31-Mar-2020 (Tue)
 
 
 
1 2 3 4 5 6 7 8 9 10
 
ബേപ്പൂര്‍ ഗവ. ഐ ടി ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (എ സി ഡി) തസ്തികയിലെ ഒരൊഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഈ മാസം 28 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. യോഗ്യത: എഞ്ചിനിയറിംഗ് ഡിഗ്രിയും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബേപ്പൂര്‍ ഗവ. ഐ ടി ഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0495-2415040.
 
കോഴിക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസി (സംസ്‌കൃതം) (കാറ്റഗറി നം 166/2016) തസ്തികയുടെ അഭിമുഖം ഈ മാസം 27, 28 തീയതികളില്‍ കേരള പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ മെമ്മോ ലഭ്യമാക്കിയിട്ടുണ്ട്.
 
സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പ്രോജക്ടില്‍, ജില്ലയിലെ യൂണിറ്റുകളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) തസ്തികയില്‍ കരാര്‍ നിയമനം നടത്തും. പ്രതിമാസ വേതനം 39500 രൂപ. താല്‍പര്യമുളളവര്‍ ബുധനാഴ്ച്ച (സെപ്തംബര്‍ 19) ഉച്ചയ്ക്ക് 2.30 ന് സിവില്‍ സ്‌റ്റേഷനിലെ സുരക്ഷാ മിഷന്‍ റീജ്യണല്‍ ഓഫീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്കായി എത്തണം. ഫോണ്‍ 7593800223, 8589025435.
 
ഭാരതീയ ചികിത്സാ വകുപ്പ് കോഴിക്കോട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ നടപ്പിലാക്കി വരുന്ന പുനര്‍ന്നവ പ്രോജക്ടിലേയ്ക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ ബുധനാഴ്ച്ച (സപ്തംബര്‍ 19) ഉച്ചയ്ക്ക് 2 മണിക്ക് നടത്തുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. യോഗ്യത ബി എ എം എസ് എം ഡി കായചികിത്സ. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ കോപ്പിയും സഹിതം അന്നേ ദിവസം സിവില്‍ സ്‌റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) കൂടിക്കാഴ്ചയ്ക്കായി എത്തണം.
 
പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസി (അറബിക്) (കാറ്റഗറി നം. 536/2013) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ഈ മാസം 26 ന് ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല.
 
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 15 ന് രാവിലെ 10.30ന് വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. രജിസ്ട്രേഷന് ഭാഗമായി ഉദ്യാഗാര്‍ത്ഥികള്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം. പ്ലസ്ടു, അതിനു മുകളില്‍ യോഗ്യതയുളള 35 വയസ്സില്‍ താഴെയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ തുടര്‍ന്ന് വരുന്ന ഒഴിവുകളിലും പങ്കെടുക്കാം. തസ്തികകള്‍: നഴ്സ്്, ഫാര്‍മസിസ്റ്റ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍റ്റന്റ്്, ഏജന്‍സി മാനേജര്‍, സ്റ്റോര്‍ മാനേജര്‍, അസി സ്റ്റോര്‍ മാനേജര്‍, സ്റ്റോര്‍ ഇന്‍ ചാര്‍ജ്, സെയില്‍സ് സ്റ്റാഫ്, ഫോണ്‍ : 0495 2370176/178.
 
ഗവ മെഡിക്കല്‍കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം ആര്‍ എസ് ബി വൈക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെയും(ഒരു ഒഴിവ്) എച്ച് ഡി എസ്സിന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനസ്തറ്റിസ്റ്റിനെയും (ഒരു ഒഴിവ്) നിയമിക്കും. ലാബ് ടെക്‌നീഷ്യന്‍ യോഗ്യത- ബി എസ് സി, എം എല്‍ ടി/ഡി എം എല്‍ ടി, അനസ്തറ്റിസ്റ്റ് യോഗ്യത - എം ഡി ഇന്‍ അനസ്തിയോളജി/ഡിപ്ലോമ ഇന്‍ അനസ്തിയോളജി വിത്ത് എക്സ്പീരീയന്‍സ്. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 17 ന് രാവിലെ 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസില്‍ എത്തണം.
 
സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ ആറന്മുള വാസ്തു വിദ്യാഗുരുകുലത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അഡ്മിനിസ്ട്രേഷന്‍, അക്കൗണ്ട്സ്, വര്‍ക്ക് എസ്റ്റാബ്ലിഷ്മെന്റ് ജോലികള്‍ കൈകാര്യം ചെയ്ത് പരിചയമുളളതും ഹെഡ്ക്ലര്‍ക്ക് തസ്തികയിലെങ്കിലും ജോലി ചെയ്ത് വിരമിച്ചതുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൊതുമരാമത്ത്, ജലസേചനം, തദ്ദേശസ്വയംഭരണം, ടൂറിസം എന്നീ വകുപ്പുകളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. നിയമനകാലാവധി ആറ് മാസം. ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും സഹിതം ഈ മാസം 19 നകം വാസ്തുവിദ്യാഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടറുടെ വിലാസത്തില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍ : 0468 2319740.
 
ചാത്തമംഗളം ഗവ ഐ ടി ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഡി/സിവില്‍ ട്രേഡില്‍ നിലവിലുളള ഒരൊഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍ എ സി യും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും, അല്ലെങ്കില്‍ സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 18 ന് രാവിലെ 10.30 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം.
 
തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവുണ്ട്. പരിചയ സമ്പന്നരായ സിവില്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 28. വെബ്സൈറ്റ് www.fortse.kerala.gov.in.
 
1 2 3 4 5 6 7 8 9 10
 
 
 

All rights reserved | Website developed and maintained by Zyonz Technologies