26-Feb-2020 (Wed)
 
 
 
വൈ എം സി എ കുടുംബ സംഗമം സംഘടിപ്പിച്ചു
പുതുപ്പാടി: വൈ എം സി എ കുടുംബ സംഗമം ഈങ്ങാപ്പുഴ വൈ എം സി എ ഓഡിറ്റോറിയത്തില്‍ താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. പ്രഫഷണല്‍ കോഴ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു ലക്ഷം രൂപയുടെ ബെന്നി ആന്റ് ഷെറി എന്‍ഡോവ്മെന്റ് ആര്‍ കനകാംബരന്‍ ആകാശവാണി കോഴിക്കോട് വിതരണം ചെയ്തു. വിവാഹ സഹായ വിതരണം വൈ എം സി എ കാലിക്കറ്റ് സബ് റീജനല്‍ ചെയര്‍മാന്‍ ഇ എസ് വര്‍ഗീസ് നിര്‍വ്വഹിച്ചു. വൈ എം സി എ പ്രസിഡന്റ് വി ടി ഫിലിപ്പ് അധ്യക്ഷ്യത വഹിച്ചു. പുതുപ്പാടി പ്രദേശത്ത് ആതുരസേവനം നടത്തിവരുന്ന ഡോ. ശാന്താറാം, സ്‌കൗട്ട് വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ ലോങ്ങ് സര്‍വ്വീസ് ഡക്കറേഷന്‍ അവാര്‍ഡ് ലഭിച്ച വി ടി ഫിലിപ്പ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ടി എം പൗലോസ്, ടി എം ചാണ്ടി, പി ഡി ബേബി, എം എ മത്തായി, ഫെമിന ജാസ്മിന്‍, അബിത സൈന എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും നടന്നു.
 
മടവൂര്‍ ഗ്രാമപഞ്ചായത് കേരളോത്സവം സമാപിച്ചു
മടവൂര്‍: മടവൂര്‍ ഗ്രാമപഞ്ചായത് കേരളോത്സവം പരിപാടികള്‍ സാംസ്‌കാരിക സമ്മേളനത്തോടു കൂടി സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ നിരവധി ആളുകള്‍ സംബന്ധിച്ചു. സാംസ്‌കാരിക സമ്മേളനം ഗ്രാമപഞ്ചായത് പ്രസിഡന്റ് പി വി പങ്കജാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ ടി ഹസീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂര്‍ മുഖ്യാതിഥിയായിരുന്നു. വി. സി റിയാസ് ഖാന്‍, സകീന മുഹമ്മദ്, അലിയ്യി മാസ്റ്റര്‍, ശശി ചക്കാലക്കല്‍, വി സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, എ പി നാസ്തര്‍, സാബിറ മൊടയാനി, അബു എ പി, കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, ബൈജു ജോസ്, സ്‌നേഹ പ്രഭ, ഷൈജ ടീച്ചര്‍, ത്രിവിക്രമന്‍ മാസ്റ്റര്‍, ടി പി സിറാജ്, എം പി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജിതേഷ് വിനു, യു കെ മുഹമ്മദ് അബ്ദു റഹിമാന്‍, കെ ബില്‍സിത്ത്, മുനീര്‍ എന്‍ കെ, കവിത കെ എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സിന്ധു മോഹന്‍ സ്വാഗതവും അബ്ദു റഹിമാന്‍ നന്ദിയും പറഞ്ഞു.
 
കോടഞ്ചേരിയില്‍ വനിതകള്‍ക്കായി യന്ത്രവല്‍കൃത നെല്‍ കൃഷി നടീല്‍ പരിശീലനം സംഘടിപ്പിച്ചു
കോടഞ്ചേരി: മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന പദ്ധതില്‍ ഉള്‍പ്പെടുത്തി കോടഞ്ചേരിയില്‍ വനിതകള്‍ക്കായി യന്ത്രവല്‍കൃത നെല്‍ കൃഷി നടീല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ പെട്ട 18 നും 50 നും ഇടയില്‍ പ്രായമുള്ള 10 വനിതകള്‍ക്കാണ് ഒരു ഗ്രാമപഞ്ചായത്തില്‍ നിന്നും പരിശീലനം നല്‍കി ലേബര്‍ ഗ്രൂപ്പ് അംഗങ്ങളാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 40 ദിവസമെങ്കിലും തൊഴിലെടുത്തവരും തൊഴില്‍ കാര്‍ഡുള്ളവരുമായ കുടുംബശ്രീ അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. പാലക്കാട് മൈത്രിയില്‍ പ്രാധമിക പരിശീലനം ലഭിച്ച ഇവര്‍ക്ക് യന്ത്രവല്‍കൃത നടീലിന് പുറമേ കളയെടുപ്പ്, സസ്യസംരക്ഷണം, കൊയ്ത്ത്, മെതി എന്നിവയിലും പരിശീലനം നല്‍കും. പച്ചക്കറി കൃഷി, തെങ്ങുകയറ്റം ഡ്രിപ്പ് ഇറിഗേഷന്‍ എന്നിവയില്‍ നേരത്തെ ഇവര്‍ പരിശീലനം നേടിയിട്ടുണ്ട്. കോടഞ്ചേരി പൂവള്ളി പാടശേഖരത്ത് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ പരിശീലനം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ അധ്യക്ഷത വഹിച്ചു. ചിന്ന അശോകന്‍, ഉനൈസ് അലി, രാജന്‍ പി, ഷൈനി സി, പരമേശ്വരന്‍ വള്ളിക്കുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രയിനര്‍ സുശീല പാലക്കാട്, കൃഷി ഓഫീസര്‍ കെ എ ഷബീര്‍ അഹമ്മദ്, പി രാജന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
 
താമരശ്ശേരി ഉപജില്ല കായികമേള; കട്ടിപ്പാറ ഹോളി ഫാമിലി ജേതാക്കള്‍
താമരശ്ശേരി: താമരശ്ശേരി ഉപജില്ല കായിക മേളയില്‍ കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം തവണയും ജേതാക്കളായി. കോടഞ്ചേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. എം ജി എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഈങ്ങാപ്പുഴ മൂന്നാം സ്ഥാനം നേടി. സമാപന സമ്മേളനം താമരശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബീന ജോര്‍ജ്ജ്, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ബേബി ബാബു, പി സി തോമസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ മുഹമ്മദ് അബ്ബാസ്, പി ടി എ പ്രസിഡന്റ് ബാബു, നസ്‌റത്ത് യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് ടി ജി, എച്ച് എം ഫോറം കണ്‍വീനര്‍ ദിലീപ് കുമാര്‍, അബ്ദു റഹ്മാന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ ഷിവിച്ചന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ അബ്രഹാം എം എ സ്വാഗതവും കണ്‍വീനര്‍ കെ എം ജോസഫ് നന്ദിയും പറഞ്ഞു.
 
വിഷന്‍ 2020: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ടച്ച് സ്‌ക്രീന്‍ സ്ഥാപിച്ചു
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്തില്‍ വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസില്‍ ടച്ച് സ്‌ക്രീന്‍ സ്ഥാപിച്ചു. പൊതു ജനങ്ങള്‍ക്ക് ഫയലുകളുടെ നിജസ്ഥിതി അറിയുന്നതിനും ഗ്രാമ പഞ്ചായത്തില്‍ നിന്ന് ലഭ്യമാക്കുന്ന മുഴുവന്‍ സേവനങ്ങളും ടച്ച് സ്‌ക്രീന്‍ വഴി നടത്താവുന്നതാണ്. കൂടാതെ ട്രയിന്‍ സമയം, അറിയിപ്പുകള്‍, പൗരാവകാശ രേഖ, ബില്ലുകള്‍ അടക്കുന്നതിനുള്ള സൗകര്യങ്ങള്‍, ഉള്‍പ്പെടെ ലഭ്യമാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ, പി എസ് മുഹമ്മദലി, കെ മഞ്ചിത, ജസ്സി ശ്രീനിവാസന്‍, കെ സരസ്വതി, മുഹമ്മദലി മാസ്റ്റര്‍, വി പി ആണ്ടിബിന്ദു ആനന്ദ്, സെക്രട്ടറി അബ്ദുല്‍ ബഷീര്‍, സജിത്ത്, ദേവദാസ്, പ്രഗിത തുടങ്ങിയവര്‍ സംബന്ധിച്ചു.
 
എന്‍ ജി ഒ അസോസിയേഷന്‍ ഇന്ദിരാജി രക്തസാക്ഷിത്വ ദിനം ആചരിച്ചു
താമരശ്ശേരി: കേരള എന്‍ ജി ഒ അസോസിയേഷന്‍ താമരശ്ശേരി ബ്രാഞ്ച് കമ്മിറ്റി ഇന്ദിരാജി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. എന്‍ ജി ഒ എ ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ ഫവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സതീഷ് തോമസ്, വി പ്രേമന്‍, ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ ആയിഷക്കുട്ടി എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് ട്രഷറര്‍ സാജേഷ് ബി സി സ്വാഗതവും കെ കെ ഷൈജേഷ് നന്ദിയും പറഞ്ഞു.
 
താമരശ്ശേരി ഉപജില്ല കായിക മേള ഉദ്ഘാടനം ചെയ്തു
കട്ടിപ്പാറ: താമരശ്ശേരി ഉപജില്ല അറുപത്തി മൂന്നാമത് കായിക മേള കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഹമ്മദ് അബ്ബാസ് പതാക ഉയര്‍ത്തി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ നജീബ് കാന്തപുരം, വി ഡി ജോസഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മദാരി ജുബൈരിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റംല ഒ കെ എം കുഞ്ഞി, വാര്‍ഡ് മെമ്പര്‍ ഇന്ദിര ശ്രീധരന്‍, എച്ച് എം ഫോറം കണ്‍വീനര്‍ ദിലീപ് കുമാര്‍, നസ്‌റത്ത് എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രസന്ന ജോണ്‍, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് വളളിയാംതടത്തില്‍, കണ്‍വീനര്‍ കെ എം ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഷിവിച്ചന്‍ മാത്യു സ്വാഗതവും ഹെഡ്മാസ്റ്റര്‍ അബ്രഹാം എം എ നന്ദിയും പറഞ്ഞു.
 
മാമുമാസ്റ്റര്‍ അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി
താമരശ്ശേരി: താമരശ്ശേരി കോ-ഓര്‍പ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് കെ സി മാമുമാസ്റ്റര്‍ അനുസ്മരണവും മാമു മാസ്റ്ററുടെ പേരിലുള്ള എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. എ അരവിന്ദന്‍ മാമു മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പരപ്പന്‍ പൊയില്‍ രാരാത്ത് ഗവണ്‍മെന്റ് മാപ്പിള ഹൈസ്‌കൂളിലെ ഈ വര്‍ഷത്തെ എസ് എസ് എല്‍ സിയില്‍ മികച്ച വിജയം നേടിയ റാഷ, സൈഫുള്ള എന്നിവക്കുള്ള കാഷ് അവാര്‍ഡും മൊമൊന്റൊയും ബാങ്ക് പ്രസിഡന്റ് അഷ്‌റഫ് കോരങ്ങാട് വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ഗിരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് സലീം പരപ്പന്‍ പൊയില്‍, പരപ്പന്‍ പൊയില്‍ ബ്രാഞ്ച് മാനേജര്‍ ജാസ്മിന്‍, ബാങ്ക് ഡയറക്ടര്‍മാരായ നിയാസ് ഇല്ലിപറമ്പില്‍, റഹീം എടക്കണ്ടി, കരീം മേടോത്ത് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക ഹേമലത ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നൂറുദ്ധീന്‍ നന്ദിയും പറഞ്ഞു.
 
സര്‍ഗ്ഗവേദി എഴുത്തു കൂട്ടം ശില്‍പശാല സംഘടിപ്പിച്ചു
പൂനൂര്‍: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ 2019-20 വര്‍ഷത്തെ ജില്ലാ പദ്ധതിയുടെ ഭാഗമായി പൂനൂര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗ്ഗവേദി എഴുത്തു കൂട്ടം ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ ലൈബ്രറികളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു. താമരശ്ശേരി താലൂക്ക് ലൈബ്രറി സെക്രട്ടറി കെ കെ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. പൂനൂര്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ടി എം ആലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി കെ മുരളി മാസ്റ്റര്‍, വി പി ഏലിയാസ് എന്നിവര്‍ ക്ലാസ്സെടുത്തു. സി പി കരീം മാസ്റ്റര്‍, താര അബ്ദുറഹ്മാന്‍ ഹാജി, ഷീബ ടീച്ചര്‍, ഹക്കീം മാസ്റ്റര്‍, സി പി ഉണ്ണി, അബൂബക്കര്‍ ഗുരിക്കല്‍, കെ ബിന്ദു, കുഞ്ഞിക്കോയ തങ്ങള്‍, രാധാകൃഷ്ണന്‍ ഉണ്ണികുളം, സി ഗംഗാധരന്‍, മുനീര്‍ മാസ്റ്റര്‍ ചോയിമഠം എന്നിവര്‍ സംസാരിച്ചു. പൂനൂര്‍ പബ്ലിക് ലൈബ്രറി സെക്രട്ടറി കെ അബൂബക്കര്‍ സ്വാഗതവും കെ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
 
എസ് വൈ എസ് ജില്ലാ റാലിയുടെ ഭാഗമായി നടപ്പാക്കുന്ന സംഘകൃഷി പദ്ദതിക്ക് തുടക്കമായി
അടിവാരം: യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തല്‍ 2020 ജനുവരിയില്‍ താമരശ്ശേരിയില്‍ നടക്കുന്ന എസ് വൈ എസ് ജില്ലാ റാലിയുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന സംഘകൃഷി പദ്ദതിക്ക് തുടക്കമായി. കോടഞ്ചേരി പഞ്ചായത്തിലെ പാലക്കലില്‍ മൂന്നേക്കറോളം വയലിലാണ് എസ് വൈ എസ് താമരശ്ശേരി സോണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചത്. പാട്ടത്തിനെടുത്ത വയലിലെ കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത് നൂറാംതോട് പാടശേഖര സമിതി സെക്രട്ടറി പുത്തൂര്‍മഠം കുഞ്ഞാലിയാണ്. പ്രളയവും സാമ്പത്തിക പ്രതിസന്ധിയും കാരണം കര്‍ഷകര്‍ വിത്തിറക്കാന്‍ മടിച്ച വയല്‍ കൃഷിയോഗ്യമാക്കിയാണ് വിത്തിറക്കിയത്. കോടഞ്ചേരി കൃഷി ഭവന്‍ വിത്ത് സൗജന്യമായി നല്‍കി. തുടര്‍ന്ന് നടന്ന ഞാറ് നടല്‍ കോടഞ്ചേരി കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ അലവി സഖാഫി കായലം, മുനീര്‍ സഅദി പൂലോട്, സോണ്‍ ഭാരവാഹികളായ സാബിത് അബ്ദുല്ല സഖാഫി, നൗഫല്‍ സഖാഫി നൂറാംതോട്, മജീദ് സഖാഫി പാലക്കല്‍, സലിം കളപ്പുറം എന്നിവര്‍ സംബന്ധിച്ചു. യുവജനങ്ങളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുകയും അന്യം നിന്നുപോകുന്ന നെല്‍കൃഷി പോലുള്ള കൃഷികള്‍ പ്രോല്‍സാഹിപ്പിക്കുകയുമാണ് പദ്ദതിയുടെ ലക്ഷ്യം. ജില്ലയിലെ എണ്‍പതോളം സര്‍ക്കിളുകളിലും സംഘകൃഷികള്‍ ആരംഭിക്കും. കൂടാതെ യൂണിറ്റുകളില്‍ അടുക്കള തോട്ടം പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies