ഒഫ്ത്താല്‍മോളജി ട്യൂട്ടര്‍ ഒഴിവ്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ നടത്തുന്ന ബിഎസ്സി ഒപ്ടോമെട്രി കോഴ്സിന്റെ നടത്തിപ്പിനു ട്യുട്ടര്‍ ടെക്നിഷ്യന്റെ ഒഴിവിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പിഎസി അംഗീകാരമുള്ള സര്‍വകലാശാലയില്‍ നിന്നും നേടിയ ബിഎസ്സി/എംഎസ്സി ഒപ്ടോമെട്രിയില്‍ ഡിഗ്രിയും പ്രവൃത്തിപരിചയവും ആണ് യോഗ്യത. താല്പര്യമുള്ളവര് വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ഒന്നിന് രാവിലെ 10.30ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം.