29-Mar-2020 (Sun)
 
 
 
1 2
 
വെസ്റ്റ് കൈതപ്പൊയില്‍ അരിപ്പോയില്‍ കദീജ നിര്യാതയായി; മയ്യത്ത് നിസ്‌കാരം വൈകിട്ട് 4.15 ന്
കൈതപ്പൊയില്‍: വെസ്റ്റ് കൈതപ്പൊയില്‍ അരിപ്പോയില്‍ കദീജ(80) നിര്യാതയായി. മക്കള്‍: ആലിക്കുട്ടി, കോയാമു, പാത്തു, ഇമ്പിച്ചി മുഹമ്മദ്. മയ്യത്ത് നിസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4.15 ന് ഒടുങ്ങാക്കാട് പള്ളിയില്‍.
 
പരപ്പന്‍പൊയില്‍ മാട്ടാപ്പൊയില്‍ അഹമ്മദ് കോയ ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌ക്കാരം ഉച്ചക്ക് 12 മണിക്ക്
താമരശ്ശേരി: പരപ്പന്‍പൊയില്‍ മാട്ടാപ്പൊയില്‍ അഹമ്മദ് കോയ ഹാജി(79) നിര്യാതനായി. ഭാര്യ: ഖദീജ (അണ്ടോണ), മക്കള്‍: സുബൈര്‍ എം പി (ഓവന്‍ ബേക്കറി), സെയ്ദ് ഷരീഫ് എം പി (അധ്യാപകന്‍, ജി എല്‍ പി സ്‌കൂള്‍, ചെറുപ്പ) മറിയം ഷമിം, ആയിഷ റൈഹാന, ഹുസ്‌നുന്നിസ, തസ്‌ലീന, ലുബീന, റമീസ് എം പി എച്ച് (സൗദി അറേബ്യ), മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ (കത്തറമ്മല്‍), അബ്ദുല്‍ ഗഫൂര്‍ (സൗദി അറേബ്യ), അബ്ദുല്‍ ജലീല്‍ (ആജ് ഗോള്‍ഡ്, കൊടുവള്ളി), താഹിര്‍ ആരാമ്പ്രം, ബഷീര്‍ (അധ്യാപകന്‍, തോരായി എ എല്‍ പി), റസീന (വാവാട്), സക്കീന (അധ്യാപിക, ജെ ഡി റ്റി എച്ച് എസ്), താജുന്നിസ (വെണ്ണക്കാട്). മയ്യിത്ത് നിസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് വാവാട് ജുമാ മസ്ജിദില്‍.
 
ആവിലോറ പറക്കുന്ന് ആലുങ്ങല്‍ പി സി അബ്ദുള്ള നിര്യാതനായി. മയ്യിത്ത് നിസ്‌കാരം വൈകിട്ട് മൂന്നുമണിക്ക്
ആവിലോറ: പറക്കുന്ന് ആലുങ്ങല്‍ പി സി അബ്ദുള്ള(ബിച്ച്യോന്‍ 50) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് ഉരുളിക്കുന്ന് യൂണിറ്റ് ജനറല്‍ സെക്രട്ടറിയാണ്. എളേറ്റില്‍ വട്ടോളിയിലെ ബ്യൂട്ടി ടെക്‌സ്‌റ്റൈല്‍സ് ഉടമയാണ്. ഭാര്യ: ഫാത്തിമ(നെടിയനാട്). മക്കള്‍: നൗഫല്‍, നജ്മുന്നിസ, ഫജ്‌റുന്നിസ. മരുമക്കള്‍: അന്‍വര്‍ രാംപൊയില്‍, അബ്ദുല്‍ ബഷീര്‍ കൊളത്തക്കര, ജംഷീന. സഹോദരങ്ങള്‍: പി സി അബ്ദുല്‍ അസീസ് സഖാഫി (കേരള മുസ്ലിം ജമാഅത്ത് ആവിലോറ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി), മറിയോമ, റംല, പരേതനായ പി സി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍. മയ്യിത്ത് നിസ്‌കാരം വൈകിട്ട് മൂന്നുമണിക്ക് ഉരുളിക്കുന്ന് ജുമുഅ മസ്ജിദില്‍.
 
കൊടുവള്ളി നെല്ലിക്കോട്ട് പറമ്പത്ത് മറിയ നിര്യാതയായി
കൊടുവള്ളി: പരേതനായ നെല്ലിക്കോട്ട് പറമ്പത്ത് ഇബ്രാഹിം ഹാജിയുടെ ഭാര്യ മറിയ(82) നിര്യാതയായി. മക്കള്‍: മുഹമ്മദ് (റിട്ട. അധ്യാപകന്‍ എന്‍ എന്‍ എല്‍ പി സ്‌കൂള്‍ കൂത്തുപറമ്പ്), അസ്സയിന്‍ (മലബാര്‍ സിമന്റ്, പാലക്കാട്), എന്‍ പി ഹനീഫ (ജി എച്ച് എസ് എസ് കൊടുവള്ളി), കദീജ, ഫാത്തിമ, ആയിശ. മരുമക്കള്‍: കെ കെ സി മുഹമ്മദ് (പട്ടിണിക്കര), അബൂബക്കര്‍ (മുണ്ടിക്കല്‍താഴം), ഐ പി ചെറിയഹമ്മദ് മുസ്ല്യാര്‍ (നടമ്മല്‍പൊയില്‍), റുഖിയ, സൈനബ, സാലിമ.
 
കൂടത്തായി പടിഞ്ഞാറെതടത്തില്‍ പി ആര്‍ ദാമോദരന്‍ നിര്യാതനായി; സഞ്ചയനം ഞായറാഴ്ച
കൂടത്തായി: കൂടത്തായി പടിഞ്ഞാറെതടത്തില്‍ പി ആര്‍ ദാമോദരന്‍(85) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കള്‍: സജീവ്, ലോഹിതാക്ഷന്‍, മഹേഷ് കുമാര്‍. സഹോദരങ്ങള്‍: രാജപ്പന്‍, പുരുഷോത്തമന്‍, രാജമ്മ, പരേതനായ പരമേശ്വരന്‍. മരുമക്കള്‍: ശോഭ, ലിന്‍സി, ദീപ. സഞ്ചയനം ഞായറാഴ്ച.
 
കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാരശ്ശേരി: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരശ്ശേരി തോട്ടക്കാട് സ്വദേശി ബൈജു(33)വിന്റെ മൃതദേഹമാണ് ബന്ധുവീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. ബൈജുവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതിയുമായി മുക്കം പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ബൈജുവിന്റെ മാതൃസഹോദരിയുടെ വീട്ടുവളപ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മുക്കം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
 
ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ഓമശ്ശേരി: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെണ്ണക്കോട് വെളുത്തേടത്ത് അബൂബക്കറിന്റെ മകന്‍ അബ്ദുറഹ്മാന്‍ (50) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ കോഴിക്കോട് നടക്കാവില്‍ വെച്ച് അബൂബക്കറും ഭാര്യ ശറീനയും സഞ്ചരിച്ച ബൈക്കും ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുറഹിമാന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. പരുക്കേറ്റ ശറീന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അബ്ദുറഹിമാന്‍ മരിച്ചതിനെ തുടര്‍ന്ന് ശറീനയെ വീട്ടിലെത്തിച്ചു. മക്കള്‍: ഖമറുദ്ധീന്‍, നിസാമുദ്ധീന്‍, ഹര്‍ഷിന. മയ്യിത്ത് നിസ്‌ക്കാരം വൈകിട്ട് 3.45ന് വെണ്ണക്കോട് ജുമുഅ മസ്ജിദില്‍.
 
പന്നൂര്‍ വടക്കെ കുറ്റിയാപറമ്പില്‍ അലീമ നിര്യാതയായി
പന്നൂര്‍: വടക്കെ കുറ്റിയാപറമ്പില്‍ പരേതനായ അയമ്മദ്കുട്ടി ഹാജിയുടെ ഭാര്യ അലീമ(85) നിര്യാതയായി. മക്കള്‍: അബ്ദുള്ളകോയ, ഇസ്മായില്‍, പാത്തുമ്മേയി ആവിലോറ, ആയിശ മടവൂര്‍, സഫിയ പന്നൂര്‍, മൈമൂന പരപ്പാറ. മരുമക്കള്‍: മുഹമ്മദ് ആവിലോറ, മുഹമ്മദ് മടവൂര്‍, മുഹമ്മദ്മാസ്റ്റര്‍ പന്നൂര്‍, അബ്ദുറഹിമാന്‍ പരപ്പാറ, സക്കീന എളേറ്റില്‍, റാബിയ നെടിയനാട്.
 
കാക്കവയല്‍ സ്വദേശി കോയമ്പത്തൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
പുതുപ്പാടി: കാക്കവയല്‍ സ്വദേശി കോയമ്പത്തൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. മാപ്പിളപറമ്പ് ചിറയില്‍ കുഞ്ഞുമോന്റെ മകന്‍ അബിന്‍(21) ആണ് മരിച്ചത്. അവസാന വര്‍ഷ എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥിയായ അബിന്‍ ബുധനാഴ്ച രാത്രിയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ബന്ധുക്കള്‍ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു.
 
താമരശ്ശേരി പരപ്പന്‍പൊയില്‍ പിലാതോട്ടത്തില്‍ ഭരതന്‍ നിര്യാതനായി; സംസ്‌ക്കാരം രാത്രി 9 ന്
താമരശ്ശേരി: പരപ്പന്‍പൊയില്‍ പിലാതോട്ടത്തില്‍ ഭരതന്‍ (69) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: റിജുന, ബിജിന, ഷിജിന. മരുമക്കള്‍: റജില്‍ കുമാര്‍ (എളേറ്റില്‍), ജോതി (കെ എസ് എഫ് ഇ), ശ്രിജി(ഇന്ത്യന്‍ ആര്‍മി). സംസ്‌ക്കാരം ചൊവ്വാഴ്ച രാത്രി 9 ന് വിട്ടുവളപ്പില്‍.
 
1 2
 
 
 

All rights reserved | Website developed and maintained by Zyonz Technologies