21-Jan-2019 (Mon)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16
 
വിധവക്കും മകള്‍ക്കും കിടപ്പാടം ഒരുക്കി യുവജന കൂട്ടായ്മ
അടിവാരം: വിധവക്കും മകള്‍ക്കും കിടപ്പാടം ഒരുക്കി യുവജന കൂട്ടായ്മ. പുതുപ്പാടി അടിവാരം എലിക്കാട് നാലകത്ത് സുഹറക്കും മകള്‍ക്കുമാണ് സുമനസ്സുകളുടെ കൂട്ടായ്മയില്‍ സാന്ത്വന ഭവനം ഒരുങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവും 5 മാസങ്ങള്‍ക്കുമുമ്പ് 14 കാരനായ മകനും മരിച്ചതോടെയാണ് സുഹറയും പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളും തനിച്ചായത്. ഇവര്‍ താമസിച്ചിരുന്ന വീട് വാസ യോഗ്യമല്ലാതായതോടെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മകന്‍ കാന്‍സര്‍ പിടിപെട്ട് മരിച്ചത്. ഇവര്‍ താമസിക്കുന്ന വീട് നിന്നിരുന്ന സ്ഥലം വില്‍പ്പന നടത്തിയപ്പോള്‍ ലഭിച്ച പണവും ചേര്‍ത്ത് അഞ്ച് സെന്റ് ഭൂമി വാങ്ങുകയും പ്രവാസികളുടെ സഹായത്തോടെ വീടിന്റെ പ്രവൃത്തി ആരംഭിക്കുകയുമായിരുന്നു. പ്രദേശവാസികളായ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതല്‍ സഹായവുമായി രംഗത്തെത്തിയത് വീടിന്റെ പ്രവൃത്തി എളുപ്പമാക്കി. 13 ലക്ഷത്തോളം രൂപയാണ് സ്ഥലം വാങ്ങി വീട് നിര്‍മിക്കാന്‍ ചെലവായത്. കഴിഞ്ഞ ദിവസം സുഹറയും മകളും ഈ വീട്ടില്‍ താമസം ആരംഭിക്കുകയും ചെയ്തു. സ്വപ്ന വീട്ടില്‍ താമസം ആരംഭിക്കുമ്പോള്‍ മകന്‍ കൂടെയില്ലെന്ന വേദനയുണ്ടെങ്കിലും സഹജീവികളുടെ സഹായ ഹസ്തം സുഹറക്ക് ആത്മ വിശ്വാസം പകരുകയാണ്.
 
പ്രതിഭാ സംഗമവും അവാര്‍ഡ് ദാനവും
പുതുപ്പാടി: ഒയിസ്‌ക പുതുപ്പാടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. കൈതപ്പൊയില്‍ എം ഇ എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ താമരശ്ശേരി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌ക്രേറ്റ് കമ്മറ്റി അംഗം സജി തോമസ് അധ്യക്ഷനായി. പഞ്ചായത്തിലെ മികച്ച ലൗവ്ഗ്രീന്‍ ക്ലബ്ബിനുള്ള പുരസ്‌കാരം താമരശ്ശേരി എസ് ഐ സായൂജ്കുമാറില്‍ നിന്നും സ്‌കൂള്‍ മാനേജര്‍ കെ എം എ മുഹമ്മദ് ഏറ്റുവാങ്ങി. ടോപ്്ടീന്‍ പരീക്ഷയില്‍ ടോപ്പറായ സായന്ത് ബി എസ് (എം ജി എം), ഫാത്തിമ ഷബാന(എം ഇ എസ്) എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ എസ് ഐ ചടങ്ങില്‍ നല്‍കി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഒയിസ്‌ക സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് വി പി സുകുമാരന്‍ വിതരണം ചെയ്തു. സൗത്ത് ഇന്ത്യാ കമ്മിറ്റി അംഗം എ കെ ബഷീര്‍, സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് വി പി സുകുമാരന്‍, സ്‌കൂള്‍ മാനേജര്‍ കെ എം എ മുഹമ്മദ്, പ്രിന്‍സിപ്പല്‍ സിസിലി പോള്‍ എന്നിവര്‍ സംസാരിച്ചു. ചാപ്റ്റര്‍ സെക്രട്ടറി എന്‍ ആര്‍ ഷാജി സ്വാഗതവും പി ഡി ബേബി നന്ദിയും പറഞ്ഞു.
 
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ കരുവള്ളൂര്‍ എന്‍ എഫ് എസ് എ ഗോഡൗണിലെ തൊഴിലാളികളുടെ കൂലി വര്‍ധനവുമായി ബന്ധപ്പെട്ട തര്‍ക്കം സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. തൊഴിലാളി സംഘടന പ്രതിനിധികള്‍ തീരുമാനം അംഗീകരിച്ചു. അടുത്ത പ്രവൃത്തി ദിനം മുതല്‍ തൊഴിലാളികള്‍ ജോലിക്കിറങ്ങും. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഡെ. കലക്ടര്‍ കെ റംല, ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ പി പി സന്തോഷ് കുമാര്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
താമരശ്ശേരി ചുരത്തില്‍ ചരക്കു ലോറികള്‍ കുടുങ്ങി; ഗതാഗത കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍
അടിവാരം: താമരശ്ശേരി ചുരത്തില്‍ ചരക്കു ലോറികള്‍ കുടുങ്ങി മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു. ചുരം 6, 7 വളവുകളിലാണ് അര്‍ദ്ധരാത്രി ചരക്കു ലോറികള്‍ കുടുങ്ങിയത്. ഡീസല്‍ തീര്‍ന്ന ടോറസ് ലോറി ഏഴാം വളവില്‍ റോഡിന് കുറുകെ കുടുങ്ങിയതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മറ്റൊരു ലോറി കേടായി ആറാം വളവിനു മുകളില്‍ റോഡില്‍ കുടുങ്ങുകയായിരുന്നു.
 
മുന്നൂറിലധികം കപ്പ വിഭവങ്ങളുമായി അല്‍ ഇര്‍ഷാദ് വിദ്യാര്‍ത്ഥിനികള്‍
ഓമശ്ശേരി: കേരളപിറവി ദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഓമശ്ശേരി തെച്ചിയാട് അല്‍ ഇര്‍ഷാദ് വുമണ്‍സ് കോളേജില്‍ സംഘടിപ്പിച്ച ഭക്ഷ്യമേള നവീന അനുഭവമായി. കേരളത്തിന്റെ തനത് ഭക്ഷണമായ കപ്പകൊണ്ട് മുന്നൂറിലധികം രുചികരമായ വിഭവങ്ങളാണ് വിദ്യാര്‍ത്ഥിനികള്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയത്. കപ്പ പായസം, കപ്പ വട, ടപ്യോക ജില്‍ ജില്‍, കപ്പ ജ്യൂസ്, കപ്പ കഞ്ഞി, കപ്പ അലീസ, കപ്പ പുഡിംഗ്, കപ്പ ഹല്‍വ, കപ്പ ജെറീസ് ഉണ്ട, കപ്പ കോഴികാല്‍, കപ്പ ഇറച്ചി പുട്ട്, പാല്‍ കപ്പ, കപ്പ മാക്രോണി, കപ്പ മിച്ചര്‍, ടപ്യോക പേള്‍, ടപ്യോക കോഴിക്കോടന്‍ ലോലിപോപ്പ്, കപ്പ കബാബ്, കപ്പ ബര്‍ഗര്‍, റാസ്ബറി കപ്പ പുഡിംഗ്, കപ്പ ഡിസേര്‍ട്ട്, കപ്പ അച്ചാര്‍, ടപ്യോക ചീസ്, ടപ്യോക മഞ്ചൂരി, ടപ്യോക ഡിലൈറ്റ്, കപ്പ കിളികൂട്, ഹണി ചീസ് ടപ്യോക തുടങ്ങിയ മുന്നൂറോളം വിഭവങ്ങളാണ് വിദ്യാര്‍ത്ഥിനികള്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് തയ്യാറാക്കിയത്. കോളേജില്‍ ഒരാഴ്ചയായി നടന്നു വന്ന കേരളപിറവി ദിനാഘോഷ സമാപനം കപ്പോത്സവം 2K18 അല്‍ ഇര്‍ഷാദ് ജനറല്‍ സെക്രട്ടറി ഉസൈന്‍ മേപ്പള്ളി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ സലീന വി അധ്യക്ഷത വഹിച്ചു.
 
വയലോരം-പീടികത്തൊടുക റോഡ് ഉദ്ഘാടനം ചെയ്തു
ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ കോണ്‍ഗ്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച ഒന്നാം വാര്‍ഡ് കൂടത്തായ് വയലോരം-പീടികത്തൊടുക റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ പി കുഞ്ഞമ്മദ് നിര്‍വ്വഹിച്ചു. കെ ബാലന്‍, പി പി ജുബൈര്‍, ഒ പി അബ്ദുറഹിമാന്‍, പി കെ ഇബ്രാഹീം, പി ടി സുധീഷ്, വി കെ ശരീഫ്, എ കെ കരീം, ഗിരീഷ് ബാബു, എ കെ അമ്മദ് ഹാജി, എ കെ നാസര്‍, ശരീഫ് പള്ളിക്കണ്ടി, ടി മൊയ്തീന്‍കുട്ടി, സി ടി നാസര്‍, പി പി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
 
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്: വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും ലൈഫ് ഭവന പദ്ധതി താക്കോല്‍ദാനവും
ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതി പ്രഥമ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗവും ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തീകരിച്ച രണ്ട് വീടുകളുടെ താക്കോല്‍ദാന കര്‍മ്മവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി നെല്ലിക്കുന്നേല്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി വി അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കില ഫാക്കല്‍റ്റി അംഗം വിജയകുമാര്‍ ക്ലാസ്സെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ കെ ടി സക്കീന ടീച്ചര്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം നന്ദിയും പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ഫാത്തിമ വടക്കിനിക്കണ്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ അജിതകുമാരി, പഞ്ചായത്ത് അംഗങ്ങളായ ടി ടി മനോജ്കുമാര്‍, ഖദീജ മുഹമ്മദ്, കെ പി കുഞ്ഞമ്മദ്, ഇ ജെ മനു, റഫീനത്തുള്ള ഖാന്‍, ശ്രീബ അരീക്കല്‍, ഗിരിജ സുമോദ്, ഭാസ്‌കരന്‍ മാസ്റ്റര്‍, ഷൈനി ബാബു, കെ കെ അബ്ദുല്ലക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
 
വേറിട്ട കാഴ്ചകളൊരുക്കി എളേറ്റില്‍ ജി എം യു പി സ്‌കൂൡ സയന്‍ഷ്യ പ്രദര്‍ശം
എളേറ്റില്‍: എളേറ്റില്‍ ജി എം യു പി സ്‌കൂൡ നടന്ന സയന്‍ഷ്യ പ്രദര്‍ശം ശ്രദ്ധേയമായി. സ്‌കൂളിലെ എല്ലാ ക്ലാസുകളുടെയും പ്രദര്‍ശനത്തിനൊപ്പം പഠനാര്‍ഹമായ നിരവധി സ്റ്റാളുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ മണ്ണിലും തെങ്ങോലയിലും തീര്‍ത്ത വസ്തുക്കള്‍, വിവിധ വര്‍ക്കിംഗ് മോഡലുകള്‍ തുടങ്ങിയവക്കു പുറമെ പുരാവസ്തുക്കളും ചരിത്ര ശേഷിപ്പുകളും പ്രദര്‍ശിപ്പിച്ചിരുന്നു.
 
ബാലസഭ കുട്ടികള്‍ക്കായി ഗപ്പി മല്‍സ്യ പ്രൊജക്ട്
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ ബാലസഭ കുട്ടികള്‍ക്കായി ഗപ്പി മല്‍സ്യ പ്രൊജക്ട് ആരംഭിച്ചു. കൊതുക് നശീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ഡുകളില്‍ അഫിലിയേഷനുള്ള ബാലസഭകളിലെ 50 കുട്ടികള്‍ക്ക് ഗപ്പി മല്‍സ്യത്തെ നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ മല്‍സ്യങ്ങള്‍ക്കുള്ള മൂന്ന് മാസത്തേക്കുള്ള തീറ്റയും നല്‍കി.
 
അക്ഷയശ്രീ മിഷന്‍ താമരശ്ശേരി റീജണല്‍ ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍
താമരശ്ശേരി: അക്ഷയശ്രീ മിഷന്‍ താമരശ്ശേരി റീജണല്‍ ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം അക്ഷയ ശ്രീ മിഷന്‍ ജില്ലാ പ്രസിഡണ്ട് പി രമേഷ് ബാബു നിര്‍വ്വഹിച്ചു. അക്ഷയശ്രീ സ്വയം സഹായ സംഘങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ കൂടുതലായി രൂപീകരിച്ച് ആ പ്രദേശത്തിന്റെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യത്തില്‍ എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേശവന്‍ കാരാടി അദ്ധ്യക്ഷത വഹിച്ചു. സഹകാര്‍ ഭാരതി താമരശ്ശേരി താലൂക്ക് പ്രസിഡണ്ട് രാജീവ് ബാലന്‍, അക്ഷയശ്രീ ജില്ലാ സമിതി അംഗങ്ങളായ പ്രവീണ്‍ പടനിലം, വത്സന്‍ മേടോത്ത്, സഹകാര്‍ ഭാരതി താലൂക്ക് സെക്രട്ടറി പി ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. റീജണല്‍ ഫെഡറേഷന്‍ പുതിയ ഭാരവാഹികളായി കേശവന്‍ കാരാടി (പ്രസിഡണ്ട്) രാമചന്ദ്രന്‍ വെഴുപ്പൂര്‍ (ജന സെക്രട്ടറി) എം മനോജ് ഓടക്കുന്ന് ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16
 
 
 

All rights reserved | Website developed and maintained by Zyonz Technologies