18-Feb-2020 (Tue)
 
 
 
കത്തറമ്മല്‍ തുവ്വക്കുന്ന് ടി കെ അബൂബക്കര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണിക്ക്
കത്തറമ്മല്‍: തുവ്വക്കുന്ന് ടി കെ അബൂബക്കര്‍(75) നിര്യാതനായി. മക്കള്‍: മുഹമ്മദ് കുഞ്ഞി ടി കെ, ജബ്ബാര്‍ ടി കെ, ജമീല, അസ്മ. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് കത്തറമ്മല്‍ ജുമാ മസ്ജിദില്‍.
 
പിക്കപ്പ് വാനിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
കൊടുവള്ളി: പിക്കപ്പ് വാനിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. കുന്ദമംഗലം താഴേ പടനിലം ചക്കംകൊള്ളില്‍ സി കെ സുരേന്ദ്രന്‍ നായര്‍(65) ആണ് മരിച്ചത്. ദേശീയപാതയില്‍ സൗത്ത് കൊടുവള്ളി അങ്ങാടിയില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം. റിട്ടയേഡ് കെ എസ് ആര്‍ ടി സി കണ്ടക്ടറായ സുരേന്ദ്രന്‍ നായര്‍ ചിന്‍മയ മിഷന്‍ പ്രവര്‍ത്തകനാണ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനായി സൗത്ത് കൊടുവള്ളിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പാലക്കാട് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് സുരേന്ദ്രനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പസമയത്തിനകം മരിച്ചു. ഭാര്യ: വല്‍സല. മക്കള്‍: അജിന്‍ സുശേക് (ബാംഗ്ലുര്‍), അജുന്‍ സുശേക് (ഹൈദരാബാദ്). മരുമക്കള്‍: ശീതള്‍ അജിന്‍. അശ്വനി അജുന്‍. സംസ്‌കാരം വ്യാഴാഴ്ച രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.
 
വള്ളിയാട് പാലക്കല്‍ അബ്ദുറഹിമാന്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 12 മണിക്ക്
പുതുപ്പാടി: വള്ളിയാട് പാലക്കല്‍ അബ്ദുറഹിമാന്‍ നിര്യാതനായി. മക്കള്‍: ഫൈസല്‍ ഫൈസി, ശിഹാബ്, മുഹമ്മദാലി മങ്ങാട്, ബുഷ്റ, റൈനാസ്. മരുമക്കള്‍: മുഹമ്മദലി കോളിക്കല്‍, മുനീര്‍ കൊടുവള്ളി, സുമയ്യ, ഷാഹിദ, സംശീറ. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് വള്ളിയാട് ജുമാ മസ്ജിദില്‍.
 
വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകന്‍ മരിച്ചു
മൂഴിക്കല്‍: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകന്‍ മരിച്ചു. ചെലവൂര്‍ മൂഴിക്കല്‍ കോരകാത്തു പരേതനായ അബൂബക്കറിന്റെ മകന്‍ സുബീര്‍(36) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കലിന്റെ സഹോദരി പുത്രനാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.45 ന് കാളാണ്ടിതാഴം ജംഗ്ഷനിലായിരുന്നു അപകടം. സുഹൃത്തിന് വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നറിഞ്ഞ സുബീര്‍ ഇവിടേക്ക് പോകുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു മരണം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മയ്യിത്ത് വീട്ടില്‍ എത്തിക്കും. മയ്യിത്ത് നിസ്‌കാരം ഉച്ചയോടെ ചെലവൂര്‍ പുളിക്കല്‍ ജുമുഅ മസ്ജിദില്‍. മാതാവ്: സക്കീന. ഭാര്യ: സുബൈനത്ത്. മക്കള്‍: ഹുസ്നി ബക്കര്‍, മുന സൈനബ്. സഹോദരിമാര്‍: സുബിയാനത്ത്, ഹസീന, നദീറ.
 
പൂനൂര്‍ പാടത്തുകുഴിയില്‍ കല്യാണി അമ്മ നിര്യാതയായി; സഞ്ചയനം ശനിയാഴ്ച
പൂനൂര്‍: പാടത്തുകുഴിയില്‍ കല്യാണി അമ്മ(92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍നായര്‍. മക്കള്‍: നളിനി, ശ്രീരഞ്ജിനി, ബേബി വിനോദിനി, സുമതി, അനില്‍കുമാര്‍, സുഗത, ഷോളി, പരേതരായ ഭാസ്‌കരന്‍, ദേവയാനി. മരുമക്കള്‍: ജനാര്‍ദ്ധനന്‍, ചന്തുക്കുട്ടി, ശശിധരന്‍, അജി, നിഷ, രാജന്‍, ബിനു, ഗീത, ഗോപാലന്‍കുട്ടി. സഞ്ചയനം ശനിയാഴ്ച.
 
