29-Mar-2020 (Sun)
 
 
 
1 2
 
അടിവാരം കൂന്തളംതേര് ഭഗവതികണ്ടി കമ്മു(105) നിര്യാതനായി
അടിവാരം: കൂന്തളംതേര് ഭഗവതികണ്ടി കമ്മു(105) നിര്യാതനായി. മക്കള്‍: ഇബ്രാഹിം, മൂസ, യൂസഫ്, ഫാത്തിമ, ബിച്ചി ആയിഷ, കദീസകുട്ടി, റംല.
 
വാഴക്കാട് ചെറുവായൂര്‍ ഓട്ടുപാറ പി സി നാരായണന്‍ നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 12 മണിക്ക്
വാഴക്കാട്: ചെറുവായൂര്‍ ഓട്ടുപാറ പി സി നാരായണന്‍(56) നിര്യാതനായി. എടവണ്ണപ്പാറ ന്യൂ മാതൃഭൂമി ഇന്റസ്ട്രിയല്‍ ഉടമയാണ്. ഭാര്യ: സുമതി. മക്കള്‍: ധനഞ്ജയന്‍, നിവേദിത. മരുമക്കള്‍: ജിതിന്‍ (കക്കോവ്), വിപിന. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
 
താമരശ്ശേരി തൈതോട്ടത്തില്‍ ജാനകി നിര്യാതയായി; സംസ്‌കാരം ഉച്ചക്ക് 1 മണിക്ക്
താമരശ്ശേരി: തൈതോട്ടത്തില്‍ ജാനകി(73) നിര്യാതയായി. ഭര്‍ത്താവ്: പാച്ചുക്കുട്ടി. മക്കള്‍: സുനില്‍, രജി, അനിത. മരുമക്കള്‍: ഷീന, സിന്ധു, രത്‌നാകരന്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക്.
 
കാരശ്ശേരി അഷ്റഫ് പാതിരിക്കോടന്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാവിലെ 11 മണിക്ക്
മുക്കം: എം എ എം ഒ മണാശ്ശേരി കോളേജ് ക്ലര്‍ക്ക് കാരശ്ശേരി അഷ്റഫ് പാതിരിക്കോടന്‍ (53) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ്, മുംതാസ്, മുഹ്‌സിന, മുബഷിറ. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തണ്ണീര്‍പൊയില്‍ ജുമാമസ്ജിദില്‍.
 
എം എം പറമ്പ് പുതിയോട്ടില്‍ സുരേഷ് കുമാര്‍ നിര്യാതനായി; സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക്
എം എം പറമ്പ്: പരേതനായ പുതിയോട്ടില്‍ ചോയിക്കുട്ടിയുടെ മകന്‍ സുരേഷ് കുമാര്‍ (പൂനൂരില്‍ റേഷന്‍ കട നടത്തുന്നു) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.
 
എളേറ്റില്‍ പുളിക്കിപ്പോയില്‍ മൊയ്ദീന്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5 മണിക്ക്
എളേറ്റില്‍: കണ്ണാളിയില്‍ പുളിക്കിപ്പോയില്‍ മൊയ്ദീന്‍(70) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് എളേറ്റില്‍ ന്യൂ ജുമാ മസ്ജിദില്‍
 
ചെറുവാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
മുക്കം: ചെറുവാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ചെറുവാടി തെനെങ്ങാപറമ്പ് സെനുദ്ധീന്റെ മകന്‍ ശബീം(19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് നിഹാലിനെ(14) ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ചെറുവാടി തെനങ്ങാപറമ്പിലായിരുന്നു അപകടം.
 
വീടിന്റെ കോണ്‍ക്രീറ്റ് ജോലിക്കിടെ താഴേക്ക് വീണ് തൊഴിലാളി മരിച്ചു
കുറ്റിക്കാട്ടൂര്‍:വീടിന്റെ കോണ്‍ക്രീറ്റ് ജോലിക്കിടെ താഴേക്ക് വീണ് തൊഴിലാളി മരിച്ചു. കുറ്റിക്കാട്ടൂര്‍ കളരിയില്‍ കുഞ്ഞാലിയുടെ മകന്‍ മുഹമ്മദ് ഹബീബ്(37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. താഴേക്ക് വീണ് സാരമായി പരുക്കേറ്റ ഹബീബിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. മയ്യിത്ത് നിസ്‌കാരം കണിയാത്ത് ജുമുഅ മസ്ജിദില്‍. മാതാവ്: ജമീല. ഭാര്യ: റാഫിയ. മക്കള്‍: റിഫ, ആയിഷ.
 
കരുമല കൈപ്പുറത്ത് ദേവകി അമ്മ നിര്യാതയായി; സംസ്‌കാരം രാവിലെ 11 മണിക്ക്
താമരശ്ശേരി: കരുമല കൈപ്പുറത്ത് പരേതനായ രാഘവന്‍ നായരുടെ ഭാര്യ കിഴക്കെവളപ്പില്‍ ദേവകി അമ്മ(72) നിര്യാതയായി. മക്കള്‍: സാവിത്രി (കാക്കൂര്‍), ഗീത (വട്ടോളി), ശ്രീജ (കരുമല), പരേതയായ ഗിരിജ. മരുമക്കള്‍: മോഹനന്‍ (കാക്കൂര്‍), കൃഷ്ണന്‍ കുട്ടി (വട്ടോളി), സുരേന്ദ്രന്‍ (പയിമ്പ്ര). സഹോദരങ്ങള്‍: തേക്കുംകണ്ടി നാരായണന്‍ നായര്‍ (കൂട്ടാലിട), കാര്‍ത്ത്യായനി, പരേതനായ ഗോപാലന്‍ നായര്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
 
ജോലിക്കിടെ മതിലില്‍ നിന്നും വീണ് യുവാവ് മരിച്ചു
കൂടത്തായി: ജോലിക്കിടെ മതിലില്‍ നിന്നും വീണ് യുവാവ് മരിച്ചു. കൂടത്തായി പുറായില്‍ ചിറക്കല്‍ ബഷീര്‍(45) ആണ് മരിച്ചത്. മതിലില്‍ നിന്നും താഴേക്ക് വീണ് സാരമായി പരുക്കേറ്റ ബഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: താഹിറ. മക്കള്‍: സാബിത്, ഫാത്തിമ ഫിദ, സഫ, മര്‍വ. മയ്യിത്ത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൂടത്തായി വലിയ ജുമുഅത്ത് പള്ള ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
 
1 2
 
 
 

All rights reserved | Website developed and maintained by Zyonz Technologies