29-Mar-2020 (Sun)
 
 
 
1 2
 
കിഴക്കോത്ത് പൂളക്കുഴിയില്‍ മാധവി നിര്യാതയായി; സംസ്‌കാരം വൈകിട്ട് 3 മണിക്ക്
കൊടുവള്ളി: കിഴക്കോത്ത് പൂളക്കുഴിയില്‍ മാധവി(103) നിര്യാതയായി. മക്കള്‍: അപ്പുക്കുട്ടി, പ്രഭാകരന്‍, ബാലചന്ദ്രന്‍, ലീല, പരേതരായ ഭാസ്‌കരന്‍, കോരപ്പന്‍. മരുമക്കള്‍: മാലതി, ചന്ദ്രമതി, പത്മിനി, പ്രസന്ന, പങ്കജവല്ലി, ചന്ദ്രന്‍ മണാശേരി. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.
 
കൊടുവള്ളി ആരാമ്പ്രം പുല്ലോറമ്മല്‍ ഇസ്മായില്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 2 മണിക്ക്
കൊടുവള്ളി: ആരാമ്പ്രം പുല്ലോറമ്മല്‍ ഇസ്മായില്‍(60) നിര്യാതനായി. ലോറി ഡ്രൈവര്‍ ആയിരുന്നു. മാതാവ്: ഖദീജ. ഭാര്യ: മറിയ. മക്കള്‍: സഹീറ, തസ്ലീന,സിയാദ്,ശര്‍ബിന.മരുമക്കള്‍: സയ്യിദ് ഖാന്‍(ചെന്നൈ), ഫിറോസ് കൊടുവള്ളി, മഷ്ഹൂര്‍ പരപ്പന്‍പൊയില്‍. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ചോലക്കരത്താഴം ജുമാ മസ്ജിദില്‍.
 
താമരശ്ശേരിയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
താമരശ്ശേരി: ചുങ്കത്ത് ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ചുങ്കം സ്വദേശി പോള്‍ ചിറ്റിനപ്പിള്ളില്‍(76) ആണ് മരിച്ചത്. സംസ്ഥാന പാതയില്‍ ഫോറസ്റ്റ് ഓഫീസിന് സമീപം ബുധനാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. താമരശ്ശേരി മാതാ ടവറില്‍ സെയ്ഫ് സൂപ്പര്‍ മാര്‍ക്കറ്റ് എന്ന സ്ഥാപനം നടത്തി വരുന്ന പോള്‍ കട അടച്ചു വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മേരി. മക്കള്‍: ആന്‍സി, അജീഷ്, രാജേഷ് (ദേവാലയ ശുശ്രൂഷി മേരി മാതാ കത്തീഡ്രല്‍ താമരശ്ശേരി). മരുമക്കള്‍: തോമസ് ഇലഞ്ഞിക്കല്‍, നിത, അമ്പിളി പറമ്പുകാട്ടില്‍. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 5:30ന് താമരശ്ശേരി മേരി മാത കത്തീഡ്രലില്‍.
 
മാമ്പറ്റ മാടാരിപറമ്പില്‍ ബാബു നിര്യാതനായി; സംസ്‌കാരം വൈകിട്ട് 6 മണിക്ക്
മാമ്പറ്റ: വെസ്റ്റ് മാമ്പറ്റ മാടാരിപറമ്പില്‍ ബാബു(55) നിര്യാതനായി. താമരശ്ശേരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ:സൗമിനി. മക്കള്‍: നീരജ്, ആദിത്യ. സഹോദരങ്ങള്‍: മാധവന്‍, പുഷ്പ, പത്മിനി. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 6 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
 
പുതുപ്പാടി മണല്‍വയല്‍ പറശ്ശേരിമണ്ണില്‍ അഹമ്മദ് കുട്ടി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 7 മണിക്ക്
പുതുപ്പാടി: മണല്‍വയല്‍ പറശ്ശേരിമണ്ണില്‍ അഹമ്മദ് കുട്ടി നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച വൈകിട്ട് 7 മണിക്ക് മണല്‍വയല്‍ ജുമാ മസ്ജിദിലും 7.30 ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിലും.
 
പടനിലം കോളിത്തെറ്റത്ത് അഹമ്മദ് ബഷീര്‍(55) നിര്യാതനായി
കൊടുവള്ളി: പടനിലം കോളിത്തെറ്റത്ത് അഹമ്മദ് ബഷീര്‍(55) നിര്യാതനായി. ദുബൈയില്‍ ഡ്രൈവര്‍ ആയിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: ബിലാല്‍ ബഷീര്‍, നൗഫിദ, ആമിന, ഫാത്തിമ, നിലോഫര്‍.
 
കൊടുവള്ളി മാനിപുരം കാവില്‍ സ്വദേശി ജംഗീഷ് നിര്യാതനായി; സംസ്‌കാരം രാവിലെ 11 മണിക്ക്
മാനിപുരം: കൊടുവള്ളി മാനിപുരം കാവില്‍ സ്വദേശിയും കോഴിക്കോട് ഡി എം ഒ ഓഫീസിലെ ഡ്രൈവറുമായ ജംഗീഷ് നിര്യാതനായി. ഭാര്യ: സരിത (ക്ലര്‍ക്ക്, കൊടുവള്ളി ഗവ. ആശുപത്രി). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
 
കാരാടി തെല്ലത്തിങ്കര ഫാത്തിമ നിര്യാതയായി
താമരശ്ശേരി: കാരാടി തെല്ലത്തിങ്കര പരേതനായ ബീരാന്റെ ഭാര്യ ഫാത്തിമ(85) നിര്യാതയായി. മക്കള്‍: മായിന്‍ (മത്സ്യവ്യാപാരി കാരാടി), കാസിം(ഡ്രൈവര്‍), ഖദീജ, സൈനബ. മരുമക്കള്‍: ഉസയിന്‍, റുഖിയ്യ, സുബൈദ, പരേതനായ ഹമീദ്.
 
കോളിക്കല്‍ വയല്‍പറമ്പില്‍ ചെറിയ പാത്തുമ്മ നിര്യാതയായി
താമരശ്ശേരി: കോളിക്കല്‍ വയല്‍പറമ്പില്‍ പരേതനായ അതൃമാന്റെ ഭാര്യ ചെറിയ പാത്തുമ്മ(93) നിര്യാതയായി. മക്കള്‍: ഹുസൈന്‍, മുഹമ്മദ്, സുലൈമാന്‍, അബൂബക്കര്‍, നാസര്‍, അഷ്റഫ്, കുഞ്ഞിപാത്തുമ്മ, നബീസ, ആയിഷ, കദീജ. മരുമക്കള്‍: നഫീസ, കദീജ, ആത്തിക്ക, ഹാജറ, സഫിയ, നസീമ, പക്കര്‍, ചേക്കുഞ്ഞി, അബു, ഹസ്സന്‍.
 
മങ്ങാട് പൂപ്പൊയില്‍ എന്‍ സി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നിര്യാതനായി
താമരശ്ശേരി: മങ്ങാട് പൂപ്പൊയില്‍ എന്‍ സി അബ്ദുറഹിമാന്‍ മുസ്ലിയാര്‍(69) നിര്യാതനായി. ദീര്‍ഘകാലം എളേറ്റില്‍ വട്ടോളി ടൗണ്‍ ജുമുഅ മസ്ജിദ് മുഅദ്ദിന്‍ ആയിരുന്നു. ചോലയില്‍, മേത്തടം, എസ്റ്റേറ്റ് മുക്ക്, ഇയ്യാട്, മങ്ങാട്, വടക്കെ നെരോത്ത്, കക്കയം എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കള്‍: കെ കെ ജഅ്ഫര്‍ സഖാഫി(എസ് വൈ എസ് പൂനൂര്‍ സര്‍ക്കിള്‍ ജന. സെക്രട്ടറി), മുഹമ്മദ് ബഷീര്‍ സഖാഫി(ദമാം), അബ്ദുിറിത്തീഫ്. മരുമക്കള്‍: നസീറ കോളിക്കല്‍, ഫൗസിയ നരിക്കുനി, ആബിദ വി ഒ ടി.
 
1 2
 
 
 

All rights reserved | Website developed and maintained by Zyonz Technologies