തിരുവമ്പാടിയില്‍ ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു
തിരുവമ്പാടി: തോട്ടത്തിന്‍കടവ് പച്ചക്കാട്ട് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. ആനക്കാംപൊയില്‍ ചേന്നലോലിക്കല്‍ രതീഷ്(38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ പച്ചക്കാട് പഞ്ചവടി വളവിലാണ് അപകടമുണ്ടായത്. രതീഷ് ഓടിച്ചിരുന്ന ഓട്ടോ റോഡില്‍ മറിയുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആനക്കാംപൊയില്‍ സ്വദേശിയായ രതീഷ് പച്ചക്കാട്ട് വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. വീടിന് സമീപത്തുവെച്ചായിരുന്നു അപകടം. ഭാര്യ: ഷൈനിമോള്‍. മകന്‍: നവീന്‍.
 
കട്ടിപ്പാറ കച്ചിറയില്‍ മേരി മാത്യു നിര്യാതയായി; സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 4 മണിക്ക്
കട്ടിപ്പാറ: കച്ചിറയില്‍ പരേതനായ കെ ജെ മാത്യുവിന്റെ ഭാര്യ മേരി മാത്യു(85) നിര്യാതയായി. മക്കള്‍: രാജേഷ് (യുകെ), രാജീവ് (സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ കണ്ണോത്ത്), രഞ്ജിത്ത് (ഓസ്ട്രേലിയ). മരുമക്കള്‍: സിമി (യുകെ), ബെസ്സി(ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കട്ടിപ്പാറ), മേഴ്സി(ഓസ്ട്രേലിയ). സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 4 മണിക്ക് കട്ടിപ്പാറ തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍.
 
പുതുപ്പാടി കാക്കവയല്‍ പള്ളിത്താഴത്ത് പി കെ ബേബി നിര്യാതനായി; സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക്
പുതുപ്പാടി: കാക്കവയല്‍ പരേതനായ പള്ളിത്താഴത്ത് കുര്യാക്കോസിന്റെ മകന്‍ പി കെ ബേബി(67) നിര്യാതനായി. മാതാവ്: സാറാമ്മ. ഭാര്യ: അന്നമ്മ. മക്കള്‍: റജി, ബേസില്‍, ബിനോയ്. സഹോദരി: ചിന്നമ്മ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മണല്‍വയല്‍ കത്തോലിക്കാ ദേവാലയത്തില്‍.
 
പന്നൂര്‍ വയപുറത്ത് മന്നത്ത് സുലൈമാന്‍ മാസ്റ്റര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4 മണിക്ക്
പന്നൂര്‍: വയപുറത്ത് മന്നത്ത് സുലൈമാന്‍ മാസ്റ്റര്‍(91) നിര്യാതനായി. മക്കള്‍: യൂസുഫ്അലി (എ എസ് ഐ, ബി എച്ച് ക്യു), അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ (ജി എച്ച് എസ് എസ് പന്നൂര്‍), സഫിയ എളേറ്റില്‍, ഹഫ്‌സ (എ എം എല്‍ പി സ്‌കൂള്‍ കുന്ദമംഗലം), പരേതരായ നിസാര്‍ അഹമ്മദ്, അബ്ദുല്‍ റഷീദ്. മരുമക്കള്‍: ഒ പി മജീദ് മാസ്റ്റര്‍, സൗദ ആരാമ്പ്രം, നസീമ ടീച്ചര്‍ (മര്‍ക്കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഫൗസീസ് എളേറ്റില്‍, സലീന ടീച്ചര്‍ പാലത്ത് (പന്നൂര്‍ എ എം എല്‍ പി സ്‌കൂള്‍), പരേതനായ സെയ്ദ് മാസ്റ്റര്‍ എളേറ്റില്‍. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പന്നൂര്‍ ജുമാ മസ്ജിദില്‍.
 
താമരശ്ശേരി തച്ചംപൊയില്‍ കിണറുള്ള കണ്ടി കെ കെ അബ്ദുള്ള ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4 മണിക്ക്
താമരശ്ശേരി: തച്ചംപൊയില്‍ കിണറുള്ള കണ്ടി കെ കെ അബ്ദുള്ള ഹാജി നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് റഫീഖ്, റിയാസ്, റാഷിദ്, ബുഷ്റ. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഒതയോത്ത് ജൂമാ മസ്ജിദില്‍.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies