02-Jul-2020 (Thu)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
1 2 3 4
 
എളേറ്റില്‍ വട്ടോളി മുതുവട്ടുശേരി ഉമ്മര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4 മണിക്ക്
എളേറ്റില്‍ വട്ടോളി: മുതുവട്ടുശേരി ഉമ്മര്‍ നിര്യാതനായി. പിതാവ്: മായിന്‍ പോക്കര്‍ഹാജി. മക്കള്‍: ഷറഫ്‌റാസ്, ഷാമില്‍, ഫാത്തിമ ഷെറിന്‍. എളേറ്റില്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്നു. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് എളേറ്റില്‍ ഈസ്റ്റ് ന്യൂ ജുമാ മസ്ജിദില്‍.
 
പൂനൂര്‍ വെട്ടിഒഴിഞ്ഞതോട്ടം പുറമ്പാളിയില്‍ അമ്മദ്‌കോയ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 6 മണിക്ക്
പൂനൂര്‍: വെട്ടിഒഴിഞ്ഞതോട്ടം പുറമ്പാളിയില്‍ അമ്മദ്‌കോയ(75) നിര്യാതനായി. മക്കള്‍: മുഹമദ് സാലി, റസീന, സുഹറാബി, റൈഹാനത്ത്. മരുമക്കള്‍: ഫൈസല്‍, റഫീഖ്, ഹസ്‌ന, പരേതനായ അമ്മദ്. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് വെട്ടിഒഴിഞ്ഞതോട്ടം ജുമാ മസ്ജിദില്‍.
 
കൈതപ്പൊയില്‍ രണ്ടാംകൈ താഴെടപൊയില്‍ ഫാത്തിമ നിര്യാതയായി; മയ്യിത്ത് നിസ്‌കാരം രാവിലെ 11.30 ന്
കൈതപ്പൊയില്‍: രണ്ടാംകൈ പരേതനായ താഴെടപൊയില്‍ സൂപ്പി ഹാജിയുടെ ഭാര്യ ഫാത്തിമ(92) നിര്യാതയായി. മക്കള്‍: മുഹമ്മദ് (കാരക്കാട്), കാദര്‍, മജീദ്, ലത്തീഫ്, നഫീസ, ആയിഷ (കത്തറമ്മല്‍). മരുമക്കള്‍: ലൈല, മൊയ്ദീന്‍, യാക്കൂബ്, റംല, കദീജ, റസീന. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് കൈതപ്പൊയില്‍ ജുമാ മസ്ജിദില്‍.
 
അടിവാരം പൊട്ടിക്കൈ കദിയോമ്മ നിര്യാതയായി; മയ്യിത്ത് നിസ്‌കാരം രാത്രി 7.30 ന്
അടിവാരം: പൊട്ടിക്കൈ പരേതനായ കരിമ്പന്‍ അലവിക്കുട്ടിയുടെ ഭാര്യ കദിയോമ്മ(75) നിര്യാതയായി. മക്കള്‍: വീരാന്‍കുട്ടി, മൊയ്തീന്‍, അസീസ്, മുസ്തഫ, ആമിന. മരുമക്കള്‍: അബു നൂറാംതോട്, ആയിഷ, ജമീല, സൈനബ, സാറ. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച രാത്രി 7.30 ന് അടിവാരം ജുമാ മസ്ജിദില്‍.
 
താമരശ്ശേരി ചുങ്കം പുതുക്കുന്നും ചാലില്‍ പി സി അഹമ്മദ് കുട്ടി മുസ്ലിയാര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ 8 മണിക്ക്
താമരശ്ശേരി: ചുങ്കം പുതുക്കും ചാലില്‍ പി സി അഹമ്മദ് ക്കുട്ടി മുസ്ലിയാര്‍(83) നിര്യാതനായി. ഭാര്യ: മറിയ. മക്കള്‍: മൊയിനുദ്ദീന്‍, വാരിസ്, മൈമൂന, റൈഹാനത്ത്, ആനിസത്ത്. സഹോദരങ്ങള്‍: പി.സി ഇബ്രാഹിം മാസ്റ്റര്‍, പരേതരായ പി സി ഉസയിന്‍ക്കുട്ടി ഹാജി, മൂസ മാസ്റ്റര്‍, പാത്തുമ്മേയി. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് കെടവൂര്‍ ജുമുഅ മസ്ജിദില്‍.
 
ഉണ്ണികുളം എസ്റ്റേറ്റ്മുക്ക് ചരപറമ്പില്‍ ഇമ്പിച്ചി ആയിഷ ഹജ്ജുമ്മ നിര്യാതയായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണിക്ക്
ഉണ്ണികുളം: അപ്പോളോ ഗ്രൂപ്പ് ചെയര്‍മാന്‍ സി പി മൂസ ഹാജിയുടെ മാതാവ് എസ്റ്റേറ്റ്മുക്ക് ചരപറമ്പില്‍ ഇമ്പിച്ചി ആയിഷ ഹജ്ജുമ്മ(78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അഹമ്മദ്‌കോയ ഹാജി. മറ്റു മക്കള്‍: ബഷീര്‍, മുഹമ്മദ് (ഡയറക്ടര്‍സ്, അപ്പോളോ), മറിയം, സഫിയ, ജമീല. മരുമക്കള്‍: ജമീല, ഖമറുന്നീസ, ഷാജിമ, മൊയ്തീന്‍ കോയ, മായിന്‍. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് എസ്റ്റേറ്റ്മുക്ക് ചെമ്പോച്ചിറ ജുമുഅ മസ്ജിദില്‍.
 
കൂടരഞ്ഞി വഴിക്കടവ് വട്ടക്കുഴി ഷിബു ജോര്‍ജ് നിര്യാതനായി; സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്
കൂടരഞ്ഞി: വഴിക്കടവ് വട്ടക്കുഴി ഷിബു ജോര്‍ജ്(46) നിര്യാതനായി. ഭാര്യ: ഷെറിന്‍ (കൂടരഞ്ഞി മങ്കരയില്‍ കുടുംബാംഗം). മക്കള്‍: അഷ്‌നാ ഷിബു (വിദ്യാര്‍ത്ഥി ഇന്‍ഫെന്റ് ജീസസ് സ്‌കൂള്‍ തിരുവമ്പാടി), അബിയാ ഷിബു (വിദ്യാര്‍ത്ഥി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ കുടരഞ്ഞി), അല്‍ഫോന്‍സ ഷിബു (വിദ്യാര്‍ത്ഥി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ കൂടരഞ്ഞി). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
 
മൈലള്ളാംപാറ പെരുമ്പള്ളില്‍ പി എ അബ്രഹാം നിര്യാതനായി; സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക്
പുതുപ്പാടി: മൈലള്ളാംപാറ പെരുമ്പള്ളില്‍ പി എ അബ്രഹാം (അവറാച്ചന്‍ 67) നിര്യാതനായി. ആദ്യകാല കുടിയേറ്റക്കാരനും പഴയ കാല വോളിബാള്‍ കളിക്കാരനുമായിരുന്നു. ഭാര്യ: ആനിയമ്മ (വലിയ വീട്ടില്‍, അരുവിത്തറ). മക്കള്‍: ജോര്‍ഡിന്‍, പ്യാരിന്‍. മരുമക്കള്‍: ഫെബിന്‍ കൊടുകപ്പിള്ളില്‍, അഞ്ജു ഒരിയത്ത് (ചെറുപുഴ). സഹോദരങ്ങള്‍: കുട്ടപ്പന്‍ മൈലള്ളാംപാറ, ചാക്കോച്ചന്‍, ജോസ് ചെമ്പേരി, ബേബി മംഗലാപുരം, സണ്ണി പാല, പെണ്ണമ്മ കുളപ്രത്താഴ, എല്‍സമ്മ കളപ്പുരയില്‍, മോളി ചോക്കാട്ടില്‍, ജസ്സി പൂവ്വത്തുങ്കല്‍, തങ്കം മഠത്തില്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മൈലള്ളാംപാറ സെന്റ് തോമസ് ദേവാലയത്തില്‍.
 
പുതുപ്പാടി ചെമ്മരംപറ്റ പുഴംകുന്നുമ്മല്‍ ബീരാന്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണിക്ക്
പുതുപ്പാടി: എസ് വൈ എസ് ചെമ്മരംപറ്റ യൂണിറ്റ് പ്രസിഡന്റ് പുഴംകുന്നുമ്മല്‍ ബീരാന്‍(39) നിര്യാതനായി. പിതാവ്: പരേതനായ അബു. മാതാവ്: ഖദീജ. ഭാര്യ: ഹാജറ. മക്കള്‍: ശുഹാന, ഷാനില്‍ ഹസ്സന്‍, സഹല്‍. കൈതപ്പൊയില്‍ മര്‍ക്കസ് പബ്ലിക് സ്‌കൂളില്‍ ദീര്‍ഘകാലം ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദില്‍.
 
താമരശ്ശേരി പുല്ലാഞ്ഞിമേട് കവുങ്ങുംതൊടി കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി; മയ്യിത്ത് നിസ്‌കാരം രാവിലെ 11 മണിക്ക്
താമരശ്ശേരി: പുല്ലാഞ്ഞിമേട് പരേതനായ കവുങ്ങുംതൊടി കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ(86) നിര്യാതയായി. മക്കള്‍: അലവികുട്ടി ഹാജി, മുഹമ്മദലി, ഹസ്സന്‍, അഷ്‌റഫ്, മറിയ കളരാന്തിരി, പാത്തുമ്മ വെസ്റ്റ് പുതുപ്പാടി, സൈനബ വി ഒ ടി, പരേതരായ റഹിം(രായില്‍ കുട്ടി), നഫീസ പറമ്പില്‍ ബസാര്‍. മരുമക്കള്‍: അബൂബക്കര്‍, മൊയ്തീന്‍ കുട്ടി, കെ കെ എം ഹനീഫ (ഐ ഡി സി താമരശ്ശേരി), മുഹമ്മദ്, നഫീസ, ആയിശ, മുനീറ, റൈഹാനത്ത്, സുമയ്യ. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പെരുമ്പള്ളി ജുമുഅ മസ്ജിദിലും 11.15 ന് മലോറം ജുമുഅ മസ്ജിദിലും.
 
1 2 3 4
 
 
 

All rights reserved | Website developed and maintained by Zyonz Technologies