31-Mar-2020 (Tue)
 
 
 
1 2
 
ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
മുക്കം: ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കൂടരഞ്ഞി കക്കാടംപൊയില്‍ കള്ളിപ്പാറ തൂങ്ങുപുറത്ത് ഷഹലു നിസാന്‍(17) ആണ് മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ അഗസ്ത്യന്‍മുഴി പെരുമ്പടപ്പില്‍ ശനിയാഴ്ചയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷഹലു നിസാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 
തലപ്പെരുമണ്ണ പീടികത്തൊടുകയില്‍ മുഹമ്മദ് ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണിക്ക്
കൊടുവള്ളി: തലപ്പെരുമണ്ണ പീടികത്തൊടുകയില്‍ മുഹമ്മദ് ഹാജി(85) നിര്യാതനായി. മുഈനുല്‍ ഇസ്ലാം മദ്രസ, മസ്ജിദുസലാം പരിപാലന കമ്മിറ്റി എന്നിവയുടെ പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: സൈനബ. മക്കള്‍: അബ്ദുല്‍ ഖയ്യൂം, പി ടി അബ്ദുല്‍ മജീദ് (സഫ ഗോള്‍ഡ്, കൊടുവള്ളി) മുഹമ്മദ് അഷ്റഫ്, കദീശ, സുബൈദ, ജമീല, സുലൈഖ, ബുഷ്‌റ. മരുമക്കള്‍: അബൂബക്കര്‍ എരഞ്ഞിക്കോത്ത്, അപ്പോള്‍ ഹംസ മുസ്ലിയാര്‍ കരീറ്റിപറമ്പ്, മോയിന്‍കുട്ടി കരുവമ്പൊയില്‍, മമ്മി ആരാമ്പ്രം, അബ്ദുറഹിമാന്‍ കളരാന്തിരി, റഹ്മത്ത് കളരാന്തിരി, നസീറ പരപ്പന്‍പൊയില്‍, ജസീറ പുള്ളാവൂര്‍. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് തലപ്പെരുമണ്ണ ജുമാ മസ്ജിദില്‍.
 
പൂനൂര്‍ കുട്ടു മുഹമ്മദ്(73) നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാവിലെ 11:30 ന്
പൂനൂര്‍: പൂനൂര്‍ കുട്ടു മുഹമ്മദ്(73) നിര്യാതനായി. പൂനൂരിലെ പഴയകാല വ്യാപാരി ആയിരുന്നു. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 11:30 ന് തേക്കും തോട്ടം ജുമ മസ്ജിദില്‍.
 
കൊടുവള്ളി അമ്പലങ്കണ്ടി എ കെ മുഹമ്മദ് മാസ്റ്റര്‍ നിര്യാതനായി
കൊടുവള്ളി: റിട്ട. എ ഇ ഒ അമ്പലങ്കണ്ടി എ കെ മുഹമ്മദ് മാസ്റ്റര്‍(75) നിര്യാതനായി. കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്നു. കൊടുവള്ളി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി അംഗമാണ്.
 
കത്തറമ്മല്‍ പി കെ സി മുഹമ്മദ് നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാവിലെ 10.30 ന്
കത്തറമ്മല്‍: കത്തറമ്മല്‍ ടൗണ്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ സി മുഹമ്മദ് നിര്യാതനായി. ഭാര്യ: സീനത്ത്. മകന്‍: സൈയ്തലവി. സഹോദരങ്ങള്‍: പി കെ സി ബഷീര്‍, അബ്ദുന്നാസര്‍. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് കത്തറമ്മല്‍ ജുമാ മസ്ജിദില്‍.
 
പുല്ലാളൂര്‍ കിഴക്കേപ്പാട്ട് വാരിയത്ത് ഉഴുത്ര വാരിയര്‍(91) നിര്യാതനായി
നരിക്കുനി: പുല്ലാളൂര്‍ കിഴക്കേപ്പാട്ട് വാരിയത്ത് ഉഴുത്ര വാരിയര്‍(91) നിര്യാതനായി. നെടിയനാട് സൗത്ത് എ എം എല്‍ പി സ്‌കൂള്‍ മാനേജറും റിട്ട. അധ്യാപകനുമാണ്. മടവൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, പുല്ലാളൂര്‍ വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ്, മടവൂര്‍ സര്‍വീസ് കോ. ഓപ്പറേറ്റീവ് ബേങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സി വി ഗൗരി(റിട്ട. പ്രധാനാധ്യാപിക, നെടിയനാട് സൗത്ത് എ എല്‍ പി സ്‌കൂള്‍). മക്കള്‍: സി സദാനന്ദന്‍(പന്തീരാങ്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍), സജീവ് സി വാര്യര്‍(ന്യൂസ് 18 കേരള റിജ്യനല്‍ ഡസ്‌ക് ചീഫ്). മരുമക്കള്‍: എസ് അഞ്ജലി(ഒളവണ്ണ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി), ബി സുജ(വനിതാ പോളി ടെക്‌നിക് അധ്യാപിക).
 
അമ്പലമുക്ക് പുത്തന്‍പുരയില്‍ പ്രഭാകരന്‍ നിര്യാതനായി; സംസ്‌കാരം വൈകിട്ട് 6 മണിക്ക്
താമരശ്ശേരി: അമ്പലമുക്ക് പുത്തന്‍പുരയില്‍ പ്രഭാകരന്‍(72) നിര്യാതനായി. റിട്ട. കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ ആയിരുന്നു. ഭാര്യ: ശോഭ. മക്കള്‍: സോജിത്, സോന (കാനഡ). സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക്.
 
മുക്കം കുമാരനെല്ലൂര്‍ കുഞ്ഞാത്തു നിര്യാതയായി
മുക്കം: കുമാരനെല്ലൂര്‍ പരേതനായ ചെമ്പന്‍ മരക്കാരുടെ ഭാര്യ കുഞ്ഞാത്തു(79) നിര്യാതയായി. മക്കള്‍: കുഞ്ഞാലി, സലിം, സത്താര്‍, ഉമ്മുകുല്‍സു. മരുമക്കള്‍: സാജിദ, നബീസ, നദീറ, അബ്ദുറഹിമാന്‍.
 
പെരുമ്പുമ്പളി അംബോക്കില്‍ അസൈന്‍ നിര്യതനായി
പുതുപ്പാടി: പെരുമ്പുമ്പളി അംബോക്കില്‍ അസൈന്‍( 55)നിര്യതനായി. ഭാര്യ: സൈനബ. മക്കള്‍: തസ്നിമ, തസ്ലിമ ഹസീന മരുമക്കള്‍: ലത്തീഫ് കോട്ടക്കല്‍, താഹ വടകര. സഹോദരങ്ങള്‍: മുഹമ്മദ് അലി, ഫാത്തിമ്മ, ഹാജറ, ജമീല.
 
ഒഴലക്കുന്ന് പി വി ആലി ഹാജി നിര്യാതനായി
ഒഴലക്കുന്ന്: ഒഴലക്കുന്ന് പി വി ആലി ഹാജി(60) നിര്യാതനായി. മക്കള്‍: നിസാര്‍ (സൗദി), അന്‍സാര്‍, സല്‍മ. മരുമക്കള്‍: ഫൈസല്‍ കാവുമ്പോയില്‍, ഷാനിബ, റാഷിന.
 
1 2
 
 
 

All rights reserved | Website developed and maintained by Zyonz Technologies