21-Jan-2019 (Mon)
 
 
 
1 2 3 4 5 6 7 8 9 10
 
കൂടത്തായി പുവ്വോട്ടില്‍ ചെറിയ കൂടത്തായിപറമ്പില്‍ സി കെ പി അഹമ്മദ് കുട്ടി (55) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം തിങ്കള്‍ രാവിലെ ഒമ്പതിനു കൂടത്തായി ടൗണ്‍ ജുമാ മസ്ജിദില്‍.
ഭാര്യമാര്‍: ആരിഫ, മറിയകുട്ടി. മക്കള്‍: റമീഷ, ബാഹിറ, ഇസ്മായില്‍. മരുമകന്‍: നിസാര്‍ (പറമ്പില്‍ ബസാര്‍). ഖബറടക്കം 9.30 ന് കൂടത്തായി വലിയ ജുമുഅത്ത്പള്ളി ഖബര്‍സ്ഥാനില്‍.
 
പന്നൂര്‍ വാഴപ്പുറത്ത് മന്നത്ത് അബ്ദുല്‍ റഷീദ്(51) നിര്യാതനായി
പന്നൂര്‍: ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ക്ലര്‍ക്കും പന്നൂര്‍ യൂണിറ്റ് എസ് വൈ എസ് വൈസ് പ്രസിഡന്റുമായ പന്നൂര്‍ വാഴപ്പുറത്ത് മന്നത്ത് അബ്ദുല്‍ റഷീദ്(51) നിര്യാതനായി. ഭാര്യ: നസീമ(മര്‍ക്കസ് ഹൈസ്‌കൂള്‍ അധ്യാപിക). മക്കള്‍: ഫാരിസ്, ദിയ ഫാത്തിമ(പന്നൂര്‍ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി). പിതാവ്: സുലൈമാന്‍ മാസ്റ്റര്‍. മാതാവ്: ആയിശ. സഹോദരങ്ങള്‍: യൂസുഫ് അലി(കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍), അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍(പന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍), സഫിയ, ഹഫ്‌സ(കുന്ദമംഗലം യു പി സ്‌കൂള്‍ അധ്യാപിക), പരേതനായ നിസാര്‍ അഹമ്മദ്.മയ്യിത്ത് നിസ്‌കാരം ഇന്ന്(ശനി) വൈകിട്ട് നാലിന് പന്നൂര്‍ ജുമുഅത്ത് പള്ളിയില്‍.
 
പന്നൂര്‍ കോട്ടുവറ്റ അബൂബക്കര്‍(75) നിര്യാതനായി.
ഭാര്യ: പാത്തുമ്മ. മക്കള്‍: മുഹമ്മദ്, നജീബ്, അബ്ദുള്ള, മുഈനുദ്ധീന്‍, തല്‍ഹത്ത് (ഇരുവരും സൗദി). മരുമക്കള്‍: ഹാജറ, സഫീന, റസീന, ഫസ്‌ന, ജൗഹറ.
 
പന്നൂര്‍ എടവലക്കണ്ടി മുഹമ്മദ് മൗലവി (ഇ കെ മൗലവി 62) നിര്യാതനായി.
ഭാര്യ: ആയിഷ. മക്കള്‍: നൗഫല്‍, നുമൈര്‍, നജ്മുദ്ധീന്‍, നിയാസ്, അനീസ്, സൗഫിദ, സഫീദ. മരുമക്കള്‍: നാസര്‍ വഴിക്കടവ്, അസീബ് നെല്യേരിതാഴം. മാതാവ്: ഇയ്യാത്തുമ്മ. സോഹദരങ്ങള്‍: അബ്ദുള്ളകുട്ടി, ഇ കെ അബ്ദുസ്സലാം സഖാഫി.
 
പുതുപ്പാടി പൈക്കാട്ടില്‍ ഗോപാലന്‍ (86) നിര്യാതനായി.
ഭാര്യ: പെണ്ണമ്മ. മക്കള്‍: രാജു (റിട്ട. കെ എസ് ആര്‍ ടി സി എ ടി ഒ), കുഞ്ഞുമോന്‍, വിജയന്‍ (പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വെള്ളമുണ്ട), മോഹനന്‍, രാജമ്മ, സുജാത, വനജ.
 
ആവിലോറ കോട്ടക്കല്‍ കരിപ്പിടിപൊയില്‍ പറക്കുന്നുംചാലില്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (53) നിര്യാതനായി.
മടവൂര്‍ സി എം മഖാം, വഴിക്കടവ്, താമരശ്ശേരി ടൗണ്‍, കുന്ദമംഗലം, തലയാട്, ചീടിക്കുഴി എന്നിവിടങ്ങളില്‍ മുഅദ്ധിനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: നഫീസ. മക്കള്‍: പി സി അബ്ദുറഹിമാന്‍ (എസ് എസ് എഫ് നരിക്കുനി ഡിവിഷന്‍ മുന്‍ സെക്രട്ടറി, ഖാദിസിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ ഫറോഖ്), ഷാഹുല്‍ ഹമീദ് (ജിദ്ധ), സഫീന. മരുമക്കള്‍: ശമീര്‍ നരിക്കുനി, മുഹ്‌സിന സൗത്ത് കൊടുവള്ളി. സഹോദരങ്ങള്‍: അബ്ദുള്ള (റിയാദ്), പി സി അബ്ദുല്‍ അസീസ് സഖാഫി (മര്‍ക്കസ് ഐ ടി സി), റംല, പരേതയായ മറിയ.
 
വാവാട് കരുണിച്ചാലില്‍ കൊളങ്ങരക്കണ്ടി അഹമ്മദ് (കുഞ്ഞന്‍കാ 88) നിര്യാതനായി.
ഭാര്യമാര്‍: ആമിന കച്ചേരിമുക്ക്, പരേതയായ പാത്തുമ്മ. മക്കള്‍: റസാഖ് (മുംബൈ), ആയിശ, സുബൈദ, റാബിയ, റംല, ജാഫര്‍, പരേതനായ അബ്ദുറഹിമാന്‍. മരുമക്കള്‍: മുഹമ്മദ് (റിട്ട. കെ എസ് ആര്‍ ടി സി െ്രെഡവര്‍), മുഹമ്മദ് ഓമശ്ശേരി, ലത്തിഫ് മക്കുവള്ളി (മക്ക), സൈനബി, ജസീന വെണ്ണക്കാട്, ആസ്യ വയനാട്, പരേതനായ കോയാമു.
 
പന്നൂര്‍ കണ്ണാറപുതിയേടത്ത് കോട്ടുവറ്റ ഹുസ്സൈന്‍ (80) നിര്യാതനായി.
ഭാര്യ: പാത്തുമ്മേയി. മക്കള്‍: മുഹമ്മദ്, അബൂബക്കര്‍ സിദ്ധീഖ്, പാത്തൂട്ടി, മറിയ, സക്കീന, ഖദീജക്കുട്ടി. മരുമക്കള്‍: അബൂബക്കര്‍ മച്ചക്കുളം, ഫൈസല്‍ പാലത്ത്, സലീം, റുഖിയ്യ, സീനത്ത്.
 
1 2 3 4 5 6 7 8 9 10
 
 
 

All rights reserved | Website developed and maintained by Zyonz Technologies