31-Mar-2020 (Tue)
 
 
 
1 2
 
പന്നൂര്‍ നീരാട്ടുപാറ എന്‍ പി അബ്ദുല്‍ റസാഖ് മാസ്റ്റര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണിക്ക്
പന്നൂര്‍: കരുവമ്പൊയില്‍ ജി എം യു പി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ച പന്നൂര്‍ നീരാട്ടുപാറ എന്‍ പി അബ്ദുല്‍ റസാഖ് മാസ്റ്റര്‍(59) നിര്യാതനായി. ആവിലോറ എം എം എ യു പി സ്‌കൂളിലും പന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലും അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ആയിഷക്കുട്ടി (മുറമ്പാത്തി ഗവ. എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപിക). മക്കള്‍: ഇര്‍ഷാദ് ഹുസ്സന്‍ (ഖത്തര്‍), നുസ്രത്ത് (ബീച്ച് ഹോസ്പിറ്റല്‍). മരുമകന്‍: ഷമീര്‍ കരുവമ്പൊയില്‍. സഹോദരങ്ങള്‍: മുഹമ്മദ് അബ്ദുറഹിമാന്‍(റിട്ട. കായികാധ്യാപകന്‍), അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ മജീദ്, മറിയക്കുട്ടി, ഖദീജ, നഫീസ, സുബൈദ, പരേതയായ പാത്തൂട്ടി. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് കാഞ്ഞിരമുക്ക് ജുമുഅ മസ്ജിദില്‍.
 
പൂനൂര്‍ മങ്ങാട് കുടുക്കാക്കില്‍ കുഞ്ഞാത്തുമ്മ നിര്യാതയായി
താമരശ്ശേരി: പൂനൂര്‍ മങ്ങാട് പരേതനായ കുടുക്കാക്കില്‍ അബ്ദുല്‍ റഹ്മാന്റെ ഭാര്യ കുഞ്ഞാത്തുമ്മ (90) നിര്യാതയായി. മക്കള്‍: കെ കെ മുഹമ്മദ് (കേരള മുസ്ലിം ജമാഅത്ത് പൂപ്പൊയില്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി), അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍മജീദ്, ആയിശ, ഫാത്തിമ, ഖദീജ, മറിയം, നഫീസ. മരുമക്കള്‍: അഹമ്മദ് കുഞ്ഞി പന്നൂര്‍, അയമ്മദ് ഹാജി (പൊന്നുന്തോറ), മറിയം, മൊയ്തീന്‍ കുഞ്ഞി(കട്ടിപ്പാറ), ഉസ്സയിന്‍(കട്ടിപ്പാറ), സീനത്ത്, ആയിഷ, സഫിയ. മങ്ങാട് ജുമുഅ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസ്സന്‍ അവേലം നേതൃത്വം നല്‍കി.
 
പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കട്ടിപ്പാറ: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കട്ടിപ്പാറ നരിക്കോത്ത് ചീടിക്കുഴി ഹരിദാസന്റെ ഭാര്യ ഷിജി(40) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് എകരൂല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. മക്കള്‍: അരുണ്‍, അര്‍ജ്ജുന്‍.
 
ചുങ്കം ചുണ്ടക്കുന്നുമ്മല്‍ ആയിശ നിര്യാതയായി; മയ്യിത്ത് നിസ്‌കാരം രാവിലെ 10.30 ന്
താമരശ്ശേരി: ചുങ്കം ചുണ്ടക്കുന്നുമ്മല്‍ മോയിന്‍കുട്ടി ഹാജിയുടെ ഭാര്യ ആയിശ(62) നിര്യാതയായി. മക്കള്‍: അബ്ദുല്‍ അക്ബര്‍, കബീര്‍, ഹംസക്കോയ. മരുമക്കള്‍: അഫ്‌സത്ത്, ഹസീന, ജസീല. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് കെടവൂര്‍ ജുമാ മസ്ജിദില്‍.
 
