19-Mar-2019 (Tue)
 
 
 
1 2 3 4 5 6 7 8 9
 
ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ്സ് വകുപ്പിലെ ഉത്തര മേഖലയില്‍പ്പെടുന്ന കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ഇ.എസ്.ഐ ആശുപത്രികളിലെ സീനിയര്‍ റസിഡന്റ്/സൂപ്പര്‍ സ്പെഷ്യലിസ്റ്റ് ഒഴിവുകളില്‍ താല്‍ക്കാലിക നിയമനത്തിന് ഒക്ടോബര്‍ 9 ന് രാവിലെ 11 മണി മുതല്‍ ഡോക്ടര്‍മാരുടെ ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുളള ഡോക്ടര്‍മാര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്ട്രേഷന്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ഹാജരാകണം. പ്രതിമാസം 55285 രൂപ ശമ്പളത്തില്‍ (ആഴ്ചയില്‍ 48 മണിക്കൂര്‍) ഒരു വര്‍ഷത്തേക്കാണ് നിയമനം. പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നിയമനം നടക്കുകയാണെങ്കില്‍ കരാര്‍ ഡോക്ടര്‍മാരുടെ സേവനം അവസാനിപ്പിക്കും. തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് കെ എസ് ആറിലെ അപ്പന്‍ഡിക്സ് 1 പ്രകാരമുളള കരാര്‍ ഒപ്പിട്ട് സമര്‍പ്പിക്കണം. ഫോണ്‍ - 0495 2300339.
 
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂളുകളില്‍ മാസവേതനാടിസ്ഥാനത്തില്‍ ഓരോ കമ്മ്യൂണിക്കേറ്റീവ്് ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത - അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദം, ബിരുദാനന്തര ബിരുദം. പി. എസ്. സി അംഗീകരിച്ച ബി എഡ്/എം എഡ് യോഗ്യത അഭികാമ്യം. വെസ്റ്റ്ഹിലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഈ മാസം 17 ന് രാവിലെ 11 മണിക്കാണ് ഇന്റര്‍വ്യൂ. അപേക്ഷകര്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ : 04952383780.
 
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നാഷണല്‍ ആയുഷ്മിഷന്‍ വഴി അനുവദിച്ച മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, അറ്റന്റര്‍, തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജില്ലയില്‍ സ്ഥിരതാമസക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. കൂടിക്കാഴ്ച്ച നടത്തുന്ന തീയ്യതി- 17ന് രാവിലെ 10.30ന് മെഡിക്കല്‍ ഓഫീസര്‍ തസ്തിക, 18 ന് രാവിലെ 10.30 ന് അറ്റന്റര്‍ തസ്തിക, ഉച്ചക്ക് 12 മണിക്ക് ഫാര്‍മസിസ്റ്റ് തസ്തിക.
 
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ കുട്ടികളുടെ ക്ഷേമസ്ഥാപനമായ വെളളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലേക്ക് മള്‍ട്ടിടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. അഞ്ച് മുതല്‍ 18 വയസ്സ് വരെയുളള പെണ്‍കുട്ടികളുടെ പരിചരണത്തിനും സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനുമായി ബന്ധപ്പെട്ടുളള ഏതു ജോലിയും ചെയ്യുന്നതിന് തയ്യാറുളള എട്ടാം തരം പാസ്സായവരും 25 നും 46 നും ഇടയില്‍ പ്രായമുളള വനിതകളായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ രേഖകളും (യോഗ്യത, തിരിച്ചറിയല്‍) ആയവയുടെ പകര്‍പ്പുകളുമായി ഈ മാസം 11 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ - 0495 2730459.
 
കോഴിക്കോട് കോര്‍പറേഷനില്‍ പട്ടികജാതി പ്രൊമോട്ടറായി നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേയുളള പ്രീ-ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവരായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകളില്‍ 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കാം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായ പരിധി 50 വയസ്സും ആയിരിക്കും. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് / ടി.സിയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. താല്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്ക്), വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ പ്രവര്‍ത്തകരാണെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ഈ മാസം 11 ന് രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ - 0495 2370379.
 
ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ പ്രോജക്ടുകളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അഭിമുഖം ഈ മാസം ആറിന് നടത്തും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ കോപ്പിയും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) ഹാജരാകണം. നേഴ്സ്, അറ്റന്റര്‍ (തെറാപ്പിസ്റ്റ്), മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2371486
 
ചാത്തമംഗലം ഗവ.ഐ.ടി.ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഡി/സിവില്‍ ട്രേഡ്, സര്‍വേയര്‍ ട്രേഡുകളില്‍ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ തൊഴില്‍ പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. മേല്‍ പറഞ്ഞ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ അഞ്ചിന് രാവിലെ 10.30 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം.
 
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ പഞ്ചായത്ത് മുഖേന ആയുര്‍യോഗ (വീട്ടമ്മമാര്‍ക്ക്) നടപ്പിലാക്കുന്നതിന് സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, യോഗ ഇന്‍സ്ട്രക്ടര്‍ എന്നീ താല്‍ക്കാലിക നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. സെപ്തംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ കോപ്പിയും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) എത്തണം. സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ യോഗ്യത - സ്വസ്ഥവൃത്തം പി.ജി, മെഡിക്കല്‍ ഓഫീസര്‍ യോഗ്യത - ബി.എ.എം.എസ്, യോഗ ഇന്‍സ്ട്രക്ടര്‍ - ഗവ.അംഗീകാരത്തോടുകൂടിയ ഡിപ്ലോമ ഇന്‍ യോഗ, എക്സ്പീരീയന്‍സ് ഇന്‍ യോഗ ട്രെയിനിംഗ് എന്നിവയാണ് യോഗ്യത.
 
യു.എ.ഇയിലെ അജ്മാനില്‍ തുംബെ എന്ന സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നഴ്സിങ് യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കൊച്ചിയില്‍ സെപ്റ്റംബര്‍ 15നും ബാംഗ്ലൂരില്‍ 16നൂം ന്യൂഡല്‍ഹിയില്‍ 17, 18 തീയതികളിലും ഇന്റര്‍വ്യൂ നടക്കും. ആകെ ഒഴിവ് 50. പ്രായം 35ല്‍ താഴെ. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബര്‍ അഞ്ച്. വിശദവിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 24 മണിക്കൂര്‍ കാള്‍ സെന്ററില്‍ ബന്ധപ്പെടാം. ഫോണ്‍ 1800 425 3939, 0471 2333 339.
 
ജില്ലാ മെഡിക്കല്‍ ഓഫീസിന് (ആരോഗ്യം) കീഴിലുള്ള ആശുപത്രികളിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ അസ്സി.സര്‍ജന്‍ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സപ്തംബര്‍ മൂന്നിന് രാവിലെ 9 മണിക്ക് ഹാജരാകണം.
 
1 2 3 4 5 6 7 8 9
 
 
 

All rights reserved | Website developed and maintained by Zyonz Technologies