18-Feb-2020 (Tue)
 
 
 
എ കെ അസ്സയിന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു
കൊടുവള്ളി: കൊടുവള്ളി പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എ കെ അസ്സയിന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. കൊടുവള്ളി പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടി മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ കെ എ ജബ്ബാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് പക്കര്‍ പന്നൂര്‍, പി ടി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെടയന്‍ മുഹമ്മദ്, എന്‍ ടി ഷാഹുല്‍ ഹമീദ്, ഒ കെ നജീബ്, പി സി മുഹമ്മദ്, എം അനില്‍കുമാര്‍, ദില്‍ഷാദ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അഷ്‌റഫ് വാവാട് സ്വാഗതവും ട്രഷറര്‍ കെ സി സോജിത്ത് നന്ദിയും പറഞ്ഞു.
 
കോഴിക്കോട് റവന്യൂ ജില്ലാ ഗെയിംസ് മത്സരങ്ങള്‍ക്ക് തുടക്കമായി
താമരശ്ശേരി: കോഴിക്കോട് റവന്യൂ ജില്ലാ ഗെയിംസ് മത്സരങ്ങള്‍ക്ക് തുടക്കമായി. താമരശ്ശേരിയില്‍ കബഡി മത്സരാര്‍ത്ഥികളെ പരിചയപ്പെട്ടുകൊണ്ട് കോഴിക്കോട് എം പി. എം കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം മുഖ്യാതിഥിയായിരുന്നു. പി എം അബ്ദുല്‍ മജീദ് സ്‌കൂള്‍ പി ടി എ വൈസ് പ്രസിഡന്റ്, എസ് എം സി ചെയര്‍മാന്‍ എ ടി സുരേശന്‍, എന്‍ പി ഇസ്മായില്‍, വി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ എന്‍ മധുസൂദനന്‍, ഹെഡ് മാസ്റ്റര്‍ ജി ടി മുഹമ്മദ് ബഷീര്‍, റസാഖ് മാലോറീ, ഉല്ലാസ്, അബ്ദുല്‍ സലാം പി, ഷാഹിദ, ഇഖ്ബാല്‍ പൂക്കോട്, ഷംസീര്‍ കെ ടി, വിനോദ് എം, വി സി അഷ്‌റഫ്, എം ടി അബ്ദുല്‍ അസീസ്, വിനോദ് കുമാര്‍ കെ, മധുസൂദനന്‍ കെ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ആര്‍ കെ ഷാഫി സ്വാഗതവും റവന്യൂ സ്‌പോര്‍ട്‌സ് സെക്രട്ടറി കെ എം ജോസഫ് നന്ദിയും പറഞ്ഞു.
 
ജില്ലാ തല പേ വിഷ ബാധ പ്രതിരോധ യജ്ഞം 2019 ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പേ വിഷ ബാധ പ്രതിരോധ യജ്ഞം 2019 ന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് നിര്‍വ്വഹിച്ചു. കക്കാടം പൊയില്‍ വെറ്ററിനറി ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ എസ് അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടര്‍ ലിറ്റി മാത്യു നേതൃത്വം നല്‍കി. കുത്തി വെയ്പ് എടുത്ത മൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് ലൈസന്‍സ് വിതരണം ചെയ്തു.
 
ഭയരഹിത ഇന്ത്യക്ക് മതേതര പാര്‍ട്ടികള്‍ ഭിന്നത വെടിയണം: സി മോയിന്‍കുട്ടി
താമരശ്ശേരി: രാജ്യം കടന്ന് പോകുന്ന ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരം യോജിച്ചുള്ള പോരാട്ടത്തിലൂടെ ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി മോയിന്‍കുട്ടി. താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിനിധി സമ്മേളനവും കൗണ്‍സില്‍ മീറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര പാര്‍ട്ടികള്‍ പലപ്പോഴും അപ്രധാന വിഷയങ്ങളില്‍ പോലും ഭിന്നസ്വരമുയര്‍ത്തിയത് ഫാസിസ്റ്റ് ഭരണകൂടത്തിന് വളമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് കെ സി ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. കെ എം അഷ്‌റഫ് മാസ്റ്റര്‍, പി പി ഹാഫിസ് റഹ്മാന്‍, എ കെ കൗസര്‍, ടി മൊയ്തീന്‍കോയ, റഫീഖ് കൂടത്തായ്, പി ടി ബാപ്പു, അഷ്‌റഫ് കോരങ്ങാട്, എം സുല്‍ഫിക്കര്‍, ശംസീര്‍ എടവലം, ഇസ്ഹാഖ് ചാലക്കര എന്നിവര്‍ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഒ കെ ഇസ്മയില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ പഞ്ചായത്ത് ഭാരവാഹികളായി എം ടി അയ്യൂബ് ഖാന്‍ (പ്രസിഡന്റ്), നിയാസ് ഇല്ലിപ്പറമ്പില്‍, ഫസല്‍ ഈര്‍പ്പോണ, വാഹിദ് അണ്ടോണ(വൈസ് പ്രസിഡന്റ്), എ പി സമദ് (ജന. സെക്രട്ടറി), അല്‍ത്താഫ് തച്ചംപൊയില്‍, റിയാസ് കാരാടി, ജാഫര്‍ കുടുക്കില്‍, ശഫീഖ് ചുടലമുക്ക് (ജോ. സെക്രട്ടറി), ഇഖ്ബാല്‍ പൂക്കോട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
 
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ താമരശ്ശേരി യൂണിറ്റ് സമ്മേളനം നടത്തി
താമരശ്ശേരി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ താമരശ്ശേരി യൂണിറ്റ് സമ്മേളനം നടത്തി. തൊഴില്‍ മേഖലയില്‍ അനധികൃതമായി കടന്നു കയറി ഈ മേഖലയെ നശിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് ബോബന്‍ താമരശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രബീഷ് ഡ്രീംസ് അദ്ധ്യക്ഷത വഹിച്ചു. വിനോദ് കോളിക്കല്‍, ശ്യാം കാന്തപുരം, രാജേഷ് കൊട്ടാരക്കോത്ത്, ഷാജി കൂടരഞ്ഞി, ഷിജിത്ത് കൊടുവള്ളി, ജമാല്‍ കൊടുവള്ളി, വിനൂപ് ചന്ദ്രന്‍, സജീഷ് അര്‍ജുനാസ്, പ്രജീഷ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍. റജില്‍ ചമല്‍ (പ്രസിഡന്റ്), മനാഫ് കൂടത്തായി (സെക്രട്ടറി), എല്‍ജിന്‍ സ്ട്രീം ആര്‍ട്‌സ് (ട്രഷറര്‍).
 
കാണാതായ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി
കൊടുവള്ളി: കാണാതായ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി വാവാട് മൂഴിക്കുന്നില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം കാണാതായ ചെറിയ കണ്ണന്‍ കൊറ്റി(75)യുടെ മൃതദേഹം നെല്ലാംങ്കണ്ടി പാലത്തിന് സമീപം കണ്ടെത്തി.
 
വാടിക്കല്‍- ഈര്‍പ്പോണ- തച്ചംപൊയില്‍ റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കൊടുവള്ളി: കൊടുവള്ളി നഗരസഭയുടെയും താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന വാടിക്കല്‍- ഈര്‍പ്പോണ- തച്ചംപൊയില്‍ റോഡ് നവീകരണ പ്രവൃത്തി കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആധുനിക രീതിയുലുള്ള ബി എം ബി സി ടാറിംഗും ശാസ്ത്രീയ രീതിയിലുള്ള ഡ്രൈനേജ് സംവിധാനവും നടപ്പാതകളില്‍ ടൈല്‍ വിരിക്കലും നവീകരണ പ്രവൃത്തിയുടെ ഭാഗമായി പൂര്‍ത്തിയാക്കും. ഇതിന്നായി പൊതുമരാമത്ത് വകുപ്പ് അഞ്ച് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കോഴിക്കോട്- കൊല്ലങ്ങല്‍ ദേശീയ പാതയും താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാന പാതയും ഒന്നിക്കുന്ന ഈ റോഡ് നവീകരിക്കുന്നതോടുകൂടി താമരശ്ശേരി ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവും. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍ വി അമല്‍ജിത്ത് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ, താമരശ്ശേരിപഞ്ചായത്ത് വൈസ് പ്രസിഡന്റ നവാസ് ഈര്‍പ്പോണ, ബ്ലോക്ക് മെമ്പര്‍ എ പി ഹുസൈന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സൈനുല്‍ ആബിദീന്‍ തങ്ങള്‍, എന്‍ പി മുഹമ്മദലി മാസ്റ്റര്‍, എ പി മുസ്തഫ, മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രീത കെ കെ, പി ഡബ്ല്യു ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിനീഷ് കെ കെ, രാഷ്ട്രീ പാര്‍ട്ടി പ്രതിനിധികളായ വി കുഞ്ഞിരാമന്‍, എ അരവിന്ദന്‍, ഗിരീഷ് തേവള്ളി, കെ സദാനന്ദന്‍, കണ്ടിയില്‍ മുഹമ്മദ്, പി സി റഹീം മാസ്റ്റര്‍, മജീദ് കോരങ്ങാട്, ഇ ശിവരാമന്‍, പി സി ജുനൈസ്, സിറാജ് തച്ചംപൊയില്‍, വി പി അംജാദ്, പി കെ ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.
 
വാവാട് മൂഴിക്കുന്നില്‍ താമസിക്കുന്ന ചെറിയ കണ്ണന്‍ കൊറ്റിയെ കാണ്മാനില്ല
കൊടുവള്ളി: വാവാട് മൂഴിക്കുന്നില്‍ താമസിക്കുന്ന ചെറിയ കണ്ണന്‍ കൊറ്റി(75)യെ ഞായറാഴ്ച വൈകുന്നേരം മുതല്‍ കാണ്മാനില്ല. കണ്ടു കിട്ടുന്നവര്‍ 9961440470, 8943584754 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
 
റവന്യൂജില്ലാ ത്രോബോള്‍ കോഴിക്കോട് വടകര സബ് ജില്ലകള്‍ ചാമ്പ്യന്മാരായി
പുതുപ്പാടി: പുതുപ്പാടി ഗവ. ഹൈസ്‌കൂളില്‍ നടന്ന കോഴിക്കോട് റവന്യൂ ജില്ല ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് സിറ്റി സബ് ജില്ല ചാമ്പ്യന്‍സും മേലടി സബ് ജില്ല റണ്ണേഴ്‌സുമായി. വടകരക്കാണ് മൂന്നാം സ്ഥാനം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വടകര സബ് ജില്ല ചാമ്പ്യന്‍സും സിറ്റി സബ് ജില്ല റണ്ണേഴ്‌സുമായി. കോഴിക്കോട് റൂറല്‍ സബ് ജില്ലക്കാണ് മൂന്നാം സ്ഥാനം. സമാപന ചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി എം അബ്ദുറഹിമാന്‍ മാസ്റ്റര്‍ ട്രോഫികള്‍ വിതരണം ചെയ്തു. റവന്യൂ ജില്ലാ സെക്രട്ടറി കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. പി ഷഫീഖ്, ബിജു വാച്ചാലില്‍, പി ടി ഷാജി, എ കെ മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. എന്‍ സി റഫീഖ് സ്വാഗതവും ടി കെ സുഹൈല്‍ നന്ദിയും പറഞ്ഞു.
 
കെ പി അഷ്റഫിനെ അനുമോദിച്ചു
താമരശ്ശേരി: കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ പി അഷ്റഫിനെ കൂടത്തായ് ന്യൂ ഫോം സ്പോര്‍ട്സ് ക്ലബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കാരാട്ട് റസാഖ് എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി പി ജുബൈര്‍ അധ്യക്ഷത വഹിച്ചു. അഷ്റഫിനുള്ള സ്നേഹോപഹാരം എം എല്‍ എ സമ്മാനിച്ചു. ഖത്തറില്‍ വെച്ച് നടന്ന കെ എസ് എല്‍ സീസണ്‍ 2 ഫുട്ബോള്‍ മത്സരത്തില്‍ റണ്ണേഴ്സ് അപ്പ് ആയ ന്യൂഫോം ടീം അംഗങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടന്നു. പി പി കുഞ്ഞായിന്‍, കെ പി കുഞ്ഞമ്മദ്, എ കെ കാദിരി ഹാജി, കെ ബാലന്‍, കെ പി അഹമ്മദ്കുട്ടി മാസ്റ്റര്‍, സി പി ഉണ്ണിമോയി, വി ദേവദാസന്‍, പി കെ രാമന്‍കുട്ടി മാസ്റ്റര്‍, ഒ പി അബ്ദുറഹിമാന്‍, പി സി മോയിന്‍ കുട്ടി, കെ കെ ഗഫൂര്‍, സി കെ കുട്ടിഹസ്സന്‍, കെ കരുണന്‍മാസ്റ്റര്‍, മുഹ്സിന്‍ എം അലി, വി എന്‍ ശിവദാസന്‍, കെ കെ മജീദ്, ടി ശ്രീലിജ് തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് നസീബ് സ്വാഗതവും വി ആര്‍ മോഹനന്‍ നന്ദിയും പറഞ്ഞു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies