17-Feb-2019 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20
 
ബാലുശ്ശേരി ഐ സി ഡി എസ് ഓഫീസിലേക്ക് കമ്പ്യൂട്ടര്‍ (ഡെസ്‌ക്ടോപ്, ലാപ്ടോപ്), പ്രിന്റര്‍, യു പി എസ് പ്രോജക്ടര്‍ (സ്‌ക്രീന്‍ ഉള്‍പ്പെടെ) എന്നിവ വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496 2707177.
 
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഐ സി ഡി എസ് അര്‍ബ്ബന്‍ 1 പ്രൊജക്ടിലെ അങ്കണവാടികളില്‍ ഫര്‍ണ്ണിച്ചര്‍, സ്റ്റീല്‍ അലമാര, വെയിംഗ് സ്‌കെയില്‍ എന്നിവ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 ഉച്ചയ്ക്ക് 12 മണി. ഫോണ്‍: 0495 2702523.
 
പെരുവണ്ണാമൂഴി: ജിക്ക ജല ശുദ്ധീകരണ ശാലയില്‍ സീറോ വെലോസിറ്റി വാല്‍വ് സ്ഥാപിക്കുന്ന പ്രവര്‍ത്തിയും മറ്റ് അനുബന്ധ അറ്റകുറ്റ പ്രവൃത്തികളും നടക്കുന്നതിനാല്‍ ഈ മാസം 23, 24, 25 തിയ്യതികളില്‍ ഇവിടെ നിന്നുള്ള ജലവിതരണം ഉണ്ടായിരിക്കിലല്ലെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കടലുണ്ടി, ബേപ്പൂര്‍, ചെറുവണ്ണൂര്‍, ഈസ്റ്റ്ഹില്‍, മലാപ്പറമ്പ്, ബാലമന്ദിരം, ബാലുശ്ശേരി, നന്മണ്ട, കുരുവട്ടൂര്‍, കുന്ദമംഗലം, കക്കോടി എന്നീ ജലസംഭരണികളില്‍ നിന്നുള്ള ജലവിതരണം ഈ തിയ്യതികളില്‍ ഉണ്ടാവില്ല. കോവൂര്‍, പൊറ്റമ്മല്‍ ജലസംഭരണികളുടെ പരിസരങ്ങളില്‍ ഭാഗികമായി ജലവിതരണം ഉണ്ടായിരിക്കും.
 
അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 ബി 3462 നമ്പര്‍ 2004 മോഡല്‍ മഹീന്ദ്ര ജീപ്പ് ഈ മാസം 29 ന് 12 മണിക്ക് അഴിയൂര്‍ പഞ്ചായത്ത് പരിസരത്ത് വെച്ച് ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഓഫീസില്‍ ഹാജരായി 2000/ രൂപ നിരതദ്രവ്യം അടവാക്കി രശീതി വാങ്ങണം. വിശദ വിവരങ്ങള്‍ ഓഫീസ് സമയങ്ങളില്‍ ലഭ്യമാണ്. ഫോണ്‍: 9496048103.
 
അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലായി 72 പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒന്നര അടി വീതിയും രണ്ടര അടി നീളവും ഉള്ള ബോര്‍ഡ് ഏഴര അടി നീളമുള്ള പി വി സി പൈപ്പില്‍ സ്ഥാപിച്ചിരിക്കണം. ബോര്‍ഡ് സിങ്ക് തകിടില്‍ ആയിരിക്കണം. വിശദ വിവരങ്ങള്‍ ഓഫീസ് സമയങ്ങളില്‍ ലഭ്യമാണ്. ഫോണ്‍: 9496048103
 
കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ വയര്‍മെന്‍ പ്രായോഗിക പരീക്ഷ ഈ മാസം 22 മുതല്‍ 31 വരെ വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും. അപേക്ഷകര്‍ ഹാള്‍ടിക്കറ്റ്, പരീക്ഷക്ക് ആവശ്യമായ സാധനങ്ങള്‍ എന്നിവ സഹിതം പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചേരണം. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2370226
 
കോഴിക്കോട്: ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് കേരകര്‍ഷക കൂട്ടായ്മകളുടെ സഹായത്തോടെ ജില്ലയില്‍ വികേന്ദ്രീകൃത കേര നഴ്സറികള്‍ ആരംഭിക്കും. തോട്ടവിള ഗവേഷണ കേന്ദ്രം കൃഷിവകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി കുറിയ ഇനം തെങ്ങുകള്‍ ഉള്ളവര്‍ അവയുടെ വിവരം അടുത്തുള്ള കൃഷിഭവനില്‍ അറിയിക്കണമെന്ന് തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: പ്രൊജക്ട് എക്സിക്യൂട്ടീവ് എം എസ് വിപിന്‍ 9447861943.
 
കോഴിക്കോട് ജില്ലയിലെ മേലേ പാളയം റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം 18 മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. മേലേ പാളയം റോഡ് വഴി റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കല്ലായ് റോഡില്‍ നിന്നും തിരിഞ്ഞ് ലിങ്ക് റോഡ് വഴി പോകണം. റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്ത് നിന്നും പാളയത്തേക്ക് വരേണ്ട വാഹനങ്ങള്‍ മാനാഞ്ചിറ വഴി പോകണമെന്ന് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
കോഴിക്കോട് കസ്റ്റംസ് റോഡിലുളള തുറമുഖ ഗോഡൗണ്‍ (ഗോഡൗണ്‍ ആവശ്യത്തിലേക്കായി) ഒരു വര്‍ഷത്തേക്ക് പ്രതിമാസ ലൈസന്‍സ് ഫീസടിസ്ഥാനത്തില്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഈ മാസം 16 ന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലുളള ഓഫീസില്‍ സ്വീകരിക്കും.
 
കോഴിക്കോട് മാത്തോട്ടം വനശ്രീ കോംപ്ലക്‌സില്‍ മുറിച്ചിട്ടിരുന്ന പല ജാതി മരത്തിന്റെ വിറക് ലേലം ഈ മാസം 23 ന് വൈകീട്ട് മൂന്ന് മണിക്ക് മാത്തോട്ടം വനശ്രീ കോംപ്ലക്‌സില്‍ നടത്തുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2414702.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20
 
 
 

All rights reserved | Website developed and maintained by Zyonz Technologies