05-Jul-2020 (Sun)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
1 2 3
 
എസ് വൈ എസ് ജില്ലാ റാലി: ഫ്‌ലാഗ് മാര്‍ച്ച് സംഘടിപ്പിച്ചു
താമരശ്ശേരി: പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ ജനുവരി 11 ന് താമരശ്ശേരിയില്‍ നടക്കുന്ന ജില്ലാ യുവജന റാലിയുടെ പ്രചരണാര്‍ത്ഥം ഫ്‌ലാഗ് മാര്‍ച്ച് സംഘടിപ്പിച്ചു. താമരശ്ശേരി സോണ്‍ അടിവാരത്ത് നിന്നും പൂനൂര്‍ സോണ്‍ പൂനൂരില്‍ നിന്നും കൊടുവള്ളി സോണ്‍ കൊടുവള്ളിയില്‍ നിന്നുമാണ് റാലി ആരംഭിച്ചത്. സോണ്‍, സര്‍ക്കിള്‍ നേതാക്കളും ടീം ഒലീവ് അംഗങ്ങളും പങ്കെടുത്ത റാലികള്‍ പരപ്പന്‍പൊയിലില്‍ സമാപിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി കബീര്‍ മാസ്റ്റര്‍ എളേറ്റില്‍ സമാപന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹീം കുട്ടി അഹ്‌സനി, സാബിത് അബ്ദുല്ല സഖാഫി, അബ്ദുസ്സലാം ബുസ്താനി, സി പി ശാഫി സഖാഫി, നാസര്‍ മാസ്റ്റര്‍ പൂക്കോട്, സാദിഖ് സഖാഫി മടത്തും പൊയില്‍, ശറഫുദ്ധീന്‍ വെളിമണ്ണ, പി സി ഹമീദ് ഹാജി, സയ്യിദ് സകരിയ്യ തങ്ങള്‍ അടിവാരം, സയ്യിദ് സഹല്‍ മശ്ഹൂര്‍, ഡോ. അബൂബക്കര്‍ നിസാമി കളരാന്തരി എന്നിവര്‍ നേതൃത്വം നല്‍കി.
 
വനം വകുപ്പ് ജീവനക്കാര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു
താമരശ്ശേരി: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനിലെ വനം വകുപ്പ് ജീവനക്കാര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. വന്യ ജീവി സംരക്ഷണ നിയമം, സംരക്ഷണ പട്ടിക, കോടതി വ്യവഹാരങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രമുഖര്‍ ക്ലാസെടുത്തു. സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ സയിന്റിസ്റ്റ് ഡോ. ജാഫര്‍ പാലോട്ട് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ കക്കയം ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ എ പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വി പി ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ഷാജീവ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഷാജു കെ, അബ്ദുള്‍ ഗഫൂര്‍ കെ പി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി ബാബു, വിജയന്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ വി പി ജയപ്രകാശ് സ്വാഗതവും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി സുരേഷ് നന്ദിയും പറഞ്ഞു.
 
കതിരോട് അംഗന്‍വാടി ചുറ്റുമതില്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ
താമരശ്ശേരി: റോഡ് വികസനത്തിന്റെ പേരില്‍ പരപ്പന്‍പൊയില്‍ കതിരോട് അംഗന്‍വാടി ചുറ്റുമതില്‍ പൊളിച്ച് സ്ഥലം കയ്യേറിയതില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കതിരോട്ട് കാവില്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഷാജി പി പൂളക്കല്‍ അദ്ധ്യക്ഷത വഹിച്ചു. രാത്രിയുടെ മറവില്‍ ചുറ്റുമതില്‍ പൊളിച്ച് മാറ്റിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ചുറ്റുമതില്‍ പൂര്‍വ്വ സ്ഥിതിയില്‍ പുനര്‍ നിര്‍മ്മിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. സംരക്ഷണസമിതി നല്‍കിയ പരാതിയിന്മേല്‍ നടപടി സ്വീകരിക്കാതെ പഞ്ചായത്ത് അധികാരികളും പോലീസ് ഉദ്യോഗസ്ഥരും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നതായും കൂട്ടായ്മ ആരോപിച്ചു. അജീഷ് എ സി, പി അച്യുതാനന്ദന്‍, സുരേഷ് ഒ പി, ദാമോദരന്‍ കെ, സിമ്മി എ പി, ബാബു ഒ പി, തുടങ്ങിയവര്‍ സംസാരിച്ചു.
 
എന്‍ ജി ഒ അസോസിയേഷന്‍ താമരശ്ശേരി ബ്രാഞ്ച് തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: കേരള എന്‍ ജി ഒ അസോസിയേഷന്‍ താമരശ്ശേരി ബ്രാഞ്ച് തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശശികുമാര്‍ കാവാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കെ ഫവാസ്, പി അരുണ്‍, ബി സി സാജേഷ്, കെ ആയിശക്കുട്ടി, പി പി ചിന്നമ്മ, കെ കെ ശ്രീലേഷ്, കെ ബിന്ദു എന്നിവര്‍ സംസാരിച്ചു. കെ കെ ഷൈജേഷ് സ്വാഗതവും എം ഷിബു നന്ദിയും പറഞ്ഞു.
 
കൂടത്തായിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ പൂര്‍ത്തികരിച്ച വീടിന്റെ താക്കോല്‍ ദാനം നടന്നു
കൂടത്തായി: ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ പൂര്‍ത്തികരിച്ച കൂടത്തായി അമ്പലകുന്ന് മതിലകത്ത് ചെല്ലപ്പന്റെ വീടിന്റെ താക്കോല്‍ ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി സക്കീന ടീച്ചര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ കെ കെ രാധാകൃഷ്ണന്‍, ടി ടി മനോജ് കുമാര്‍, കദീജ മുഹമ്മദ് ഷൈനി ബാബു, ശ്രീബ അരീക്കല്‍, ഗിരിജ സുമോദ്, വസന്ത രാജേന്ദ്രന്‍, കെ ബാലന്‍, എം ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു.
 
ഹരിത സമൃദ്ധി: സമ്പൂര്‍ണ്ണ മുളക് ഗ്രാമം പദ്ധതിക്ക് കൊടുവള്ളിയില്‍ തുടക്കമായി
കൊടുവള്ളി: കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഹരിത സമൃദ്ധി പദ്ധതിയുടെ കൊടുവള്ളി നഗരസഭാ തല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷെരീഫ കണ്ണാടിപ്പൊയില്‍ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ മുളക് ഗ്രാമം പദ്ധതി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹാജറ ബീവി ഉദ്ഘാടനം ചെയ്തച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സെലീന അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അപര്‍ണ എന്‍ എസ് പദ്ധതി വിശദീകരണം നടത്തി. നഗരസഭാ കൗണ്‍സിലര്‍മാരായ സുഷിനി, ഇ സി മുഹമ്മദ്, ഒ പി റസാക്ക് കൃഷി അസിസ്റ്റന്റ് ഷാജികുമാര്‍, കെ സി എന്‍ അഹമ്മദ്കുട്ടി, കുഞ്ഞഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ സി മുഹമ്മദ് സ്വാഗതവും കെ പി ബഷീര്‍ നന്ദിയും പറഞ്ഞു.
 
എസ് വൈ എസ് ട്രാഫിക് ബോധവല്‍ക്കരണം നടത്തി
പുതുപ്പാടി: എസ് വൈ എസ് ജില്ലാ യുവജന റാലിയോടനുബന്ധിച്ച് കൈതപ്പൊയില്‍ സര്‍ക്കിള്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ റിലാക്‌സ് എന്ന പേരില്‍ ഡ്രൈവര്‍മാരുടെ സംഗമവും ട്രാഫിക് ബോധവല്‍ക്കരണവും നടന്നു. എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി അലവി സഖാഫി കായലം ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കിള്‍ പ്രസിഡണ്ട് സയ്യിദ് സകരിയ തങ്ങള്‍ അടിവാരം അധ്യക്ഷത വഹിച്ചു. കൊടുവള്ളി അസിസ്റ്റ്ന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് സൂരജ് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ഡ്രൈവര്‍ ജോലിക്കൊപ്പം സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ സജീവ സാനിധ്യമായ നാസര്‍ പഴന്തറ, സീനിയര്‍ ഓട്ടോ ഡ്രൈവര്‍ റഹീം കേളോത്ത് കണ്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശരീഫ് കൈതപ്പൊയില്‍, ശമീം അടിവാരം, ഉവൈസ് സഖാഫി മുപ്പതേക്കറ, ജലീല്‍ മരുതിലാവ്, അസീസ് പാറക്കല്‍, മുസ്ഥഫ മുസ്ല്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കൂടത്തായി: പുറായില്‍ അല്‍ മുന്‍ ഫരിദ് ട്രസ്റ്റും കോഴിക്കോട് കോട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി പുറായില്‍ ടി കെ എം എസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി ആന്റ് പാരഡെഴ്‌സ് പ്രീ സ്‌കൂളില്‍ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി. കൊയിലാട്ട് കുഞ്ഞി സീതി കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ടി ഇബ്രാഹിം പള്ളി കണ്ടി അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ട. പ്രൊഫസര്‍ ഡോ. ബാലചന്ദ്ര ഭട്ട് നേതൃത്വം നല്‍കി. വാര്‍ഡ് മെമ്പര്‍ ടി ടി മനോജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ ജമാല്‍, എ കെ കാതിരി ഹാജി, ഗഫൂര്‍ കൂടത്തായി, സി പി ഉണ്ണിമോയി, ടി കെ മാമു ഹാജി, അഹമ്മദ് കുട്ടി മാസ്റ്റര്‍, പി പി കുഞ്ഞമ്മദ്, കെ പി നാസര്‍, പി പി ജുബൈര്‍, എ കെ അബ്ദുള്ള കുട്ടി, കെ പി റഹീം, സി ടി മൊയ്തീന്‍, ഇഖ്ബാല്‍ സി ടി എന്നിവര്‍ സംസാരിച്ചു. സത്താര്‍ പുറായില്‍ സ്വാഗതവും അസീസ് ചിറക്കല്‍ നന്ദിയും പറഞ്ഞു.
 
തൊഴില്‍രഹിതര്‍ക്കായി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കും: എന്‍ സുബ്രഹ്മണ്യന്‍
എളേറ്റില്‍: തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലനം നല്‍കാന്‍ ജനശ്രീ സുസ്ഥിര വികസന മിഷന്റെ നേതൃത്വത്തില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുമെന്ന് ജനശ്രീ കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തില്‍ എളേറ്റില്‍ വട്ടോളി വ്യാപാരഭവനില്‍ സംഘടിപ്പിച്ച നേതൃത്വ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനശ്രീ കൊടുവള്ളി ബ്ലോക്ക് യൂണിയന്‍ ഓഫീസ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കെ കെ ആലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. ജനശ്രീ സംസ്ഥാന കമ്മിറ്റി അംഗം സുനില്‍ കൊളക്കാടന്‍ ക്ലാസ്സെടുത്തു. പി ആര്‍ മഹേഷ് മാസ്റ്റര്‍, പി സി വാസു, ഹബീബ് തമ്പി, സി ടി ഭരതന്‍ മാസ്റ്റര്‍, എം എം വിജയകുമാര്‍, സിജി കൊട്ടാരത്തില്‍, മനോജ് മാസ്റ്റര്‍, ഷമീര്‍ പരപ്പാറ, അസൈന്‍ പറക്കുന്ന്, അഷ്‌റഫ് മാസ്റ്റര്‍ പന്നൂര്‍, ടി എം മുഹമ്മദ്, പ്രകാശന്‍ ഓമശ്ശേരി, ചന്ദ്രന്‍ കട്ടിപ്പാറ, വി കെ ഇറാഷ്, ചാത്തുക്കുട്ടി, പുഷ്പ, അംബിക, മൂസക്കുട്ടി പന്നൂര്‍, ബാബു പത്രാത്ത്, സനൂജ് കുരുവട്ടൂര്‍, എം എം അബൂബക്കര്‍, കെടിഎം അബ്ദുറഹ്മാന്‍, സി കെ അബ്ദുറഹ്മാന്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.
 
പൗരത്വ നിയമത്തിനെതിരെ മടവൂര്‍മുക്ക് പൗരസമിതി പ്രതിഷേധറാലിയും പൊതുയോഗവും സംഘടിപ്പിച്ചു
മടവൂര്‍: രാജ്യത്ത് ഉടനീളം നടന്നു വരുന്ന ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മടവൂര്‍മുക്ക് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. സദാനന്ദന്‍ മാസ്റ്റര്‍ ഇന്ത്യയുടെ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പൊതുയോഗത്തില്‍ ഗോപാലാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, സി പി എം കക്കോടി ഏരിയ കമ്മറ്റിയംഗം അനൂപ് കക്കോടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ മാസ്റ്റര്‍, കൊടുവള്ളി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മനോജ് മാസ്റ്റര്‍, മടവൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ നസ്തര്‍, അഡ്വ. റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
1 2 3
 
 
 

All rights reserved | Website developed and maintained by Zyonz Technologies