18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
1 2 3 4 5 6 7 8 9 10 11 12
 
കൃഷിമന്ത്രി വിളിപ്പുറത്ത് എന്ന പരിപാടിയുടെ ഭാഗമായി കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഈ മാസം 27 ന് വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ കര്‍ഷകരുമായി സംവദിക്കും. കര്‍ഷകര്‍ക്ക് 1800-425-1661 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചോ, 9447051661 എന്ന വാട്സ്ആപ്പ് നമ്പരില്‍ മെസേജ് അയച്ചോ, കാര്‍ഷിക വിവര സങ്കേതം എന്ന ഫേസ്ബുക്ക് പേജില്‍ കൂടിയോ കൃഷി മന്ത്രിയുമായി സംവദിക്കാം. നിശ്ചിത സമയപരിധിക്കുളളില്‍ ലഭിക്കുന്ന അന്വേഷണങ്ങള്‍ക്ക് മാത്രമേ കൃഷിമന്ത്രി നേരിട്ട് മറുപടി നല്‍കുകയുളളൂ. പ്രസ്തുത പരിപാടി കാര്‍ഷിക വിവര സങ്കേതത്തിന്റെ ഫേസ്ബുക്ക് പേജില്‍ തത്സമയം കാണാം.
 
മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംപ്ലക്സിലുള്ള തെങ്ങുകളില്‍ നിന്നും നാളികേരം, ഉണങ്ങി വീഴുന്ന ഓലകള്‍, കൊതുമ്പുകള്‍ മുതലായവ അടുത്ത മൂന്ന് വര്‍ഷ കാലയളവില്‍ ശേഖരിച്ചു നീക്കം ചെയ്യുന്നതിലുള്ള അവകാശം ഈ മാസം 27 ന് രാവിലെ 11.30 മണിക്ക് ലേലം ചെയ്യും. ക്വട്ടേഷന്‍ അന്നേ ദിവസം രാവിലെ 11 മണി വരെ വനശ്രീ കോംപ്ല ക്സിലുള്ള ടിമ്പര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0495-2414702.
 
തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലയകളിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡും കോഴിക്കോട് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച മത്സ്യത്തൊഴിലാളി സംഘം, മത്സ്യബന്ധന ഗ്രൂപ്പുകള്‍, എസ് എച്ച് ജി ഗ്രൂപ്പ് എന്നിവയ്ക്കുള്ള അവാര്‍ഡുകളും വിവിധ വായ്പാ പദ്ധതികളുടെ വിതരണവും ഈ മാസം 22ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മികച്ച സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം എം കെ രാഘവന്‍ എം പി നിര്‍വഹിക്കും. ഡോ എം കെ മുനീര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
 
കേരള ലളിതകലാ അക്കാദമി ഫോട്ടോഗ്രാഫി കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ വീതമാണ് ധനസഹായം നല്കുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8ഃ6 വലുപ്പമുള്ള പത്തു കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘു ജീവചരിത്രക്കുറിപ്പ്, പ്രദര്‍ശനം നടത്തുവാനുദ്ദേശിക്കുന്ന സ്ഥലം, ഗ്യാലറി എന്നിവയടങ്ങുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ നല്‍കണം. കേരളീയരോ, കേരളത്തില്‍ സ്ഥിരം താമസിക്കുന്നവരോ ആയവര്‍ക്കാണ് സഹായം ലഭിക്കുക. അപേക്ഷകര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗ്രാന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോം അക്കാദമിയുടെ വെബ്‌സൈറ്റിലും (www.lalithkala.org) അക്കാദമി ഗ്യാലറികളിലും ലഭ്യമാണ്. തപാലില്‍ ആവശ്യമുള്ളവര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ 20 എന്ന വിലാസത്തില്‍ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബര്‍ 10 നകം ലളിതകലാ അക്കാദമി മുഖ്യകാര്യാലയത്തില്‍ ലഭിക്കണം.
 
കോഴിക്കോട്: ജില്ലയില്‍ കുട്ടികള്‍ നേരിടുന്ന അവകാശ സംരക്ഷണങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് തീര്‍പ്പാകുന്നതിന് ഹര്‍ഷ ബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നസംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ബാല സൗഹൃദ അദാലത് സംഘടിപ്പിക്കും. അദാലത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണങ്ങള്‍ സംബന്ധിച്ച പരാതി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഓഫീസിലോ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലോ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഈ മാസം 30. ഫോണ്‍ 0495 2378920.
 
