31-Mar-2020 (Tue)
 
 
 
1 2
 
താമരശ്ശേരി: വെളിമണ്ണ അമ്പായകുന്നുമ്മല്‍ ആയിഷ(66) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൂടത്തായി സി കെ പി കുഞ്ഞാലി. മക്കള്‍: റസിയ, ലൈല, ഹാജറ, ഹസീന. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വെളിമണ്ണ ജുമുഅ മസ്ജിദില്‍.
 
നൂറംതോട് കുഴിയില്‍കണ്ടത്തില്‍ ചേക്കു നിര്യാതനായി
അടിവാരം: നൂറംതോട് കുഴിയില്‍കണ്ടത്തില്‍ ചേക്കു(75) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: അഷ്റഫ്, നാസര്‍ (സൗദി), സുബൈദ, ഹഫ്‌സത്ത്. മരുമക്കള്‍: കുഞ്ഞായിന്‍ അടിവാരം, അബ്ദുല്‍ നാസര്‍ അടിവാരം, റംല, നുസ്രത്ത്.
 
മടവൂര്‍ മുക്ക് എം വി അഹമ്മദ് കുട്ടി നിര്യാതനായി; സംസ്‌കാരം വൈകിട്ട് 4 മണിക്ക്
മടവൂര്‍ മുക്ക്: മടവൂര്‍ മുക്ക് എം വി അഹമ്മദ് കുട്ടി നിര്യാതനായി. നഖ് ശബന്ധിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖാ കമ്മറ്റി അംഗമായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 2 മണി മുതല്‍ കിഴക്കോത്ത് എന്‍ ബി ടി ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നഖ് ശബന്ധിയ്യ ഖബര്‍സ്ഥാനില്‍.
 
കൂടരഞ്ഞിയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
കൂടരഞ്ഞി: ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. കൂടരഞ്ഞി വടയാറ്റുകുന്നേല്‍ ജോസഫ്(50) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെ കൂടരഞ്ഞി അങ്ങാടിയിലായിരുന്നു അപകടം. നടന്നു പോകുകയായിരുന്ന ജോസഫിനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കൊച്ചുറാണി (കുളിരാമുട്ടി വലിയ മൈലാടിയില്‍ കുടുംബാംഗം). മക്കള്‍: ജില്‍ന, ഡെല്‍ന. മരുമകന്‍: ഇമില്‍ മാത്യു പ്ലാത്തോട്ടത്തില്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
 
താമരശ്ശേരി കുറ്റിപ്പറമ്പന്‍ മുഹമ്മദ് നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4.30 ന്
താമരശ്ശേരി: കുറ്റിപ്പറമ്പന്‍ മുഹമ്മദ്(അറഫാത്ത് 80) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ഗഫൂര്‍, സൈഫുദ്ദീന്‍, നസീമ. മരുമക്കള്‍: ഗഫൂര്‍ പി കെ, ഷാഹിന, ജംഷീന. മയ്യിത്ത് താമരശ്ശേരി കെടവൂര്‍ റോഡില്‍ മരുമകന്‍ ഗഫൂറിന്റെ വീട്ടില്‍. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 4.30 ന് കെടവൂര്‍ ജുമാ മസ്ജിദില്‍.
 
ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
താമരശ്ശേരി: ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി ഓടക്കുന്നത്ത് ചെറുവടിക്കല്‍ മുരളിയുടെ മകന്‍ ഷാരോന്‍ ദാസ്(14)നെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്ദമംഗലം നവജ്യോതി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പുറത്തുപോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ ഷാരോണിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: ശൈബ. സഹോദരി: മിത്ര. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
 
താമരശ്ശേരി ചെമ്പ്ര പുറായില്‍ കുഞ്ഞഹമ്മദ് മുസ്ല്യാര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5.30 ന്
താമരശ്ശേരി: ചെമ്പ്ര പുറായില്‍ കുഞ്ഞഹമ്മദ് മുസ്ല്യാര്‍(85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: സക്കീന, വഹാബ് (രാഷ്ട്ര ദീപിക), സഈദ്. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 5.30 ന് ചെമ്പ്ര ജുമാ മസ്ജിദിലും 6 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദിലും.
 
താമരശ്ശേരി പി കെ ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 12 മണിക്ക്
താമരശ്ശേരി: പി കെ ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍(87) നിര്യാതനായി. പിതാവ്: വിളയാട്ടുശ്ശേരി മുള്ളമ്പലത്തില്‍ കേശവന്‍ നായര്‍. മക്കള്‍:വിശ്വന്‍, കേശവന്‍ ഐ എഫ് എസ്(സംസ്ഥാന വനം വകുപ്പ് മേധാവി), വിജയലക്ഷ്മി (ടി എസ് ഒ, സപ്ലൈ കോ). മരുമക്കള്‍: ശ്രീജ വലിയ വളപ്പില്‍ നന്മണ്ട, സിന്ധു എടോളി വടകര, കെ ടി ജയകുമാര്‍ (ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്). സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കുറ്റിപ്പടിമ്മല്‍ വീട്ടുവളപ്പില്‍.
 
എളേറ്റില്‍: എളേറ്റില്‍ ന്യൂ ജുമുഅ മസ്ജിദ് മഹല്ല് കമ്മിററി പ്രസിഡണ്ട് കെ കെ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കണ്ണന്‍ കുന്നുമ്മല്‍ ആയിശക്കുട്ടി ഹജ്ജുമ(80) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 6 ന് എളേറ്റില്‍ ന്യൂ ജുമുഅ മസ്ജിദില്‍. മക്കള്‍: കെ കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍(സെക്ര: സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി) കെ.കെ ഖാദര്‍ മാസ്റ്റര്‍ (റിട്ട: ഹെഡ്മാസ്റ്റര്‍ എളേറ്റില്‍ എം ജെ എച്ച് എസ് എസ്). മരുമക്കള്‍: ജമീല എം പി, ജമീല എം.
 
അജ്ഞാതന്‍ ട്രയിന്‍ തട്ടി മരിച്ചു
കോഴിക്കോട്: അജ്ഞാതന്‍ ട്രയിന്‍ തട്ടി മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കല്ലായ് പരിസരത്ത് വെച്ച് ട്രയിന്‍ തട്ടിയ നിലയില്‍ അജ്ഞാതനെ കണ്ടെത്തിയത്. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.
 
1 2
 
 
 

All rights reserved | Website developed and maintained by Zyonz Technologies