26-Feb-2020 (Wed)
 
 
 
കോടഞ്ചേരി സെക്ടര്‍ സാഹിത്യോത്സവ്: മുറമ്പാത്തി ജേതാക്കളായി
കോടഞ്ചേരി: രണ്ട് ദിവസങ്ങളിലായി കൂന്തളം തേരില്‍ നടന്ന എസ് എസ് എഫ് കോടഞ്ചേരി സെക്ടര്‍ സാഹിത്യോത്സവില്‍ 394 പോയന്റെ നേടി മുറമ്പാത്തി യൂണിറ്റ് ഒന്നാം സ്ഥാനവും 249 പോയന്റ് നേടി പാലക്കല്‍ രണ്ടാം സ്ഥാനവും 240 പോയന്റ് നേടി ചെമ്പുകടവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ എസ് വൈ എസ് സോണ്‍ സെക്രട്ടറി നൗഫല്‍ സഖാഫി നൂറാംതോട്, സലാം സുബ്ഹാനി, മുനീര്‍ സഅദി പാലക്കല്‍, ജഅഫര്‍ റഹ്മാനി ചെമ്പുകടവ്, ഡിവിഷന്‍ സെക്രട്ടറി ഇബ്രാഹിം പാലക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിജയികള്‍ക്ക് സ്ഥലം ഖത്തീബ് സദകത്തുള്ള സഖാഫി ട്രോഫി വിതരണം ചെയ്തു. റഈസ് സ്വാഗതവും മുബാരിസ് നന്ദിയും പറഞ്ഞു.
 
പുല്ലാളൂര്‍ എ എല്‍ പി സ്‌കൂളില്‍ പുതിയ ടോയ്‌ലറ്റ് ഉദ്ഘാടനം ചെയ്തു
മടവൂര്‍: മടവൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ ഫണ്ട് ഉപയോഗിച്ച് പുല്ലാളൂര്‍ എ എല്‍ പി സ്‌കൂളിന് നിര്‍മ്മിച്ചു നല്‍കിയ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷന്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു മോഹന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് ഖാന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന മുഹമ്മദ്, മെമ്പര്‍മാരായ ശ്യാമള, അബു, റിയാസ് എടത്തില്‍, അംബുജം, പി ടി എ പ്രസിഡണ്ട് ഇ പി സലീം, ബി ആര്‍ സി അബൂബക്കര്‍ കുണ്ടായി, വിചിത്ര എന്നിവര്‍ സംസാരിച്ചു.
 
ആവിലോറ എം എം എ യു പി സ്‌കൂളില്‍ കൗതുകമുണര്‍ത്തി ചാന്ദ്ര മനുഷ്യന്‍
കൊടുവള്ളി: ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ആവിലോറ എം എം എ യു പി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച ചാന്ദ്രമനുഷ്യന്‍ വിദ്യാര്‍ത്ഥികളില്‍ കൗതുകവും ആവേശവും ഉണര്‍ത്തി. അപ്പോളോ 11, ചന്ദ്രയാന്‍ തുടങ്ങിയ ചാന്ദ്രദൗത്യങ്ങളെ സംബന്ധിച്ചു ചാന്ദ്രമനുഷ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവുകള്‍ നല്‍കി. കൂടാതെ ചാന്ദ്രദിന ക്വിസ്, പോസ്റ്റര്‍, കൊളാഷ് നിര്‍മാണം തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ കെ പി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. എസ് ആര്‍ ജി കന്‍വീണര്‍ കെ ഡെയ്‌സി അധ്യക്ഷത വഹിച്ചു. സുഹൈല്‍ മാസ്റ്റര്‍, സീനിയര്‍ അസിസ്റ്റന്റ് ഒ പി ആമിന, സ്റ്റാഫ് സെക്രട്ടറി കെ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
എളേറ്റില്‍ എം ജെ എച്ച് എസ് എസില്‍ വായനാമരം തളിരിട്ടപ്പോള്‍
എളേറ്റില്‍: വായന ശീലം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ എളേറ്റില്‍ എം ജെ എച്ച് എസ് എസില്‍ 9 കെ ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ വായനാമരം പരിപാടിക്ക് തുടക്കം കുറിച്ചു. ക്ലാസ്സ് ടീച്ചറും ഫിസിക്‌സ് അധ്യാപികയുമായ ജസീല ടീച്ചറുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ പ്രണവ് നിര്‍മല്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരം വരച്ച് തയ്യാറാക്കിയത്. വായിച്ച പുസ്തകത്തിന്റെ പേര്, രചയിതാവിന്റെ പേര്, വായിച്ച കുട്ടിയുടെ പേര് എന്നിവ ഉള്‍പ്പെടുത്തിയ ഇലകള്‍ മരത്തില്‍ ചേര്‍ത്തുവെക്കുന്നതാണ് പദ്ധതി. ക്ലാസ് പി ടി എ മീറ്റിംഗില്‍ രക്ഷിതാക്കളുടെ പ്രതിനിധിയും മരം വരച്ച പ്രണവിന്റെ അമ്മയുമായ സീമയാണ് ആദ്യ ഇല ചേര്‍ത്തത്. പരിപാടിയില്‍ ഹെഡ് മിസ്ട്രസ് പി എം ബുഷ്റ ടീച്ചര്‍, ഡെപ്യുട്ടി എച് എം ഒ പി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ഷാനവാസ് പൂനൂര്‍ എന്നിവര്‍ പങ്കെടുത്തു.
 