കോഴിക്കോട്: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള വില്ലേജ് പരിധിക്കുളളില്‍ അനേര്‍ട്ട് മുഖേന സ്ഥാപിച്ചതും പ്രകൃതിക്ഷോഭം മൂലം തകരാര്‍ സംഭവിച്ചതുമായ സൗരോര്‍ജ്ജ ഉപകരണങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, വിറകടുപ്പുകള്‍ എന്നിവ സര്‍വ്വീസ് ചെയ്യുന്നതിന് അനെര്‍ട്ട് വിവര ശേഖരണം നടത്തും. തകരാര്‍ സംഭവിച്ച ഉപകരണങ്ങളെപ്പറ്റിയുളള വിവരങ്ങള്‍ ഈ മാസം 26 നകം അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 0495 2373764, 9188119411. ടോള്‍ ഫ്രീ നം. 1800 425 1803. ഇ മെയില്‍ kozhikode@anert.in.
 
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2018 ആഗസ്റ്റ് 16,17,18 തീയതികളില്‍ നടത്താനിരുന്നതും വെളളപ്പൊക്കം കാരണം മാറ്റിവെച്ചതുമായ വകുപ്പുതല പരീക്ഷകള്‍ ഈ മാസം 17, 19, 22 തീയതികളിലായി നടക്കും. ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറിനോ, സമയത്തിനോ, പരീക്ഷാകേന്ദ്രങ്ങള്‍ക്കോ, മാറ്റമുണ്ടാവില്ല.
 
കോഴിക്കോട് ഡിവിഷനില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ ചേമ്പര്‍ നവീകരണത്തിന് ഈ മാസം 25 ഉച്ചയ്ക്ക് ഒരു മണി വരെയും പെരുവണ്ണാമുഴി റെയിഞ്ചില്‍ ഡാംസൈറ്റ് മുതല്‍ അത്തിക്കോട് വരെയുള്ള ഫോറസ്റ്റ് റോഡിന്റെ നവീകരണ പ്രവൃത്തി, താമരശ്ശേരി റെയിഞ്ചിലെ കടലുണ്ടിവള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് ഓഫീസ് കോമ്പൗണ്ടിലേക്കുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി, താമരശ്ശേരി റെയിഞ്ചിലെ കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ് ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്തുന്ന പ്രവൃത്തി, പെരുവണ്ണാമുഴി റെയിഞ്ചിലെ കരിയാത്തംപാറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നമ്പര്‍ 1, നമ്പര്‍ 2 ടൈപ്പ് 2 ക്വാര്‍ട്ടേഴ്‌സിന്റെ തറസംരക്ഷണം നല്‍കുന്ന പ്രവൃത്തി എന്നിവയ്ക്ക് ഒക്‌ടോബര്‍ 25 ഉച്ചയ്ക്ക് ഒരു മണിവരെയും ദര്‍ഘാസ് ക്ഷണിക്കുന്നു. ഫോണ്‍: 0495 2374450.
 
വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ഒഴിവ് വന്നിട്ടുള്ള എച്ച് ബ്ലോക്ക്(2 എണ്ണം), എല്‍ ബ്ലോക്ക് (1 എഎണ്ണം) സ്റ്റാളുകള്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിന് 11 മാസ കാലയളവിലേക്ക് ലൈസന്‍സിന് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 0495 2376514.
 
പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണസംഘങ്ങളെ വരുന്ന മൂന്ന് വര്‍ഷം കൊണ്ട് സ്വയം പര്യാപ്ത സംഘങ്ങളാക്കി മാറ്റുന്നതിന് സഹകരണ വകുപ്പ് ആവിഷ്‌കരിച്ച സമഗ്രപദ്ധതിയാണ് പുനര്‍ജനി. പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട സംഘങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുളള ശില്പശാല മൂന്ന് മേഖലകളിലായി തിരിച്ച് ഈ മാസം 15 ന് എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഹാളിലും, 17 ന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഹാളിലും, 25 ന് തിരുവനന്തപുരം സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ ആഫീസിലും സംഘടിപ്പിക്കും.
 
1 2 3 4 5 6 7 8 9 10 11 12
 
 
 

All rights reserved | Website developed and maintained by Zyonz Technologies