26-Feb-2020 (Wed)
 
 
 
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേളക്ക് തുടക്കം
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ള തോട്, സ്റ്റാന്റിംഗ് ചെയര്‍മാന്‍മാരായ പി.സി തോമസ്, മദാരി ജുബൈരിയ, ബേബി ബാബു, മെമ്പര്‍മാരായ ഇന്ദിര ശ്രീധരന്‍, ടി പി മുഹമ്മദ് ഷാഹിം, കെ വിഅബ്ദുല്‍ അസീസ്, വത്സല കനകദാസ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ ആര്‍ രാജന്‍, സി ഡി എസ് ഉപസമിതി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷൈനി കെ പി സ്വാഗതവും മെമ്പര്‍ സെക്രട്ടറി നന്ദിയും പറഞ്ഞു. സെപ്റ്റംബര്‍ 5,6,7 തിയ്യതികളിലാണ് ഓണച്ചന്ത നടത്തുന്നത്.
 
കട്ടിപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് ഓണച്ചന്തകള്‍ ആരംഭിച്ചു
കട്ടിപ്പാറ: കട്ടിപ്പാറ സര്‍വ്വീസ് സഹകരണ ബാങ്കും കണ്‍സ്യൂമര്‍ ഫെഡും സംയുക്തമായി കട്ടിപ്പാറ, അമ്പായത്തോട് എന്നിവിടങ്ങളില്‍ ഓണച്ചന്തകള്‍ ആരംഭിച്ചു. കൊടുവള്ളി നിയോജക മണ്ഡലം എം എല്‍ എ കാരാട്ട് റസാഖ് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ ആര്‍ രാജന്‍, വൈസ് പ്രസിഡണ്ട് സജി മണിമല, ഡയറക്ടര്‍ റുക്കിയ കാദര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് ഡയറക്ടര്‍ സി പി നിസാര്‍ സ്വഗതവും സെക്രട്ടറി ഷെറിന്‍ പി ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.
 
മടവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു
മടവൂര്‍: മടവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ടി ഹസീന അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ സക്കീന മുഹമ്മദ്, റിയാസ് ഖാന്‍, സിന്ധു മോഹന്‍, സാമ്പിറ, എ പി നസ്തര്‍, അബു എന്നിവര്‍ സംസാരിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സ്‌നേഹപ്രഭ സ്വാഗതം പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ നിന്ന് കുടുംബശ്രി അംഗങ്ങള്‍ കൊണ്ടുവന്ന ഉല്പന്നങ്ങള്‍ ഓണച്ചന്തയില്‍ വില്‍പ്പനക്ക് ഒരുക്കിയിട്ടുണ്ട്.
 
താമരശ്ശേരിയില്‍ ഹരിതാഭം പദ്ധതിക്ക് തുടക്കം
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഹരിതാഭം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മഞ്ചിത, വാര്‍ഡ് മെമ്പര്‍മാരായ പി പി അബ്ദുല്‍ ഗഫൂര്‍, വി പി ആണ്ടി, രത്‌നവല്ലി, ഷൈലജ, കൃഷി ഓഫീസര്‍ പി പി ഷിജോ, കൃഷി അസിസ്റ്റന്റ് ജാലിസ് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷിക പദ്ധതിയില്‍ പത്തരലക്ഷം രൂപയാണ് ഇതിന്നായി വകയിരുത്തിയത്. ഓരോ വാര്‍ഡിലും മുഴുവന്‍ വീടുകളിലും അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി എന്നിവ നടപ്പിലാക്കാനാണ് പദ്ധതി.
 
താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ തലവനില്ല; കെ പി എസ് ടി എ ധര്‍ണ നടത്തി
താമരശ്ശേരി: താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ ഡി ഇ ഒയേയും പേഴ്‌സനല്‍ അസിസ്റ്റന്റിനേയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ പി എസ് ടി എ) താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഡി ഇ ഒ ഓഫീസ് ധര്‍ണ നടത്തി. കെ പി സി സി നിര്‍വ്വാഹക സമിതി അംഗം എ അരവിന്ദന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ പ്രസിഡണ്ട് ടി പി മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യസ ജില്ലാ സെക്രട്ടറി ഇ കെ സുരേഷ്, ഡി സി സി സെക്രട്ടറി നിജേഷ് അരവിന്ദ്, സെറ്റോ ജില്ലാ ചെയര്‍മാന്‍ ഷാജു പി കൃഷ്ണന്‍, പി ജെ ദേവസ്യ, നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ ജയപ്രകാശ് ബാബു, മനോജ് അഴകത്ത്, റഫീഖ് കെ, കെ പി മനോജ് കുമാര്‍, ഷാജു എം, പി എം ബഷീര്‍, മജീദ് കാവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
സ്‌കൂളിലെ ഉച്ച ഭക്ഷണ വിതരണത്തിന് പി ടി എയുടെ കൈത്താങ്ങ്
കത്തറമ്മല്‍: വലിയ പറമ്പ എ എം യു പി സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തിനാവശ്യമായ പാത്രങ്ങളും മിക്‌സിയും പി ടി എ യുടെ വകയായി നല്‍കി. മുജീബ് വി കെ, സി വി ഖാദര്‍, സിദ്ധീഖ് ഈര്‍പ്പോണ എന്നിവരില്‍ നിന്നും ഹെഡ്മാസ്റ്റര്‍ ടി സി രമേശ് കുമാര്‍ ഉപകരണങ്ങള്‍ സ്വീകരിച്ചു. പി ടി എ പ്രസിഡണ്ട് സലാം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. റഷീദ് കൈപ്പാക്കില്‍, അസീസ് പുഴമണ്ണില്‍, റഷീദ് എം ടി സി തുടങ്ങിയവര്‍ സംസാരിച്ചു. പി ഡി നാസര്‍ സ്വാഗതവും പി കെ ഷാജഹാന്‍ നന്ദിയും പറഞ്ഞു.
 
ഈങ്ങാപ്പുഴയില്‍ ഓണ ചന്ത ഉദ്ഘാടനം ചെയ്തു
ഈങ്ങാപ്പുഴ: കണ്‍സ്യൂമര്‍ ഫെഡിന്റെയും പുതുപ്പാടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ ഈങ്ങാപ്പുഴയില്‍ ഓണ ചന്ത ആരംഭിച്ചു. കൊളക്കാട്ടുകുഴി മാളു അമ്മയ്ക്ക് ആദ്യ വില്പന നടത്തിക്കൊണ്ട് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി ആര്‍ രാകേഷ് ഉദ്ഘാടനം ചെയ്തു. എം ഇ ജലീല്‍, കെ സി വേലായുധന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
ഹോം ലൈബ്രറി ഉദ്ഘാടനം ചെയ്തു
കരുവന്‍പൊയില്‍: നല്ല നാളേക്ക് നല്ല വായന എന്ന സന്ദേശവുമായി വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കരുവന്‍പൊയില്‍ ജി എം യു പി സ്‌കൂള്‍ ആവിഷ്‌കരിച്ച ഹോം ലൈബ്രറി കൊടുവള്ളി എ ഇ ഒ. വി മുരളീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ വായോളി മുഹമ്മദ് മാസ്റ്റര്‍ മുഖ്യാതിഥി ആയിരുന്നു. പി ടി എ പ്രസിഡണ്ട് ടി പി അബ്ദുള്‍ നാസറിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ഇ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ടി പി അബ്ദുന്നാസര്‍, മുന്‍ എ ഇ ഒ. ടി പി അബ്ദുല്‍ മജീദ്, ഇ അബ്ദുന്നാസര്‍, എ വി ബീന, ഖമറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. പി ശ്രീജ സ്വാഗതവും ടി സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
 
ഓണാഘോഷം: തനി നാടന്‍ പൂക്കളങ്ങള്‍ ഒരുക്കി വിദ്യാര്‍ഥികള്‍
താമരശ്ശേരി: ചെമ്പ്ര ഗവ. എല്‍ പി സ്‌കൂളില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. കുട്ടികള്‍ തൊടിയില്‍ നിന്നും വയലുകളില്‍ നിന്നും ശേഖരിച്ച് കൊണ്ടുവന്ന തുമ്പപ്പൂ, മുക്കുറ്റി, റോസ, മല്ലിക, ചെട്ടിപ്പൂവ്, ചെമ്പരത്തി, കമ്മല്‍ പൂവ്, വിവിധ നിറത്തിലുള്ള ഇലകള്‍ തുടങ്ങിയവ ഉപയോഗിച്ച് തനി നാടന്‍ പൂക്കളങ്ങള്‍ ഒരുക്കി. സദ്യയും വിളമ്പി. പ്രധാനാധ്യാപിക ടി കെ വല്‍സല കുമാരി, പി ടി എ പ്രസിഡണ്ട് ഉസ്മാന്‍ പി ചെമ്പ്ര, ഒ കെ ബുഷ്‌റ, പി കെ ഹരീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
എസ് വൈ എസ് താമരശ്ശേരി സോണ്‍ മീഡിയാ ശില്‍പ്പശാല സംഘടിപ്പിച്ചു
താമരശ്ശേരി: എസ് വൈ എസ് താമരശ്ശേരി സോണ്‍ മീഡിയാ ശില്‍പ്പശാല സംഘടിപ്പിച്ചു. സിറാജ് അസ്സി. ന്യൂസ് എഡിറ്റര്‍ മുസ്ഥഫ പി എറക്കല്‍ ഉദ്ഘാടനം ചെയ്തു. കോരങ്ങാട് സുന്നിസെന്ററില്‍ നടന്ന പരാപിടിയില്‍ സി പി ശാഫി സഖാഫി അദ്ധ്യക്ഷത വഹിച്ചു. സിദ്ദീഖ് പന്നൂര്‍, മുജീബ് സഅദി ഈങ്ങാപ്പുഴ വിവിധ സെഷനുകള്‍ അവതരിപ്പിച്ചു. നാസര്‍ മാസ്റ്റര്‍ പൂക്കോട്, സി എം മജീദ് സഖാഫി പാലക്കല്‍, നൗഫല്‍ സഖാഫി നൂറാംതോട്, ഹനീഫ മാസ്റ്റര്‍ കോരങ്ങാട്, റിസാല്‍ കട്ടിപ്പാറ പ്രസംഗിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies