16-Dec-2018 (Sun)
 
 
 
 
‍ജില്ലാതല പ്രസംഗ മത്സരം ഡിസംബര്‍ 3 ന്
   
27-Nov-2018
കോഴിക്കോട്: റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്ര യുവതീ യുവാക്കള്‍ക്കായി ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരം ഡിസംബര്‍ മൂന്നിന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ദേശ സ്‌നേഹവും രാഷ്ട്ര പുനര്‍നിര്‍മ്മാണവും എന്ന വിഷയത്തില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ പത്ത് മിനുട്ട് വരെയാകാം പ്രസംഗം. 18 നും 29നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിര താമസക്കാക്കാരോ ജില്ലയില്‍ അഞ്ചു വര്‍ഷമായി താമസിക്കുന്നവരോ ആയിരിക്കണം. ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രത്യേക മാതൃകയിലുള്ള അപേക്ഷാ ഫോറം വയസ്സ്, താമസ സ്ഥലം, എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം നവംബര്‍ 30 നകം സമര്‍പ്പിക്കണം. ഫോണ്‍: 04952371891, 9539529959. അപേക്ഷാ ഫോം dyc.kozhikode@gmail.com എന്ന ഇമെയിലില്‍ നിന്നും ലഭിക്കും.

 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies