18-Feb-2020 (Tue)
 
 
 
 
തെച്ച്യാട് പുത്തലത്ത് പി കോയാലി മാസ്റ്റര്‍ നിര്യാതനായി
ഓമശ്ശേരി: തെച്ച്യാട് പുത്തലത്ത് പരേതനായ അഹ്മദിന്റെ മകന്‍ പി കോയാലി മാസ്റ്റര്‍(61) നിര്യാതനായി. ദീര്‍ഘകാലം തെച്യാട് മഹല്ല് സെക്രട്ടറിയായിരുന്നു. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് മുക്കം മുനിസിപ്പല്‍ ജോ. സെക്രട്ടറിയും തെച്യാട് ഡിവിഷന്‍ മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്നു. പുത്തൂര്‍ ജി യു പി സ്‌കൂള്‍, കെടയത്തൂര്‍ ജി എം എല്‍ പി സ്‌കൂള്‍, പൈമ്പാലശ്ശേരി സ്‌കൂള്‍, കൂമ്പാറ ജി എല്‍ പി സ്‌കൂള്‍, കൊടുവള്ളി ജി എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കള്‍: അലിഫ് (കെ എസ് ആര്‍ ടി സി), അല്‍താഫ് (എം ഇ എസ് ആര്‍ട്‌സ് കോളേജ് കളന്‍ തോട്), അലീന.
 
മണ്ടാളില്‍ ഉമര്‍ ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാവിലെ 11:30 ന്
കുന്ദമംഗലം: കാരന്തൂര്‍ മര്‍ക്കസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മണ്ടാളില്‍ ഉമര്‍ ഹാജി(67) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കുന്ദമംഗലം സോണ്‍ വൈസ് പ്രസിഡന്റ്, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഭാര്യമാര്‍: ഖദീജ, പരേതയായ നഫീസ. മക്കള്‍: സാബിറ, ദുല്‍ കിഫല്‍ സഖാഫി (മര്‍കസ് പി ആര്‍ ഒ ഡയറക്ടര്‍), അല്‍ യസഹ് (മദീന), മുഹമ്മദ് ശംവീല്‍ (മദീന), ഫാത്തിമ (മര്‍കസ് ഹൈസ്‌കൂള്‍). മരുമക്കള്‍: മുസ്തഫ നല്ലളം, ജുബൈരിയ, സര്‍ജുല, ഫര്‍സാന. സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, ഉസ്മാന്‍ മുസ്ലിയാര്‍, ആമിന, സൈനബ, മറിയ, ഹലീമ, ആയിഷ, റുഖിയ. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച രാവിലെ 11:30 ന് കാരന്തൂര്‍ മര്‍കസ് മസ്ജിദുള്‍ ഹാമിലിയില്‍.
 
കിഴക്കോത്ത് കപ്പുറത്ത് മുഹമ്മദ് നിര്യാതനായി; മയ്യത്ത് നിസ്‌കാരം ഉച്ചക്ക് 1.15 ന്
കിഴക്കോത്ത്: കിഴക്കോത്ത് കപ്പുറത്ത് മുഹമ്മദ്(68) നിര്യാതനായി. മയ്യത്ത് നിസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 1.15 ന് കിഴക്കോത്ത് ജുമാ മസ്ജിദില്‍.
 
മണ്ണില്‍കടവ് കാരക്കാട് ചെമ്പുംതറമ്മല്‍ സി ടി ഉമ്മര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5 മണിക്ക്
കൊടുവള്ളി: മണ്ണില്‍കടവ് കാരക്കാട് ചെമ്പുംതറമ്മല്‍ സി ടി ഉമ്മര്‍ നിര്യാതനായി. സെയില്‍ ടാക്‌സ് റിട്ടയേര്‍ഡ് ജീവനക്കാരനും പരപ്പന്‍ പൊയില്‍ മസ്ജിദുല്‍ ഹുദാ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: മറിയംമ്പി, മക്കള്‍: അബ്ദുല്‍ അസീസ് (ദമാം), അന്‍സാര്‍ (അധ്യാപകന്‍, മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍), റംല, നഫീസ, ജുവൈരിയ. മരുമക്കള്‍: അബ്ദുല്‍ നാസര്‍ (ജിദ്ദ), ബഷീര്‍ ഓമശ്ശേരി (റിയാദ്), ശരീഫ് ഓമശ്ശേരി (റിയാദ്), റജീന, ഹസനത്ത്. സഹോദരങ്ങള്‍: അയമു, സിയ്യാലി, ഇമ്പിച്ചി പാത്തുമ്മ, പരേതരായ കരീം, സത്താര്‍, കുഞ്ഞാലി. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കത്തറമ്മല്‍ ജുമാ മസ്ജിദില്‍.
 
