26-Feb-2020 (Wed)
 
 
 
ചെമ്പ്ര ഗവ. എല്‍ പി സ്‌കൂളില്‍ കരാട്ടെ പരിശീലനം
താമരശ്ശേരി: ചെമ്പ്ര ഗവ. എല്‍ പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു. വാര്‍ഡ്‌മെമ്പര്‍ അഡ്വ. ഒ കെ അഞ്ജു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഉസ്മാന്‍ പി ചെമ്പ്ര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി കെ വല്‍സല, ഒ കെ ബുഷ്‌റ, എ എസ് ഡെയ്‌സി, പി ഷീജ, മറിയോമ്മ, മുബഷിര്‍ എന്നിവര്‍ സംസാരിച്ചു. ഷിഹാന്‍ ടി പി എ മജീദ് ആണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കരാട്ടെ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
 
നാലാം ക്ലാസ്സുകാരിയുടെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്
ആവിലോറ: ആവിലോറ എം എം എ യൂ പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഫാത്തിമ ജന്ന അവളുടെ സമ്പാദ്യം വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
 
ദുരിതാശ്വാസ സഹായം വിതരണം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ജനമൈത്രി പൊലിസും തിരുവമ്പാടി സദയം സഹായ കൂട്ടായ്മയും സംയുക്തമായി മുത്തപ്പന്‍പുഴയിലെ പ്രളയ ദുരിതമേഖലയില്‍ ദുരിതാശ്വാസ സഹായങ്ങള്‍ വിതരണം ചെയ്തു. മുത്തന്‍പ്പന്‍പുഴ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ താമരശ്ശേരി ഡി വൈ എസ് പി. അബ്ദുള്‍ ഖാദര്‍ വിതരണോദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ടോമി കൊന്നക്കല്‍ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഐ പി ഒഫീസര്‍ ഷാജു ജോസഫ്, സബ് ഇന്‍സ്‌പെക്ടര്‍ ജോയ് തോമസ്, ജനമൈത്രി പൊലിസ് ചാര്‍ജ് ജിനേഷ് കുര്യന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ലൈജു, ശാഫി കരിമ്പിലിക്കാടന്‍ എന്നിവര്‍ സംസാരിച്ചു. സദയം കൂട്ടായ്മയുടെ അംഗങ്ങളായ ബഷീര്‍ ചാലില്‍, അഷ്‌റഫ് കൂളിപോയില്‍, ഫാസില്‍ തിരുവമ്പാടി, ഷുക്കൂര്‍, അസൈന്‍ ഓമശ്ശേരി, ഹബീബി, ജനമൈത്രി പോലീസിലെ ദിനേശ്, ജെസി മാത്യു, സി പി ഒ. വിജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
 
വളപ്പില്‍ വിജയന്‍ നായരുടെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു
കൊടുവള്ളി: ആദ്യകാല ജനസംഘം പ്രവര്‍ത്തകനും ബി ജെ പി കൊടുവള്ളി നിയോജക മണ്ഡലം മുന്‍ പ്രസിഡന്റുമായിരുന്ന വളപ്പില്‍ വിജയന്‍ നായരുടെ നിര്യാണത്തില്‍ കൊടുവള്ളിയില്‍ നടന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. അടിയന്തിരാവസ്ഥ കാലഘട്ടത്തില്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി ജയില്‍വാസം അനുഭവിച്ച വിജയന്‍ നായര്‍ കൊടുവള്ളിയിലെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ സജീവസാന്നിധ്യമായിരുന്നെന്ന് കാരാട്ട് റസാഖ് എം എല്‍ എ അഭിപ്രായപ്പെട്ടു. യോഗത്തില്‍ പി ടി എ റഹീം എം എല്‍ എ, ബി ജെ പി ഉത്തര മേഖലാ പ്രസിഡന്റ് വി വി രാജന്‍, കെ ബാബു, സി എം ഗോപാലന്‍, കെ കെ എ കാദര്‍, കെ ടി സുനി, സി എം ബഷീര്‍, പി ടി സി ഗഫൂര്‍, ഇ സി മുഹമ്മദ്, ഷാന്‍ കട്ടിപ്പാറ, ഗിരീഷ് തേവള്ളി, പി ടി സദാശിവന്‍, കെ വി അരവിന്ദാക്ഷന്‍, ബിജു പടിപ്പുരയ്ക്കല്‍, വി ഷിജികുമാര്‍, ഒ പി ഐ കോയ എന്നിവര്‍ സംസാരിച്ചു.
 
കാശ്മീര്‍, മുത്തലാഖ് വിഷയങ്ങളില്‍ എന്‍ ഡി എ സര്‍ക്കാറിന്റെ നിലപാട് ജനദ്രോഹ പരം; ഐ എന്‍ എല്‍ കട്ടിപ്പാറ
കട്ടിപ്പാറ: കാശ്മീര്‍ ഭാഗികമായി വിഭജിച്ചതിലും മുസ്ലിം ന്യുനപക്ഷങ്ങള്‍ക്കിടയില്‍ മാത്രം ബാധിക്കുന്ന മുത്തലാഖ് വിഷയത്തിലും എന്‍ ഡി എ സര്‍ക്കാറിന്റെ നിലപാട് ആപത്കരവും ജനദ്രോഹപരവും ആണെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് കട്ടിപ്പാറ പഞ്ചായത്ത്കമ്മിറ്റി ആരോപിച്ചു. ഇത്തരം തീരുമാനങ്ങള്‍ സഭയില്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മറ്റ് രാഷ്ട്രീയ പാര്‍ടികളും അനുകൂല നിലപാട് എടുക്കന്നത് മതേതര ഇന്ത്യ ആശങ്കയോടെയാണ് കാണുന്നതെന്നും ഐ എന്‍ എല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ ലീഗ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. എ പി മുസ്തഫ താമരശ്ശേരി റാലി ഉദ്ഘാടനം ചെയ്തു. കരീം പുതുപ്പാടി അധ്യക്ഷത വഹിച്ചു. എം സുലൈമാന്‍, ഫാരിസ് കൊടുവള്ളി, ജുനൈദ് തച്ചംപൊയില്‍, ശരീഫ് വാവാട്, കെ പി ഫൈസല്‍, മുസ്തഫ കട്ടിപ്പാറ, മുഹമ്മദലി ഗാര്‍ഗില്‍, ബഷീര്‍ തങ്ങള്‍ കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.
 
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ടീം വെല്‍ഫയര്‍സംഘം
താമരശ്ശേരി: താമരശ്ശേരിയില്‍ നിന്ന് 20 പേരടങ്ങിയ ടീം വെല്‍ഫയര്‍ പോത്തുകല്ലില്‍ ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ടു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി ആര്‍ കെ അബ്ദുല്‍ മജീദ് ക്യാപ്റ്റന്‍ പി കെ ഇബ്രാഹീമിന് പതാക കൈമാറി ഫ്‌ലാഗ് ഓഫ് ചെയ്തു. എം എ യൂസുഫ് ഹാജി, ഷരീഫ്, കെ കെ പോക്കര്‍, റാഷി താമരശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
 
തിരുവമ്പാടിയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു
തിരുവമ്പാടി: കാലവര്‍ഷക്കെടുതിയില്‍ മഴവെള്ളം കയറി മലിനമായ ഹോട്ടല്‍, ബേക്കറി, കൂള്‍ബാര്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. മിക്ക സ്ഥാപനങ്ങളില്‍ നിന്നും പഴകിയതും കാലാവധി കഴിഞ്ഞതുമായ പാലും മറ്റ് ഭക്ഷ്യ വസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. പമ്പായണിലെ പതിനാറാം വാര്‍ഡില്‍ മഴവെള്ളം കയറി മലിനമായ കിണറിലെ വെള്ളം ഉപയോഗിച്ച് സോഡ നിര്‍മ്മാണം നടത്തിയ സ്ഥാപനം അടപ്പിച്ചു. കുടിക്കാന്‍ തിളപ്പിച്ചാറിയ വള്ളം മാത്രം ഉപയോഗിക്കണമെന്നും കുടിവെള്ളം ക്ലോറിനേഷന്‍ നടത്തണമെന്നും സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി സില്‍വിയ്യ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി അബ്ദുറഹ്മാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ ഗിരീഷ് കുമാര്‍, ടി എം ജയപ്രകാശ്, പി രജിത്ത് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
 
ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ദുരന്ത നിവാരണ സംഘത്തിന് ധന സഹായം നല്‍കി
പൂനൂര്‍: ദിവസങ്ങളായി ദുരന്ത ഭൂമിയില്‍ സേവന നിരതരായ പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ദുരന്ത നിവാരണ സംഘത്തിന് കാന്തപുരം നുസ്രത് ഫൗണ്ടേഷന്‍ ധനസഹായം വിതരണം ചെയ്തു. നുസ്രത് ജനറല്‍ സെക്രട്ടറി നജീബ് കാന്തപുരത്തില്‍ നിന്ന് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് വേണ്ടി മാസ്റ്റര്‍ ട്രെയ്‌നര്‍ ശംസുദ്ധീന്‍ ഏകരൂല്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്തംഗം പി ഇസ്മായില്‍ സംബന്ധിച്ചു.
 
എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സമുചിതമായി ആചരിച്ചു
കൊടുവള്ളി: രാജ്യത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സമുചിതമായി ആചരിച്ചു. കൊടുവള്ളി മിനി സിവില്‍ സ്‌റ്റേഷനില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മൈമൂന ഹംസ ദേശീയ പതാക ഉയര്‍ത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഒതയോത്ത് അഷ്‌റഫ്, ഡിവിഷന്‍ അംഗങ്ങളായ മൊയ്തീന്‍ ഹാജി, റംല ഒ കെ എം കുഞ്ഞി, അലിയ്യി മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
 
ആവിലോറ എം എം യു പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
കൊടുവള്ളി: ആവിലോറ എം എം യു പി സ്‌കൂളില്‍ ഏഴുപത്തിമൂന്നാം സ്വാതന്ത്രദിനാഘോഷം നടത്തി. ഹെഡ്മാസ്റ്റര്‍ കെ പി അബ്ദുറഹിമാന്‍ പതാക ഉയര്‍ത്തി. അധ്യാപകര്‍ അസംബ്ലി ചേരുകയും സ്വാതന്ത്ര്യ ദിനാഘോഷ സന്ദേശം നേരുകയും ചെയ്തു. എസ് ആര്‍ ജി കന്‍വീനര്‍ എം കെ ഡെയ്‌സി, സ്റ്റാഫ് സെക്രട്ടറി കെ അബ്ദുര്‍റഹ്മാന്‍, കെ എം ആഷിഖ് റഹ്മാന്‍, എന്‍ പ്രേമ, ഒ പി ആമിന എന്നിവര്‍ നേതൃത്വം നല്‍കി. ഇതെതുടര്‍ന്ന് സ്റ്റാഫ് കമ്മിറ്റിയുടെ യോഗവും നടന്നു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ യോഗത്തില്‍ തീരുമാനിച്ചു. സെപ്തംബര്‍ അഞ്ചിന് നടത്തുന്ന അധ്യാപക ദിന പരിപാടിയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടത്തി.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies