തില്‍ പങ്കെടുക്കാം. ഡെലിവെറി ബോയ്‌സ്, എഡ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്റ്, അക്കാഡമിക് കൗണ്‍സിലര്‍, ടെലി കൗണ്‍സിലര്‍, ബിസിനെസ്സ് എക്‌സിക്യൂട്ടീവ്, ബിസിനെസ്സ് മാനേജര്‍, ജൂനിയര്‍/സീനിയര്‍ ഫാക്കല്‍റ്റി (കമ്പ്യൂട്ടര്‍ സയന്‍സ്), ടെക്‌സപ്പോര്‍ട്ട്, ഏരിയ സെയില്‍സ് ഓഫീസര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, സെയില്‍സ് കോര്‍ഡിനേറ്റര്‍, ഡിസൈനര്‍ (ആനിമേഷന്‍ ആന്‍ഡ് ഫോട്ടോഷോപ്പ്) എന്നീ ഒഴിവുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു ഉം അതിനു മുകളില്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ സഹിതം പങ്കെടുക്കാം. ഫോണ്‍ : 0495 2370176/178.
 
കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ ടി ഐയില്‍ ഐ സി ടി എസ് എം ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: ഐ സി ടി എസ് എം ട്രേഡില്‍ എന്‍ ടി സി/എന്‍ എ സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി എന്നിവയിലെ ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി എന്നിവയിലെ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ഐഡന്റിറ്റി, തൊഴില്‍ പരിചയം, എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04952373976.
 
കോഴിക്കോട്: ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 3ന് രാവിലെ 10:30 നു ഡെലിവറി എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അഭിമുഖം നടക്കും. 500-ല്‍ പരം ഒഴിവുകളാണ് ഉള്ളത്. നിലവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തില്‍ പങ്കെടുക്കാം. പ്ലസ്ടു -ഉം അതിനു മുകളില്‍ യോഗ്യതയുമുള്ള 35 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ക്കാണ് അവസരം. യോഗ്യതയുള്ളവര്‍ ബയോഡാറ്റ സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍ : 0495 2370176/178
 
1 2 3 4 5 6 7 8 9 10
 
 
 

All rights reserved | Website developed and maintained by Zyonz Technologies