കോടഞ്ചേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോടഞ്ചേരി: ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവമ്പാടി എസ്റ്റേറ്റില്‍ കൈതച്ചക്ക തോട്ടത്തില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ലളിത് (46) ന്റെ മൃതദേഹമാണ് താമസ സ്ഥലത്ത് കണ്ടെത്തിയത്. എസ്‌റ്റേറ്റിന്റെ നീലേശ്വരം ഡിവിഷനിലെ താമസസ്ഥലത്താണ് ലളിതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
 
കോടഞ്ചേരി ചൂരമുണ്ട കൊഴുപ്പേല്‍ സോണിയ നിര്യാതയായി; സംസ്‌കാരം വൈകിട്ട് 3 മണിക്ക്
കോടഞ്ചേരി: ചൂരമുണ്ട കൊഴുപ്പേല്‍ സജിയുടെ ഭാര്യ സോണിയ(42) നിര്യാതയായി. കോടഞ്ചേരി ചെന്നിത്തല കുടുംബാംഗമാണ്. മക്കള്‍: ഐവിന്‍, അലോണ്‍, 11 ദിവസം പ്രായമായ ഒരു കുട്ടിയും ഉണ്ട്. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയില്‍.
 
താമരശ്ശേരി ചാലുമ്പാട്ടില്‍ മൊയ്തീന്‍ കുഞ്ഞി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാവിലെ 10 മണിക്ക്
താമരശ്ശേരി: ചാലുമ്പാട്ടില്‍ മൊയ്തീന്‍ കുഞ്ഞി (ഒറു 68) നിര്യാതനായി. ഭാര്യ: മറിയ. മക്കള്‍: റഹീം, ഗഫൂര്‍ പീവ, നാസര്‍, ആഷിഫ. മരുമക്കള്‍: സുഹറ, നൗഷിദ, റംഷീന, ജാബിര്‍. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുന്നിക്കല്‍ പള്ളിയിലും 10.30 ന് കെടവൂര്‍ ജുമാ മസ്ജിദിലും.
 
റിട്ടയേഡ് സി ഐ ഓമശ്ശേരി തടത്തില്‍ യു രാജന്‍ നിര്യാതനായി; സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക്
ഓമശ്ശേരി: റിട്ടയേഡ് വിജിലന്‍സ് സി ഐ ഓമശ്ശേരി തടത്തില്‍ യു രാജന്‍ (56) നിര്യാതനായി. വയനാട് ബാച്ചില്‍ കോണ്‍സ്റ്റബിളായി സേവനം ആരംഭിച്ച രാജന്‍ കോടഞ്ചേരി സ്‌റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായും താമരശ്ശേരി സ്‌റ്റേഷനില്‍ അഡീഷനല്‍ എസ് ഐ ആയും താമരശ്ശേരി ട്രാഫിക് എസ് ഐ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്നര മാസം മുമ്പ് വിരമിച്ച രാജന്‍ വിരമിക്കുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി പ്രമോഷന്‍ നേടി വിജിലന്‍സില്‍ എത്തിയത്. മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിക്കും. സംസ്‌കാര 10 മണിക്ക്. ഭാര്യ: നീന. മക്കള്‍: ആഗ്‌നേയ രാജ്(കാനഡ), അര്‍ജുന്‍ രാജ്.
 
നന്മണ്ട കാരക്കുന്നത്ത് കണ്ടിയോത്ത് റുഖിയ നിര്യാതയായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണിക്ക്
നന്മണ്ട: കാരക്കുന്നത്ത് കണ്ടിയോത്ത് അബ്ദുള്‍ മജീദിന്റെ ഭാര്യ റുഖിയ(57) നിര്യാതയായി. മക്കള്‍: റംഷാദ് (ദോഹ), മജ്‌ന, റുമിത. മരുമക്കള്‍: സിറാജ് താമരശ്ശേരി, ജാഷിദ് നന്മണ്ട, സഫൂറ പേരാമ്പ്ര. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കാരക്കുന്നത്ത് ജുമാമസ്ജിദില്‍.
 
കട്ടിപ്പാറ ചമല്‍ കളത്തില്‍ പരേതനായ ബീരാന്റെ ഭാര്യ കുഞ്ഞിപാത്തുമ്മ (92) നിര്യാതയായി. മക്കള്‍: ബിച്ചിക്കോയ, ഖാസിം, അബ്ദുറഹിമാന്‍, ഖദീജ. മരുമക്കള്‍: കുഞ്ഞറമു താമരശ്ശേരി, റസിയ, പാത്തൂട്ടി, സാബിറ. മയ്യിത്ത് നിസ്‌കാരം രാത്രി 7.30 ന് ചമല്‍ ചുണ്ടേന്‍കുഴി ജുമുഅ മസ്ജിദില്‍.
 
1 2
 
 
 

All rights reserved | Website developed and maintained by Zyonz Technologies