ബൈക്ക് അപകടത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ മരിച്ചു
കൊടുവള്ളി: ബൈക്ക് അപകടത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ മരിച്ചു. കോടഞ്ചേരി അമ്മായിക്കാട് കാരക്കാട്ട് താഴെ സിജു(37) ആണ് മരിച്ചത്. ഭാര്യ ദര്‍ശന, മകന്‍ അജയ് എന്നിവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ മാനിപുരത്ത് ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം.
 
താമരശ്ശേരി ടൗണില്‍ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
താമരശ്ശേരി: താമരശ്ശേരി ടൗണില്‍ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഴയ ബസ്റ്റാന്റിന് സമീപം വെഴുപ്പൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി ടൗണില്‍ പഴയ വസ്തുക്കള്‍ ശേഖരിച്ചിരുന്നയാളാണ് മരിച്ചത്. മൂവാറ്റുപുഴ സ്വദേശി മധു എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്‌റ്റേഷനിലെ 04952222240 എന്ന നമ്പറിലോ എസ് ഐ യുടെ 9497980792 എന്ന നമ്പറിലോ ബന്ധപ്പെടണം.
 
പുതുപ്പാടി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
പുതുപ്പാടി: പുതുപ്പാടി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. പഞ്ചായത്ത് ബസാര്‍ വള്ളിക്കെട്ടുമ്മല്‍ റഷീദ്(44) ആണ് മരിച്ചത്. സൗദിയിലെ ദമാം അല്‍ തവാഫില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. റഷീദ് ഓടിച്ച ബൈക്കിന് പിന്നില്‍ കാറ് ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: നഫീസ, ഭാര്യ: സാബിറ, മക്കള്‍: റന ഷെറിന്‍ (പ്ലസ് വണ്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെമ്മരംപറ്റ) റിയാ ഫെബിന്‍ (എട്ടാം ക്ലാസ്, ജി എച്ച് എസ് പുതുപ്പാടി).
 
കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് അംഗം ടി സി ഇബ്രാഹിം മുസ്ലിയാര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാവിലെ 11 മണിക്ക്
വെളിമണ്ണ: കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് അംഗം ടി സി ഇബ്രാഹിം മുസ്ലിയാര്‍ നിര്യാതനായി. യൂണിറ്റ് എസ് വൈ എസ് മുന്‍ പ്രസിഡന്റും മദ്‌റസാ മുഅല്ലിമുമായിരുന്നു. ഭാര്യ: സൈനബ, മക്കള്‍: മജീദ് സഖാഫി, അബ്ദുസ്സമദ്, അഷ്‌റഫ് സൈനി, ഖദീജ, സൗദ, റസിയ. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വെളിമണ്ണ ജുമാ മസ്ജിദില്‍.
 
വാഹനത്തില്‍ നിന്ന് കമ്പി ദേഹത്ത് വീണ് ഡ്രൈവര്‍ മരിച്ചു
കാരന്തൂര്‍: വാഹനത്തില്‍ നിന്ന് കമ്പി ദേഹത്ത് വീണ് ഡ്രൈവര്‍ മരിച്ചു. കാരന്തൂര്‍ തെക്കയില്‍ അസ്സന്‍ കോയയുടെ മകന്‍ ചേറ്റൂര്‍ അബ്ദുല്‍ ബഷീര്‍(48) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ഉമ്മളത്തൂരില്‍ വെച്ചാണ് അപകടം. ഇദ്ദേഹം ഓടിച്ച പിക്കപ്പ് വാനില്‍ നിന്ന് കമ്പി ഇറക്കുന്നതിന് വേണ്ടി കെട്ടഴിച്ചപ്പോള്‍ കമ്പി ദേഹത്ത് വീവുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യത്ത് നിസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം കാരന്തൂര്‍ ജുമുഅ മസ്ജിദില്‍. മാതാവ്: ആമിന, ഭാര്യ: ഖദീജ, സഹോദരങ്ങള്‍: അബ്ദുള്‍ അസീസ്, മുസ്തഫ, ജമീല.
 
വള്ള്യാട് പ്ലാത്തോട്ടത്തില്‍ ജോസഫ് നിര്യാതനായി; സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക്
അടിവാരം: വള്ള്യാട് പ്ലാത്തോട്ടത്തില്‍ ജോസഫ്(90) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി, മക്കള്‍: റോസമ്മ, ലീലാമ്മ, ജോസ്, ജോയി, മേരി, ജോണി, നിര്‍മ്മല, ജോര്‍ജ്ജ്, സിനി, സിന്ധു, മരുമക്കള്‍: മാത്യൂ, മോളി, ക്‌ളാര, ബോബന്‍, ഷൈനി, ബേബി, ഷിനി, ഷാജു, റെജി, പരേതനായ ഐപ്പ്. ശവസംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് വള്ള്യാട് സെന്റ് മേരീസ് ദേവാലയത്തില്‍.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies