26-Feb-2020 (Wed)
 
 
 
കരുവന്‍പൊയില്‍ ജി എം യു പി സ്‌കൂളില്‍ സാധ്യം പഠനം ലളിതം പരിഹാര ബോധ പരിപാടിക്ക് തുടക്കമായി
കൊടുവള്ളി: പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കരുവന്‍പൊയില്‍ ജി എം യു പി സ്‌കൂളില്‍ സാധ്യം പഠനം ലളിതം പരിഹാര ബോധ പരിപാടിക്ക് തുടക്കമായി. മലയാളം എഴുതാനും വായിക്കാനും പ്രയാസമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന്നായാണ് പ്രശസ്ത പരിശീലകന്‍ അബ്ദു മാനിപുരം തയ്യാറാക്കിയ സാധ്യം പഠനം ലളിതം പരിഹാരബോധ പരിപാടിക്ക് കരുവന്‍പൊയില്‍ ജി എം യു പി സ്‌കൂളില്‍ തുടക്കം കുറിച്ചത്. ആഴ്ചയില്‍ 2 ദിവസം രാവിലെ ഒരു മണിക്കൂറും ഉച്ചക്ക് ശേഷം രണ്ടു മണിക്കൂറുമായി 45 മണിക്കൂറാണ് പരിശീലനം. വിദ്യാര്‍ത്ഥികളെ വീട്ടില്‍ നിന്ന് പരിശീലിപ്പിക്കാന്‍ രക്ഷിതാക്കളെയും പ്രാപ്തരാക്കും. മാനിപുരം ആസ്ഥാനമായുള്ള ഹീലിംഗ് ലൈറ്റ് സെന്ററില്‍ പരിശീലനം നേടിയ വളണ്ടിയര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. നഗരസഭ ചെയര്‍പേഴ്‌സന്‍ ശരീഫ കണ്ണാടി പൊയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലെര്‍ വായോളി മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി മുരളീകൃഷ്ണന്‍, ഹീലിംഗ് ലൈറ് മാനേജര്‍ സുലൈമാന്‍, പി ടി എ പ്രസിഡന്റ് പി ടി നാസര്‍, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക പി കെ സവിത, യു പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
 
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിച്ചു
കിഴക്കോത്ത്: വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും ചന്ദ്രയാന്‍ രണ്ടിന്റെ നേര്‍ക്കാഴ്ച ഒരുക്കി കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂൡ നടന്ന പ്രദര്‍ശനത്തില്‍ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സ്റ്റാളിലാണ് ചന്ദ്രയാന്‍ രണ്ടിന്റെ മാതൃക പ്രദര്‍ശിപ്പിച്ചത്. കൂടാതെ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തങ്ങളും പ്രദര്‍ശിപ്പിച്ചു. രണ്ട് ദിവസത്തെ പ്രദര്‍ശനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ ഉദ്ഘാടനം ചെയ്തു.
 
കാലാവസ്ഥാ സമരത്തിന് പിന്തുണയുമായി താമരശ്ശേരി ഐ എച്ച് ആര്‍ ഡി കോളേജ് വിദ്യാര്‍ത്ഥികള്‍
താമരശ്ശേരി: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുക എന്ന ആവശ്യവുമായി ആഗോളമായി നടന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാ സമരത്തിന് പിന്തുണ നല്‍കി കൊണ്ട് താമരശ്ശേരി ഐ എച്ച് ആര്‍ ഡി കോളേജിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ താമരശ്ശേരി പഴയ ബസ്റ്റാന്റില്‍ വിദ്യാര്‍ത്ഥികളുടെ ഫഌഷ് മോബും തെരുവ് നാടകവും അരങ്ങേറി. മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യവും പ്ലക്കാഡുകളുമായി കോളേജിലും പരിസരത്തും നടന്ന റാലിയില്‍ അണിനിരന്നു. പരിപാടിയുടെ ഉദ്ഘാടനം താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കല്ലരുകണ്ടി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാധിക കെ എം അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രതയെ കുറിച്ച് വൈസ് പ്രസിഡന്‍െ് നവാസ് മാസ്റ്റര്‍, താമരശ്ശേരി ട്രാഫിക്ക് എസ് ഐ ഹമീദ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി പി അജ്മല്‍, ഷാഫി, പി ടി എ വൈസ് പ്രസിഡന്റ് സത്താര്‍ പള്ളിപുറം എന്നിവരും, വിദ്യാര്‍ത്ഥികളായ ആദര്‍ശ്, സനീദ്, അഭിനന്ദ് എന്നിവരും സംസാരിച്ചു.
 
ദേശീയ അംഗീകാരം നേടിയ നടക്കാവ് ഗേള്‍സ് സ്‌കൂളിന് വനിതാ കമ്മീഷന്റെ ആദരം
നടക്കാവ്: ദേശീയ തലത്തില്‍ അംഗീകാരം നേടിയ നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ മികവിന് കേരള വനിതാ കമ്മീഷന്റെ അംഗീകാരം. വനിതാ കമ്മീഷന്റെ കലാലയജ്യോതി പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര നടക്കാവ് ഗേള്‍സ് സ്‌ക്കൂളിന് മൊമന്റോ സമ്മാനിച്ചു. ഹെഡ്മാസ്റ്റര്‍ എം ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലിംഗനീതി എന്ന വിഷയത്തില്‍ ഡോ. എം എം ബഷീര്‍ ക്ലാസെടുത്തു. ഡെപ്യൂട്ടി ഹെഡ്മാസ്‌ററര്‍ വി പി സതി നന്ദി പറഞ്ഞു.
 
കുന്ദമംഗലം ഹയന്‍ സെക്കണ്ടറി സ്‌കൂളില്‍ തുറന്ന വായനശാല ആരംഭിച്ചു
കുന്ദമംഗലം: എന്‍ എസ് എസ് സ്ഥാപകദിനത്തില്‍ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അക്ഷരദീപം തുറന്നവയനശാല ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ അസ്ബിജ സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍ ജവാദ് അധ്യക്ഷത വഹിച്ചു. ശിവകുമാര്‍ എന്‍ എസ് എസ് ദിന സന്ദേശം നല്‍കി. എസ് പി ജി കന്‍വീനര്‍ സക്കീര്‍ ഹുസൈന്‍ ആദ്യ ലൈബ്രറി പുസ്തകം സ്വീകരിച്ചു. കുട്ടികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ലൈബ്രറിക്കുവേണ്ടി രാജനാരായണന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. ലൈബ്രറി നടത്തിപ്പിനെക്കുറിച്ച് ജില്ലാ ലൈബ്രറി കൗണ്‌സിലര്‍ ഷാജു കുനിയില്‍ ക്ലാസ്സെടുത്തു. പി ടി എ പ്രസിഡണ്ട് റിജുല, സ്റ്റാഫ് സെക്രട്ടറി യൂനുസ് സലിം, പ്രോഗ്രാം ഓഫിസര്‍ കൃഷ്ണന്‍ ഒ പി എന്നിവര്‍ സംസാരിച്ചു. ആദിത്യ സജി സ്വാഗതവും നന്ദന ഒപി നന്ദിയും പറഞ്ഞു.
 
അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണി കേരളത്തില്‍ വ്യാപിപ്പിക്കും: അമിത് മീണ
പേരാമ്പ്ര: അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണി കേരളത്തില്‍ വ്യാപിപ്പിക്കുമെന്ന് അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ. നൊച്ചാട് സുഭിക്ഷ നാളികേര ഉല്‍പ്പാദക കേന്ദ്രത്തില്‍ അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുത ചെലവ് കുറയ്ക്കുന്നതോടൊപ്പം ഉല്‍പന്നങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കുവാനും സൗരോര്‍ജ്ജ ശീത സംഭരണിയിലൂടെ സാധിക്കും. സുഭിക്ഷ നാളികേര ഉല്‍പ്പാദക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സതി അധ്യക്ഷത വഹിച്ചു. നാളികേരം, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവ കേടുകൂടാതെ സംരക്ഷിക്കുന്നത്തിന് അനുയോജ്യമായ രീതിയിലാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സുഭിക്ഷ നാളികേര ഉല്‍പ്പാദക കേന്ദ്രത്തില്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ശീതസംഭരണി അനെര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് മെട്രിക് ടണ്‍ ശേഷിയുള്ള സംഭരണിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ അഞ്ച് എച്ച് പി കംപ്രസ്സര്‍ മോട്ടോര്‍, ആറ് കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനലുകളില്‍ നിന്നുള്ള വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതിയുടെ അഭാവത്തിലും 30 മണിക്കൂര്‍ വരെ നിശ്ചിത താഴ്ന്ന ഊഷ്മാവ് നിലനിര്‍ത്താന്‍ സംഭരണിക്ക് സാധിക്കും. കാര്‍ഷിക വ്യവാസായിക മേഖലകള്‍ക്ക് ലാഭകരമാകുന്ന രീതിയില്‍ പദ്ധതി വ്യാപകമാക്കുവാനാണ് അനെര്‍ട്ട് ശ്രമിക്കുന്നത്. അനെര്‍ട്ടിന്റെ പദ്ധതി തുകയില്‍ നിന്നും 13.65 ലക്ഷം രൂപ ചിലവഴിച്ചാണ് സൗരോര്‍ജ്ജ ശീതസംഭരണി സ്ഥാപിച്ചിരിക്കുന്നത്. നൊച്ചാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണന്‍, അനെര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ അനീഷ് എസ് പ്രസാദ്, സുഭിക്ഷ ഡയറക്ടര്‍ ഇ എം ലിജി, എം കുഞ്ഞമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂള്‍ വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ ഫിനോയില്‍ പുറത്തിറക്കി
താമരശ്ശേരി: കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളിലെ വൊക്കേഷണല്‍ യൂണിറ്റ് നിര്‍മ്മിച്ച ഫിനോയില്‍ പുറത്തിറക്കി. പ്രളയത്തിന്റെ കണ്ണീര്‍ ഓര്‍മ്മകള്‍ക്കിടയില്‍ മലയാളി മനസ്സിന്റെ നന്‍മയുടെയും സ്‌നേഹത്തിന്റെയും പ്രതീകമായി ലോകം ചര്‍ച്ച ചെയ്ത നൗഷാദ് വൊക്കേഷണല്‍ വിദ്യാര്‍ത്ഥി മഞ്ജുഷക്ക് നല്‍കി ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. പൂനൂര്‍ ടൗണിലെ കടകള്‍, ക്ലിനിക്കുകള്‍, സമീപ പ്രദേശങ്ങളിലെ വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഫിനോയില്‍ വില്‍പ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമുള്ളവര്‍ ബുക്ക് ചെയ്താല്‍ എത്തിച്ചു നല്‍കും.
 
ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നേട്ടവുമായി എം ജെ എച്ച് എസ് എസ്
എളേറ്റില്‍: കോഴിക്കോട് ജില്ലാ സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ (പെണ്‍കുട്ടികള്‍) ഒന്നാം സ്ഥാനവുമായി എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ചാലിയം ഇമ്പിച്ചി ഹാജി മെമ്മോറിയല്‍ എച്ച് എസ് എസിനെ പരാജയപ്പെടുത്തിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
 
താമരശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സി സി ക്യാമറയും സൗണ്ട് സിസ്റ്റവും സമര്‍പ്പിച്ചു
താമരശ്ശേരി: പി ഡബ്ല്യു ഡി ഇലക്ട്രോണിക്‌സ് വിങ്ങിന്റ്‌റെ 36 ലക്ഷം രൂപയുടെ സഹായത്തോടെ താമരശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സി സി ക്യാമറയും ക്ലാസ്സുകളിലേക്ക് ആവശ്യമായ സൗണ്ട് സിസ്റ്റവും കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ് സ്വിച്ച് ഓണ്‍ ചെയ്ത് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം സുല്‍ ഫിക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം ചടങ്ങില്‍ മുഖ്യാഥിതി ആയിരുന്നു. വാര്‍ഡ് മെമ്പര്‍ എ പി മുസ്തഫ, പി ടി എ വൈസ് പ്രസിഡന്റ് പി എം അബ്ദുല്‍ മജീദ്, വി എച്ച് എസ് സി പ്രിന്‍സിപ്പല്‍ എന്‍ മധുസൂദനന്‍, ഇക്ബാല്‍ പൂക്കോട്, ഷംസീര്‍, സ്റ്റാഫ് സെക്രട്ടറി എം ടി അബ്ദുല്‍ അസീസ്, എല്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ മധുസൂദനന്‍, പ്രസീത പി, ഉണ്ണികൃഷ്ണന്‍ കെ, ഒ പി ശശീന്ദ്രന്‍, എ കെ അബ്ദുല്‍ അസീസ്, അബ്ദുല്‍ ഗഫൂര്‍ പി സി,ബിജു എന്‍ രവീന്ദ്രന്‍, ഉസൈന്‍ കുട്ടി സി കെ, ജാഫര്‍ എന്‍ എം, ഷീന, ബിന്ദു കെ, ഷബ്ന സി, സജീന ആര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ആര്‍ കെ ഷാഫി സ്വാഗതവും ഹെഡ് മാസ്റ്റര്‍ മുഹമ്മദ് ബഷീര്‍ പി ടി നന്ദിയും പറഞ്ഞു.
 
പ്രളയദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സംഭാവനയായ ഒരു ലക്ഷം രൂപ പ്രസിഡന്റ് ഒ രാജഗോപാല്‍ ജില്ലാ കലക്ടര്‍ സാമ്പശിവ റാവുവിന് കൈമാറി. പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉഷ വി ടി, അസി കലക്ടര്‍ മേഘശ്രീ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എസ് സുലൈമാന്‍, എക്സിക്യൂട്ടീവ് മെമ്പര്‍ ടി എം അബ്ദു റഹ്മാന്‍, ബീച്ച് ഗെയിംസ് സംസ്ഥാന സംഘാടകസമിതി കണ്‍വീനര്‍ സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies