22-Apr-2018 (Sun)
 
 
 
 
‍താല്‍ക്കാലിക നിയമനം
   
04-Jun-2013
വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, മാത്തമറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് നിയമനം.എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. എം.ടെക് ബിരുദധാരികള്‍ക്ക് മുന്‍ഗണന. മാത്തമറ്റിക്‌സിന് 55 ശതമാനത്തില്‍ കുറയാതെയുളള എം.എസ്.സി ബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജൂണ്‍ 11 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ 04935 271261 ഫോണില്‍ ലഭിക്കും.

 
Share
SocialTwist Tell-a-Friend
 
 
 

All rights reserved | Website developed and maintained by Zyonz Technologies