18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
കുട്ടിക്കാലത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നാലാം ക്ലാസുകാരന്‍
താമരശ്ശേരി: കുട്ടിക്കാലത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നാലാം ക്ലാസുകാരന്‍ മാതൃകയായി. എളേറ്റില്‍ ജി എം യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി അരുണിന്റെ സമ്പാദ്യമായ 1210 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. വാര്‍ഡ് മെമ്പര്‍ ആഷിഖ് റഹ്മാന്‍ അരുണില്‍ നിന്നും സമ്പാദ്യ കിഴി ഏറ്റുവാങ്ങി. പി ടി എ പ്രസിഡണ്ട് എന്‍ പി മുഹമ്മദ്, എന്‍ കെ മുഹമ്മദ്, ഒ പി കോയ , കെ അബ്ദുല്‍ ലതീഫ് സംബന്ധിച്ചു.
 
കൂട്ടിവച്ച കുഞ്ഞു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്
കോടഞ്ചേരി: കുഞ്ഞിക്കുടുക്കകളില്‍ കൂട്ടിവച്ച നാണയത്തുട്ടുകള്‍ ഒരുമിച്ച് ചേര്‍ത്തപ്പോള്‍ ലഭിച്ച 25000 രൂപയുടെ ചെക്ക് കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലെ കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം കലക്ടറുടെ ചേമ്പറിലെത്തി ജില്ലാ കലക്ടര്‍ യുവി ജോസിന്റെ കൈകളില്‍ സ്‌കൂള്‍ ലീഡര്‍ സോന തെരേസ ജോസ് ചെക്ക് ഏല്‍പ്പിച്ചു. പ്രളയക്കെടുതികള്‍ ടി.വിയില്‍ കണ്ടും പത്രത്തില്‍ വായിച്ചും അറിഞ്ഞവരാണ് ഈ കുരുന്നുകള്‍. ആരുടെയും നിര്‍ബന്ധമില്ലാതെ കുട്ടികള്‍ നല്‍കിയ നാണയങ്ങള്‍ ചേര്‍ത്തു വച്ചപ്പോള്‍ ലഭിച്ച തുകയുടെ വലിപ്പം കണ്ട് തങ്ങള്‍ക്കും അത്ഭുതമായെന്ന് പ്രധാനാധ്യാപകന്‍ കെ.സി തങ്കച്ചന്‍ പറഞ്ഞു. പിടിഎ പ്രസിഡന്റ് പിവി റോക്കച്ചന്‍, അധ്യാപകന്‍ ജോബി ജോസ്, വിദ്യാര്‍ത്ഥികളായ അഖില സുരേഷ്, അനന്യ രവി, സച്ചു സജീവന്‍, സോനു ചാക്കോ, സിറിള്‍ നോബിള്‍ എന്നിവരാണ് ചെക്ക് നല്‍കാനായി എത്തിയത്.ആദ്യമായല്ല സെന്റ്.ജോസഫ് സ്‌കൂല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുന്നത്. പ്രളയക്കെടുതിയില്‍ അകപ്പെട്ട വയനാട് ജില്ലയില്‍ അവശ്യസാധനങ്ങളുമായി അധ്യാപകരും പിടിഎയും എത്തിയിരുന്നു.
 
കൊടുവള്ളിയില്‍ വീടിന്റെ പ്രവൃത്തിക്കിടെ സ്ലാബ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു
കൊടുവള്ളി: ചുണ്ടപ്പുറം കിളച്ചാര്‍ വീട്ടില്‍ അബ്ദുല്‍ മജീദിന്റെ വീടിന്റെ പ്രവൃത്തിക്കിടെ സ്ലാബ് തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നുമ്മല്‍ സത്യന്‍ (50)ആണ് മരിച്ചത്. സാരമായി പരുക്കേറ്റ കുറുമ്പൊയില്‍ തോരാട് മലയില്‍ രാജന്‍(46), പൊട്ടന്‍കാവില്‍ ബിജു (45) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാജന്റെ പരുക്ക് ഗുരുതരമാണ്. കണ്ണാടിപ്പൊയില്‍ കൂരിക്കുന്നുമ്മല്‍ ചെക്കന്‍(53) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. തേപ്പ് ജോലിക്കിടെ വീടിന്റെ രണ്ടാം നിലയുടെ സണ്‍ഷൈഡ് അടര്‍ന്ന് വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ മൂന്നുപേരെയും നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സത്യന്‍ വൈകിട്ടോടെ മരിച്ചു. മോര്‍ച്ചറിയിലേക്ക് മാറ്റിയ സത്യന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും.
 
പുതുപ്പാടിയില്‍ അറവുശാല മാലിന്യങ്ങളുമായെത്തിയ കണ്ടൈനര്‍ ലോറി അഗ്നിക്കിരയാക്കി
പുതുപ്പാടി: കുപ്പായക്കോട് കളപ്പുറം റോഡില്‍ കള്ളാടിക്കാവ് ഭാഗത്ത് അറവുശാല മാലിന്യങ്ങള്‍ പുഴയില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച കണ്ടൈനര്‍ ലോറി അജ്ഞ്യാതര്‍ അഗ്നിക്കിരയാക്കി. ചൊവ്വാഴ്ച രാവിലെയാണ് കള്ളാടിക്കാവ് ഭാഗത്ത് മാലിന്യം നിറച്ച കെ എ 21 എ 5875 നമ്പര്‍ കണ്ടൈനര്‍ ലോറി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പുഴയോരത്ത് റോഡരികില്‍ താഴ്ന്ന നിലയിലായി കണ്ടെത്തിയ ലോറി വൈകിട്ടോടെ ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്തു.ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി വാഹനം തടഞ്ഞു. വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു.
 
മൂന്നുവയസ്സുകാരിയെ രക്ഷിച്ച വിദ്യാര്‍ത്ഥിക്ക് ആദരം
കോഴിക്കോട്: കാലവര്‍ഷത്തില്‍ തലക്കോട്ടൂരില്‍ പുഴക്കല്‍കണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥിക്ക് സാമൂഹികമാധ്യമ കൂട്ടായ്മയുടെ ആദരം. തലക്കോട്ടൂര്‍ എസ് ഐ എച്ച് എസ് എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷമ്മാസ് ഹുസൈന്‍ ആണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
 
ഈങ്ങാപ്പുഴയില്‍ ബൈക്കിനു പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച് സ്ത്രീ മരിച്ചു.
താമരശ്ശേരി: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച് സ്ത്രീ മരിച്ചു. താമരശ്ശേരി ചുങ്കം കല്ലറക്കാംപൊയില്‍ കുട്ടിഹസ്സന്റെ ഭാര്യ നഫീസ(55) ആണ് മരിച്ചത്. സാരമായി പരുക്കേറ്റ കുട്ടിഹസ്സ(60)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മകന്‍ സിറാജിന്റെ മകനായ അജ്മല്‍(4) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാതയില്‍ ഈങ്ങാപ്പുഴ അങ്ങാടിയില്‍ ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. പുതുപ്പാടി ഭാഗത്തുനിന്നും താമരശ്ശേരിയിലെ വീട്ടിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇതേ ദിശയില്‍ വരികയായിരുന്ന കെ എല്‍ 43 ബി 6740 നമ്പര്‍ പിക്കപ്പ് ഇടിക്കുകയായിരുന്നു.
 
ദുരിത ബാധിതര്‍ക്ക് 21 സെന്റ് സ്ഥലം നല്‍കി അനില്‍കുമാര്‍
കോഴിക്കോട്; ഒളവണ്ണ വില്ലേജില്‍ 21 സെന്റ് സ്ഥലം ദുരിത ബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ നല്‍കി മാതൃകയാവുകയാണ് കൊളളത്തറ വഴുക്കടക്കണ്ടി പി അനില്‍കുമാര്‍. കോഴിക്കോടന്‍ കുന്നിലെ തന്റെ സ്ഥലത്തിന്റെ രേഖകള്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തൊഴില്‍ എക്സൈസ് വകുപ്പ മന്ത്രി ടി പി രാമകൃഷ്ണന് കൈമാറി. എ പ്രദീപ്കുമാര്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ യു വി ജോസ്, എന്നിവരുടെ സാന്നിധ്യത്തിലാണ് രേഖകള്‍ കൈമാറിയത്. ജില്ലയില്‍ ആദ്യമായാണ് ദുരിതാശ്വാസ നിധിയിലേക്ക് ഭൂമി ലഭിക്കുന്നതെന്നും കൂടുതല്‍ ആളുകള്‍ ഈ മാര്‍ഗ്ഗം പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പ്രളയത്തിന്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിന് ഭൂമി ഉപയോഗിക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചിട്ടുളളതെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇവിടെ നിര്‍മ്മിക്കുന്ന വീട് വില്‍ക്കാന്‍ പാടില്ല. ഭൂരഹിതരും ഭവനരഹിതരുമായ ആളുകളെ സഹായിക്കാനുളള സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഭൂമി കൈമാറുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. എ.ഡി.എം ടി ജനില്‍കുമാര്‍, തഹസില്‍ദാര്‍ അനിതകുമാരി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
 
പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ ഇതര സംസ്ഥാന തൊഴിലാളികളും
അഴിയൂര്‍; അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വെണ്ണിയോട് വെച്ച് 28-ാം തിയ്യതി നടത്തുന്ന മെഡിക്കല്‍ ക്യാമ്പിലേക്ക് ആവശ്യമായ മരുന്ന്, ശുചീകരണ വസ്തുക്കള്‍, ബക്കറ്റ്, മറ്റ് വീട്ട് സാധാനങ്ങള്‍, ക്ലീനിങ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ 25000 രൂപ 20 ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് നല്‍കി. അഴിയൂരിലെ ചോമ്പാല്‍ ഷിയാ ട്രേഡേര്‍സിലെ തൊഴിലാളികളാണ് സഹജീവി സ്നേഹം പ്രകടിപ്പിക്കുവാന്‍ മുന്നോട്ട് വന്നത്. കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹി കെ പി അനീഷ് കുമാറിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ക്കാരനായ വിനോദ് കുമാര്‍, ബിഹാര്‍കാരനായ അംബികാ രാജ് എന്നിവരുടെ നേത്യത്വത്തിലാണ് രണ്ടു ദിവസത്തെ ശമ്പളം സമാഹരിച്ച് പഞ്ചായത്തിന് നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ട് ഇ ടി അയ്യൂബ് തുക ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, മെമ്പര്‍മാരായ കെ ലീല, വി പി ജയന്‍,സ്ഥാപന ഉടമ കെ പി അനിഷ് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പഞ്ചായത്തിന്റെ നേത്യത്വത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പിന് ഡോ നസീര്‍, ഡോ രമ്യ, ഡോ ഷംന എന്നിവര്‍ നേത്യത്വം നല്‍കുന്നതാണ്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങുന്ന 30 അംഗ സംഘമാണ് വയനാട്ടിലേക്ക് പോകുന്നത്. തട്ടോളിക്കര കനിവ് ചാരിറ്റിബിള്‍ ട്രസ്റ്റ് ആവശ്യമായ മരുന്നുകള്‍ പഞ്ചായത്തിന് നല്‍കിയിട്ടുണ്ട്.
 
ദുരിതാശ്വാസം : സാമൂതിരി രാജ 25 ലക്ഷം കൈമാറി
കോഴിക്കോട്; പ്രളയക്കെടുതികളില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുളള സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സാമൂതിരി രാജ ദേവസ്വത്തിനു വേണ്ടി കോഴിക്കോട് സാമൂതിരി കെ.സി ഉണ്ണി അനുജന്‍ രാജ 25 ലക്ഷം രൂപയുടെ ചെക്ക് എക്സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കൈമാറി. വളയനാട് ദേവീക്ഷേത്രം തിരുന്നാവായ മുകുന്ദക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, തളി മഹാക്ഷേത്രം, ആലത്തൂര്‍ ഹനുമാന്‍ കാവ്, എന്നീ ദേവസ്വങ്ങളില്‍ നിന്നാണ് തുക സമാഹരിച്ചത്.
 
താമരശ്ശേരി ചുരത്തിലെ അനധികൃത കെട്ടിടം പൊളിച്ചുമാറ്റുന്നു
താമരശ്ശേരി: ചുരം റോഡിനും പ്രദേശ വാസികള്‍ക്കും ഭീഷണിയായ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നപടികള്‍ ആരംഭിച്ചു. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെ ചുരം രണ്ടാം വളവില്‍ നിര്‍മിച്ച നാലു നില കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഈ മാസം ആദ്യ വാരത്തിലാണ് കെട്ടിടത്തിന്റെ ഫില്ലറുകള്‍ക്കും ചുമരുകള്‍ക്കും വിള്ളലുകള്‍ സംഭവിച്ചതായി കണ്ടെത്തിയത്. കെട്ടിടത്തിനോട് ചേര്‍ന്ന് ദേശീയ പാതയിലും വിള്ളല്‍ രൂപപ്പെട്ടിരുന്നു. റോഡ് ഇടിഞ്ഞ് കെട്ടിടത്തിലേക്ക് പതിച്ചാണ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് സംശയം. കെട്ടിടത്തിന്റെ വിള്ളലുകള്‍ വര്‍ധിച്ചു വന്നതോടെയാണ് ദുരന്ത നിവാരണ നിയമ പ്രകാരം യുദ്ധ കാലാടിസ്ഥാനത്തില്‍ കെട്ടിടം പൊളുച്ചുമാറ്റാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഇതു പ്രാകരം കെട്ടിട ഉടമക്ക് പുതുപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയെങ്കിലും കെട്ടിടം പൊളിച്ചുമാറ്റാന്‍ തയ്യാറായിരുന്നില്ല.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies