21-Jan-2019 (Mon)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16
 
പൂനൂര്‍ ഹൈസ്‌ക്കൂളില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
പൂനൂര്‍: രണ്ടാമത് എം കെ സി അബൂബക്കര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ബാലുശ്ശേരി പോലീസ് എസ് ഐ. കെ സുമിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഡെയ്‌സി സിറിയക് അദ്ധ്യക്ഷത വഹിച്ചു. ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെയും ഹയര്‍ സെക്കന്ററി വിഭാഗത്തിലേയും ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്ന തരത്തിലാണ് ടീമുകളെ തയ്യാറാക്കിയിരിക്കുന്നത്. വൈകുന്നേരങ്ങളില്‍ ക്ലാസ്സ് അവസാനിച്ച ശേഷം സാധാരണ ക്ലാസ്സുകള്‍ക്ക് തടസ്സം നേരിടാതെയാണ് മത്സരങ്ങള്‍. ഫുട്‌ബോളിനെ സ്‌നേഹിക്കുക ലഹരിയെ വെറുക്കുക എന്നതാണ് സന്ദേശം. പി രാമചന്ദ്രന്‍, എം അഷ്‌റഫ്, വി അബ്ദുല്‍ ബഷീര്‍, എ പി ജാഫര്‍ സാദിഖ്, പി ടി സിറാജുദ്ദീന്‍, മുഹമ്മദലി, ഐ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 
അനുശോചന യോഗം സംഘടിപ്പിച്ചു
താമരശ്ശേരി: കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ടും വയനാട് എം പിയുമായ അന്തരിച്ച എം ഐ ഷാനവാസ് എം പിയുടെ നിര്യായണത്തില്‍ താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ്റ്റ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ കെ ഹംസ ഹാജി, ബ്ലോക്ക് മെമ്പര്‍ എ പി ഉസ്സയിന്‍, അഡ്വ: ജോസഫ് മാത്യു, സുമാ രാജേഷ്, ടി പി ഷരീഫ്, പി കെ സുരേന്ദ്രന്‍, ബാലകൃഷ്ണന്‍, മഹേന്ദ്രന്‍ ചുങ്കം, വേലായുധന്‍ പള്ളിപ്പും, വി കെ എ കബീര്‍, കെ കെ തങ്കമണി, പ്രകാശന്‍ വെഴുപ്പൂര്‍, ടി പി ഫിറോസ്, മൊയ്തീന്‍, ജബ്ബാര്‍ തച്ചംപൊയില്‍, റാഫി, ഫസല്‍ കാരാട്ട് തുടങ്ങിയവര്‍ അനുസ്മരിച്ചു.
 
ദേശീയ ആട്യാ പാട്യാ ചാമ്പ്യന്‍ഷിപ്പില്‍ പുതുപ്പാടിയില്‍നിന്നും ഏഴ് പേര്‍
പുതുപ്പാടി: ഒറീസ്സയിലെ കട്ടക്കില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ ആട്യാ പാട്യാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 12 അംഗ സംസ്ഥാന ടീമിലെ ഏഴ് പേരും പുതുപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നുള്ളവര്‍. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും പുതുതായി അംഗീകാരം ലഭിച്ച ഈ ആട്യാ പാട്യാ ചാമ്പ്യന്‍ഷിപ്പിന് പുതുപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ കൃത്യമായി പരിശീലനം നല്‍കുന്നതാണ് ദേശീയ ചാമ്പ്യന്‍ഷിപ്പിന് അവസരമൊരുക്കിയത്. സ്‌പോട്‌സ് കൗണ്‍സില്‍ അംഗം കൂടിയായ കായികാധ്യാപകന്‍ ടി എം അബ്ദുറഹിമാനാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. കായികാധ്യാപകനായ ജോസ് ജോസഫിന്റെ നേതൃത്വത്തില്‍ കേണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂളിലും ആട്യാ പാട്യാ പരിശീലനം നല്‍കുന്നുണ്ട്. പുതുപ്പാടി ഗവ. ഹയര്‍ സെക്കന്ററിയില്‍ നിന്നുള്ള അക്മീര്‍ ഫാറൂഖാണ് കരള ടീമിനെ നയിക്കുന്നത്. അഖില്‍ ജെയിംസ്, അര്‍ജുന്‍ ശിവാനന്ദ്, ക്യഷ്ണ പ്രിയ, അനുഷിയ ഷിജോ, ഡല്‍ഫിയ സെബാസ്റ്റ്യന്‍, ലക്ഷ്മീ രാജ് എന്നിവരാണ് പുതുപ്പാടിയില്‍ നിന്നുള്ള ടീം അംഗങ്ങള്‍.
 
അഴിയൂര്‍: വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് അഴിയൂരില്‍ വയോജന ഗ്രാമസഭ സംഘടിപ്പിച്ചു. അഴിയൂരില്‍ ജനസംഖ്യയില്‍ 13% 60 വയസ്സിന് മുകളിലുള്ളവരാണ്. ലീഗല്‍ സര്‍വ്വീസ് അതോററ്റിയുടെ സഹായത്തോടെ മുഴുവന്‍ വയോജനങ്ങള്‍ക്കും നിയമ സാക്ഷരത നല്‍കുവാനുള്ള പദ്ധതി ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പട്ടു. കൂടാതെ വയോജനങ്ങള്‍ക്ക് പൂരക പോഷകാഹാര പദ്ധതി, പകല്‍ വീട്, തലമുറ സംഗമം, ഹെല്‍ത്ത് കാര്‍ഡ്, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നടത്തുവാനും ഗ്രാമസഭയില്‍ ആവശ്യം ഉയര്‍ന്നു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യൂബ്ബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സിക്രട്ടറി ടി ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍മാരായ അലി മനോളി, കെ സുകുമാരന്‍, ആയിഷ ഉമ്മര്‍, എം ബാലന്‍, നാണു നായര്‍, സതി, ദാക്ഷായണി എന്നിവര്‍ സംസാരിച്ചു.
 
അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
കൂടത്തായി: കൂടത്തായി ന്യൂഫോം സ്പോട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ പൗര പ്രമുഖരായിരുന്ന പി പി സെയ്ദ്, സി കെ ഹുസ്സൈന്‍, മാളിയേക്കല്‍ മുഹമ്മദ് എന്നിവരുടെ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ടിച്ചര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി പി ജുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ പി കുഞ്ഞമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. കേരള അണ്ടര്‍ 19 ഫുട്ബോള്‍ ടീമില്‍ അംഗമായി തെരെഞ്ഞെടുത്ത ന്യൂഫോം ഫുട്ബാള്‍ ടീം അഗം മുഹമ്മദ് നാസിമിനെ ചടങ്ങില്‍ അനുമോദിച്ചു. സി കെ ആലിക്കുട്ടി, കെ പി അഹമ്മദ്കുട്ടി മാസ്റ്റര്‍, പി കെ രാമന്‍കുട്ടി മാസ്റ്റര്‍, സി പി ഉണ്ണിമോയി, കെ കരുണന്‍ മാസ്റ്റര്‍, പി സി മോയിന്‍കുട്ടി, പി പി മാമു എന്നിവര്‍ പ്രസംഗിച്ചു. ക്ലബ്ബ് വൈസ് പ്രസിഡന്റ് സി കെ മുജീബ് സ്വാഗതവും ജനറല്‍സെക്രട്ടറി കെ പി അഷ്റഫ് നന്ദിയു പറഞ്ഞു.
 
വേങ്ങേരിമണ്ണില്‍ കുടിവള്ള പദ്ധതി
കാരന്തൂര്‍: കാരന്തൂര്‍ വേങ്ങേരിമണ്ണില്‍ കുടിവെള്ള പദ്ധതി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി ടി എ റഹിം എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18 ല്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ചോലക്കല്‍മേത്തല്‍, വേഞ്ചേരിമേത്തല്‍, എരുമോറക്കുന്ന്, കൊളായ്താഴം പ്രദേശങ്ങളിലെ 141 കുടുംബള്‍ക്കും രണ്ട് അങ്കണവാടികള്‍ക്കുമാണ് ഈ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത്. എം എല്‍ എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായി നല്‍കിയ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പൂനൂര്‍ പുഴയുടെ ഇടതുകരയില്‍ ഏഴ് മീറ്റര്‍ ആഴത്തിലും അഞ്ച് മീറ്റര്‍ വ്യാസത്തിലും നിര്‍മ്മിച്ച കിണറില്‍ നിന്ന് എരുമോറക്കുന്നിന് മുകളിലായി കോണ്‍ക്രീറ്റ് തൂണുകളില്‍ സ്ഥാപിച്ച 50,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലേക്ക് വെള്ളമെത്തിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിനായി 1050 മീറ്റര്‍ നീളത്തില്‍ പമ്പിങ് മെയിന്‍, വിതരണ പൈപ്പ് ലൈനുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
 
അശരണര്‍ക്ക് ആഹാരം നല്‍കി ഭക്ഷ്യ വിപണനമേള
കോഴിക്കോട്: ഭാരത് എഡുക്കേഷന്‍ ഫൗണ്ടേഷന്‍ കോളേജ് യൂണിയന്‍ മലയാള ഭാഷാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഭക്ഷ്യ വിപണനമേള വേറിട്ട പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി. അശരണര്‍ക്ക് ആഹാരം വിളമ്പിക്കൊണ്ട് സംസ്ഥാന ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സീനിയര്‍ ഫാക്കല്‍റ്റി അരുണ്‍ രാഘവ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ജയ്‌സി വി ടി അധ്യക്ഷത വഹിച്ചു. വൈ എം സിക്ക് സമീപമുള്ള ഭാരത് ന്യൂ ക്യാമ്പസില്‍ 12 ഓളം സ്റ്റാളുകളിലായി കേരളീയ വിഭവങ്ങളുടെ നീണ്ട നിരയാണ് ഒരുക്കിയിരിക്കുന്നത്.
 
കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് വലിയപറമ്പ് മുരിങ്ങപ്പറ്റ തടായി ലക്ഷം വീട് കോളനി കുടിവെള്ളപദ്ധതി ടാങ്ക് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ടാങ്കിന്റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക് മെമ്പര്‍ വി എന്‍ ശുഹൈബ് നിര്‍വഹിച്ചു.വലിയപറമ്പ് കുയ്യില്‍ മുഹമ്മദിന്റെ കുടുംബം സൗജന്യമായി നല്‍കിയ സ്ഥലത്താണ് കോണ്ക്രീറ്റ് ടാങ്ക് നിര്‍മിക്കുന്നത്. വാര്‍ഡ് മെമ്പര്‍ സവാദ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കുയ്യില്‍ മുഹമ്മദ്, സജീഷ് കറുത്തപറമ്പ്, ഹാബിദ് കൊളംബില്‍, മമ്മദ് കളത്തിങ്ങല്‍, എല്‍ വി ബേബി, വിനോദ് പുത്രശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
 
കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകള്‍ നന്നാക്കാന്‍ 54 ലക്ഷം രൂപയുടെ ഭരണാനുമതി. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പടാളി കലങ്ങോട്ടുകുന്ന് റോഡ്, ഐ ഐ എം ആക്കോളി റോഡ്, കാരന്തൂര്‍ ഹരഹര ക്ഷേത്രം റോഡ്, പൈങ്ങോട്ടുപുറം എല്‍ പി സ്‌കൂള്‍ റോഡ്, ആനിക്കാട്ടുമ്മല്‍ റോഡ്, പതിമംഗലം മണ്ണാറപുറായില്‍ റോഡ്, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ അരയങ്കോട്ട് സൗത്ത് അരയങ്കോട്ട് റോഡ്, വെണ്ണക്കോട് പുതിയാറമ്പ് കാഞ്ഞിരത്തിങ്ങല്‍ റോഡ്, ചെട്ടിക്കടവ് പാറക്കുന്നത്ത് റോഡ്, ചൂലൂര്‍ മുതിയേരി റോഡ്, ചെമ്പങ്ങോട്ട് റോഡ്, ചാലിയംകണ്ടി അയോദ്ധ്യ റോഡ്, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ പുറത്താട്ട്മുക്ക് ചാലിപ്പാടം റോഡ്, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമണ്‍പുറ ചാലില്‍മേത്തല്‍ റോഡ്, പുത്തൂര്‍മഠം കുന്നംകുളങ്ങര റോഡ്, പാറക്കണ്ടം കീഴ്പാടം റോഡ്, പാലംകുന്നുമ്മല്‍ റോഡ്, വടക്കെപറമ്പില്‍ പാറക്കുളം പള്ളി റോഡ് എന്നിവയ്ക്കായാണ് തുക അനുവദിച്ചിട്ടുള്ളത്.
 
കൂടത്തായ് ബസാര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘം ഇനി പുതിയ കെട്ടിടത്തില്‍
കൂടത്താട്: കൂടത്തായ് ബസാര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എം രാധാമണി അധ്യക്ഷത വഹിച്ചു. ബള്‍ക്ക് മില്‍ക്ക് കൂളറിന്റെ ഉദ്ഘാടനം മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലകുറുപ്പ് നിര്‍വ്വഹിച്ചു. ക്വാളിറ്റി കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ക്ഷീര വികസനവകുപ്പ് രശ്മി മുഖ്യ പ്രഭാഷണം നടത്തി. ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകരെയും മുതിര്‍ന്ന കര്‍ഷകരെയും ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി നെല്ലിക്കുന്നേല്‍ ഉപഹാരം നല്‍കി ആദരിച്ചു. മില്‍മ ചാരിറ്റി ഫണ്ട് വിതരണം എം ആര്‍ സി എം പി യു എം ഡി കേശവന്‍ നിര്‍വ്വഹിച്ചു. ഇന്‍ഷൂറന്‍സ് ക്ലെയിം വിതരണം ഡയറി എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ റജിമോള്‍ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അഹമ്മദ്കുട്ടി, പി വി അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ പി കുഞ്ഞമ്മദ്, അഡ്വ. രാജേഷ്‌കുമാര്‍, സനല്‍ കുമാര്‍, ഇ ജെ മനു, കെ കരുണാകരന്‍ മാസ്റ്റര്‍, കെ പി അയമ്മദ്കുട്ടി മാസ്റ്റര്‍, കെ ബാലന്‍, സി ജെ ജോസഫ് മാസ്റ്റര്‍, സി കെ ആലിക്കുട്ടി, കെ കരുണാകരന്‍, പി കെ രാമന്‍കുട്ടി മാസ്റ്റര്‍, സി കെ കുട്ടിഹസ്സന്‍, ഒ പി അബ്ദുറഹിമാന്‍, എ കെ കാദിരി ഹാജി, വാസു മേനോക്കി, പ്രശോഭ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി പി കെ ദിനേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി പി കുഞ്ഞായിന്‍ സ്വാഗതവും പി പി മാമു നന്ദിയും പറഞ്ഞു.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16
 
 
 

All rights reserved | Website developed and maintained by Zyonz Technologies