17-Nov-2019 (Sun)
 
 
 
 
അടിവാരം പൊട്ടിക്കയ്യില്‍ താമസിക്കും കണാരന്‍ നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 12 മണിക്ക്
അടിവാരം: പൊട്ടിക്കയ്യില്‍ താമസിക്കും കണാരന്‍(85) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കള്‍: വിജയന്‍(റേഷന്‍ കട, അടിവാരം), വിജയാനി, ഭാമിനി, കുമാരി, ഷീബ, പരേതരായ തങ്കമണി, പുഷ്പ. മരുമക്കള്‍: രാജന്‍, വിജയന്‍, ഗോപി, കണ്ണന്‍, മണി, ശ്രീജ. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
 
കൊടുവള്ളി കരീറ്റിപ്പറമ്പ് എരഞ്ഞിക്കല്‍ അബൂബക്കര്‍ ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാവിലെ 11:30 ന്
കൊടുവള്ളി: കരീറ്റിപ്പറമ്പ് എരഞ്ഞിക്കല്‍ അബൂബക്കര്‍ ഹാജി(85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: കുഞ്ഞി പാത്തുമ്മ, റൈഹാനത്, സുഹറ, സുലു, ജസീല, ഹസീന, ഫസ്‌ന, സലാഹുദ്ധീന്‍. മരുമക്കള്‍: അഹമ്മദ് കുട്ടി സഹദി ഓമശ്ശേരി, മുഹമ്മദലി ആലുംതറ, ഷബീര്‍ കരുവന്‍പൊയില്‍, ശംസുദ്ധീന്‍ മടവൂര്‍, സ്വാലിഹ് കൂടത്തായി, ശിഹാബുദ്ധീന്‍ നടമ്മല്‍പോയില്‍, സന്‍സീന. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച രാവിലെ 11:30 ന് കരീറ്റിപ്പറമ്പ് ജുമാ മസ്ജിദില്‍.
 
താമരശ്ശേരി അമ്പായത്തോട് കാറ്റാടിക്കുന്നുമ്മല്‍ ജാനകി നിര്യാതയായി; സംസ്‌ക്കാരം വൈകിട്ട് 3 മണിക്ക്
താമരശ്ശേരി: അമ്പായത്തോട് കാറ്റാടിക്കുന്നുമ്മല്‍ ജാനകി(85) നിര്യാതയായി. മക്കള്‍: സുരേന്ദ്രന്‍, ബാബു, അശോകന്‍, രാജു, പരേതയായ സുഭാഷിണി. സംസ്‌ക്കാരം ശനിയാഴ്ച വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.
 
പുതുപ്പാടി കൈതപ്പൊയില്‍ തട്ടൂര്‍ മോയിന്‍കുട്ടി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5.30 ന്
പുതുപ്പാടി: കൈതപ്പൊയില്‍ തട്ടൂര്‍ മോയിന്‍കുട്ടി(65) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണിമോയി. മാതാവ്: കദീശ. ഭാര്യ: ആയിഷ. മക്കള്‍: ഷമീര്‍, ഷമീം(ബാവ), ഷമീന. മരുമക്കള്‍: ബഷീര്‍ മണല്‍വയല്‍, നൗഫിയ, ജസ്‌ന. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 5.30 ന് കൈതപ്പൊയില്‍ ജുമാമസ്ജിദില്‍.
 
താമരശ്ശേരി കോരങ്ങാട് പുയ്യോട് മലയില്‍ കെ എം മുരളി നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 2 മണിക്ക്
താമരശ്ശേരി: കോരങ്ങാട് പുയ്യോട് മലയില്‍ കെ എം മുരളി(70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: സുധീഷ്, സുമേഷ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ട് വളപ്പില്‍.
 
താമരശ്ശേരി പൂനൂര്‍ ഉമ്മിണിക്കുന്നുമ്മല്‍ അയമ്മദ് ഹാജി നിര്യാതനായി
താമരശ്ശേരി: പൂനൂര്‍ ഉമ്മിണിക്കുന്നുമ്മല്‍ അയമ്മദ് ഹാജി(78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: അബ്ദുല്‍ ബഷീര്‍, സൈനബ, ജമീല. മരുമക്കള്‍: അബൂബക്കര്‍ ഹാജി, മുഹമ്മദ്, നൂര്‍ജഹാന്‍.
 
കല്ലായിയില്‍ ലോറിക്കടില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു
കല്ലായി: ലോറിക്കടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. തൃശൂര്‍ ചെറുതുരുത്തി പൂവത്തിങ്ങല്‍ അത്തിക്കാപ്പറമ്പ് അബ്ദുല്ലത്തീഫ്(34), ഭാര്യ ബേപ്പൂര്‍ നടുവട്ടം തോണിച്ചിറ സ്വദേശി ഫാദിയ(30) എന്നിവരാണ് മരിച്ചത്. കല്ലായി പാലത്തിന് സമീപം തിങ്കളാഴ്ച രാത്രി 10.55 ഓടെയായിരുന്നു സംഭവം. ദമ്പതികള്‍ സഞ്ചരിച്ച കെ എല്‍ 11 ബി എം 3799 ആക്‌സസ് സ്‌കൂട്ടറാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് ടൗണില്‍ നിന്നും ബേപ്പൂരിലെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. എതിരെ വന്ന വാഹനത്തെ മറികടക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ തെന്നുകയും ഇരുവരും അതേ ദിശയില്‍ നിന്നും വന്ന മറ്റൊരു ലോറിക്കടിയില്‍ പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് വാഹനത്തില്‍ ആദ്യം അപകടത്തില്‍പെട്ടവരെ കയറ്റാന്‍ സമ്മതിക്കാതിരുന്നത് സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കി. പിന്നീട് പോലിസിന്റെ ആംബുലന്‍സ് എത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സമസ്തയുടേയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്ന ലത്തീഫ് എം എസ് എഫ് തൃശൂര്‍ ജില്ലാ ട്രഷറര്‍, എസ് കെ എസ് എസ് എഫ് ട്രെന്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
 
താമരശ്ശേരി കൂടത്തായി ചോലക്കര ഇബ്രാഹിം നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണിക്ക്
താമരശ്ശേരി: കൂടത്തായി ചോലക്കര ഇബ്രാഹിം(68) നിര്യാതനായി. പിതാവ്: പരേതനായ അയമ്മദ് കുട്ടി കൈപ്പക്കമണ്ണില്‍. ഭാര്യ: കദീസ. മക്കള്‍: മുസ്തഫ, ആഷിഫ്, ഷാഫി, മൈമൂന, ആരിഫ, സാബിറ, റസീന. മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് പുറായില്‍ ജുമാ മസ്ജിദില്‍.
 
മങ്ങാട് നെരോത്ത് തൊളോത്ത് മുഹമ്മദ് ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4.30ന്
ഉണ്ണികുളം: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് മെമ്പറും മങ്ങാട് നെരോത്ത് പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ തൊളോത്ത് മുഹമ്മദ് ഹാജി(68) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് അസ്ലം, മുനീര്‍, ആബിദ(അധ്യാപിക, എ എം എല്‍ പി സ്‌കൂള്‍ ചോയിമഠം). മരുമക്കള്‍: മുഹമ്മദലി (റിട്ട. അധ്യാപകന്‍, ഓലായിക്കര സൗത്ത് എല്‍ പി സ്‌കൂള്‍ കൂത്തുപറമ്പ്), മൈമൂന, ഷമീന. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4.30ന് മങ്ങാട് ജുമുഅ മസ്ജിദില്‍.
 
പുതുപ്പാടി മലോറം കെട്ടിന്റെഅകായില്‍ ആയിശ നിര്യാതയായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 12 മണിക്ക്
പുതുപ്പാടി: മലോറം കെട്ടിന്റെഅകായില്‍ പരേതനായ മൂസയുടെ ഭാര്യ ആയിശ(80) നിര്യാതയായി. മക്കള്‍: മുഹമ്മദ്, സുലൈമാന്‍, സലാം, ഫാത്തിമ, ഖദീജ. മരുമക്കള്‍: അബദ് റഹ്മാന്‍, അബൂബക്കര്‍, ഫാത്തിമ, റസിയ, സറീന. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് മലോറം ജുമാ മസ്ജിദില്‍.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies