19-Mar-2019 (Tue)
 
 
 
1 2 3 4 5 6 7 8 9
 
കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായുള്ള എംപ്ലോയബിലിറ്റി സെന്ററും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും( ഐ ഐ എ ടി) സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍മേള ഈ മാസം 29 ന് 10 മണിക്ക് ഫറൂഖ് ഐ ഐ എ ടിയില്‍ നടത്തും. 500ല്‍ പരം ഒഴിവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തസ്തികകള്‍: സ്റ്റാക് ഡെവലപ്പര്‍, ഐ ഓ ടി വെബ് ഡെവലപ്പര്‍, സോഫ്‌റ്റ്വെയര്‍ മാര്‍ക്കറ്റിംഗ്, സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, ഓഫീസ് അസിസ്റ്റന്റ്, അക്കാദമിക് കൗണ്‍സിലര്‍, റിലേഷന്‍ഷിപ് ഓഫീസര്‍, ക്രെഡിറ്റ് ഓഫീസര്‍, ഇന്റെര്‍ണല്‍ ഓഡിറ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് റിലേഷന്‍ഷിപ് മാനേജര്‍, നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ടെലികോളര്‍, ബി ആര്‍ ഇ, ഫിനാന്‍സ് എക്‌സിക്യൂട്ടീവ്, പ്രോഗ്രാമേഴ്‌സ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ടെക്‌നിക്കല്‍, ഫീല്‍ഡ് റിക്രൂട്ടര്‍, കൗണ്‍സിലര്‍, ഓണ്‍ബോര്‍ഡിങ്, ഇന്റര്‍വ്യൂര്‍, ഡെലിവറി ബോയ്, ബിസ്സിനസ്സ് ഡെവലപ്്‌മെന്റ് എക്‌സിക്യൂട്ടീവ്, ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ , അക്കൗണ്ടന്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ് -ഷോറൂം, ബ്രാഞ്ച് കോ-ഓര്‍ഡിനേറ്റര്‍, ടെക്‌നിഷ്യന്‍ ട്രെയിനീ, സര്‍വീസ് അഡൈ്വസര്‍, ഷോറൂം മാനേജര്‍. 35 വയസ്സില്‍ കവിയാത്ത എസ് എസ് എല്‍ സി യും അതിനുമുകളില്‍ യോഗ്യതയുള്ളവര്‍ ബയോഡാറ്റ സഹിതം ഹാജരാവണം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495-2370176/04952370178.
 
ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്‌ടോബര്‍ 12. വിശദവിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 
കോഴിക്കോട്: ജില്ലയിലെ കട്ടിപ്പാറ, കൂത്താളി, ചേളന്നൂര്‍, തുറയൂര്‍ പഞ്ചായത്തുകളിലേക്കും, പയ്യോളി മുന്‍സിപാലിറ്റിയിലേക്കും പട്ടികജാതി പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18 നും 40 നും മദ്ധ്യേ പ്രായമുളള, പ്രീഡിഗ്രി/പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒഴിവുകളില്‍ 10 ശതമാനം പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ എസ് എല്‍ സിയും ഉയര്‍ന്ന പ്രായപരിധി 50 വയസ്സും ആയിരിക്കും. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് / ടി സിയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. താല്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം തുടങ്ങി മുഴുവന്‍ രേഖകളുടെയും അസ്സലും, പകര്‍പും സഹിതം ഒക്‌ടോബര്‍ എട്ടിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0495 2370379
 
ഗവ. മെഡിക്കല്‍കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച് ഡി എസ്സിന്റെ കീഴില്‍ താല്‍ക്കാലികമായി ജീന്‍ ടെക്നോളജിസ്റ്റിനെ (ഒരു ഒഴിവ്) നിയമിക്കും. സ്ഥിരം ജീവനക്കാര്‍ വരുന്നതു വരെയോ, എംപ്ലോയ്മെന്റ് ലിസ്റ്റ് പ്രകാരമുളള നിയമനം വരെയോ, അല്ലെങ്കില്‍ പരമാവധി ഒരു വര്‍ഷത്തേക്കോ മാത്രമായിരിക്കും നിയമനം. ജീന്‍ ടെക്നോളജിസ്റ്റ് യോഗ്യത - എം എസ ്സി ജീന്‍ ടെക്നോളജി/ജനിറ്റിക്സ്/ബയോടെക്നോളജി/എം എസ് സി എം എല്‍ ടി. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 28 ന് രാവിലെ 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാവണം.
 
മണിയൂര്‍ ഗവ ഐ ടി ഐയില്‍ എ സി ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യത: ഏതെങ്കിലും എന്‍ജീനിയറിംഗ് ട്രേഡിലുളള ഡിപ്ലോമ/ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 ന് മണിയൂര്‍ ഗവ ഐ ടി ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ - 0496 2537970.
 
കോഴിക്കോട്: ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) (കാറ്റഗറി നം. 177/2017) (എന്‍ സി എ-എസ് ഐ യു സി നാടാര്‍) തസ്തികയുടെ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ഈ മാസം 28 ന് പി എസ് സി യുടെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല.
 
ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) (കാറ്റഗറി നം. 390/2016 എന്‍.സി.എ-ധീവര) (കാറ്റഗറി നം. 527/2016 എന്‍.സി.എ-എല്‍.സി) തസ്തികയുടെ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ഈ മാസം 27 ന് കേരള പി എസ് സി എറണാകുളം മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല.
 
കോഴിക്കോട്: ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നം. 515/2015) തസ്തികയുടെ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ഈ മാസം 26, 27 തീയതികളില്‍ പി എസ് സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല.
 
കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല, തൃപ്പൂണിത്തറയിലെ സ്‌കൂള്‍ ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, തിരുവനന്തപുരത്തെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് പോളിസി ആന്‍ഡ് പ്ലാനിങ് സ്റ്റഡീസ് എന്നീ കേന്ദ്രങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ്് തസ്തികയില്‍ 30,000 രൂപ പ്രതിമാസ വേതനത്തില്‍ നിയമിക്കപ്പെടുന്നതിനു യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല രജിസ്ട്രാറുടെ വിലാസത്തില്‍ ഒക്ടോബര്‍ പതിനഞ്ചിന് അഞ്ചു മണിക്കകം ലഭിക്കണം. www.kuhw.qc.in .
 
ബേപ്പൂര്‍ ഗവ. ഐ ടി ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (എ സി ഡി) തസ്തികയിലെ ഒരൊഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഈ മാസം 28 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. യോഗ്യത: എഞ്ചിനിയറിംഗ് ഡിഗ്രിയും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബേപ്പൂര്‍ ഗവ. ഐ ടി ഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0495-2415040.
 
1 2 3 4 5 6 7 8 9
 
 
 

All rights reserved | Website developed and maintained by Zyonz Technologies