പത്ത് ഔഷധ സസ്യങ്ങളെങ്കിലും വളര്‍ത്തിയാല്‍ രോഗങ്ങളില്‍ നിന്നും മുക്തി നേടാം: ചെടിയമ്മ
പുതുപ്പാടി: ജീവന്റെ നിലനില്‍പിന് വേണ്ടി സ്വന്തം വീട്ടില്‍ 10 ഔഷധ സസ്യങ്ങളെങ്കിലും വളര്‍ത്തിയാല്‍ രോഗങ്ങളില്‍ നിന്നും മുക്തി നേടാമെന്ന് ഔഷധ സസ്യങ്ങളുടെ ചികിത്സയിലൂടെ പ്രശസ്തയായ ചെടിയമ്മ എന്നറിയപ്പെടുന്ന അന്നമ്മ ദേവസ്യ പറഞ്ഞു. ഓയിസ്‌ക്കാ ദിനത്തോടനുബന്ധിച്ച് ഓയിസ്‌ക്കാ പുതുപ്പാടി ചാപ്റ്റര്‍ കൈതപ്പൊയില്‍ എം ഇ എസ് സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചെടിയമ്മ. 87-ാം പിറന്നാള്‍ ആഘോഷിക്കുന്ന ചെടിയമ്മയെ വിദ്യാര്‍ത്ഥികള്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
 
എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് സ്വതന്ത്ര കര്‍ഷക സംഘത്തിന്റെയും പരപ്പന്‍ പൊയില്‍ മുസ്‌ലിം ലീഗ് 12-ാം വാര്‍ഡ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക കുടുംബത്തില്‍ നിന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം നല്‍കി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞെടുത്ത മൈമൂന ഹംസയെ ചടങ്ങില്‍ അനുമോദിച്ചു. നുസ്റത്ത് സെന്ററില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡന്റ് പി എ അബ്ദുസമദ് ഹാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റിനുള്ള ഉപഹാരം ജില്ലാ സ്വതന്ത്ര കര്‍ഷക സംഘം വൈസ് പ്രസിഡന്റ് എ പി മുസ്സ സമര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ ഹാജി, പി പി ഖാദര്‍ ഹാജി, പി സി ഉസ്സയിന്‍ ഹാജി, എം പി മൂസ്സ, വളവില്‍ ബഷീര്‍, കെ സി ഷാജഹാന്‍, എം ടി അയ്യൂബ് ഖാന്‍ എന്നിവര്‍ സംസാരിച്ചു. ജെ ടി അബ്ദുറഹ്മാന്‍ സ്വാഗതവും തച്ചറക്കല്‍ മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
 
ജെ സി ഐ താമരശ്ശേരി ടൗണ്‍ കമ്മറ്റി കുടകള്‍ വിതരണം ചെയ്തു
താമരശ്ശേരി: ജെ സി ഐ താമരശ്ശേരി ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്പ്ര ഗവ. എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കുട വിതരണം ചെയ്തു. കുടകള്‍ ജെ സി ഐ പ്രസിഡണ്ട് ജോബിന്‍ ജോണ്‍ പ്രധാനാധ്യാപിക ടി കെ വല്‍സല കുമാരിക്ക് കൈമാറി. എല്‍ എസ് എസ് ജേതാവ് ടി ടി ആയിശ റിഫക്കുള്ള ഉപഹാരം സുരേന്ദ്രന്‍ ചീക്കിലോട് സമര്‍പ്പിച്ചു. പി ടി എ പ്രസിഡണ്ട് ഉസ്മാന്‍ പി ചെമ്പ്ര അധ്യക്ഷത വഹിച്ചു. ജെ സി ഐ സോണ്‍ ഓഫീസര്‍ മനോജ് ജേക്കബ്, കെ പി ഹരീന്ദ്രന്‍, പി നാസര്‍, പി കെ സത്യന്‍, ഒ കെ ബുഷ്‌റ, പി സി യഹ് യഖാന്‍, എ എസ് ഡെയ്‌സി, പി ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.
 
സാംക്രമിക രോഗങ്ങളും ശുചിത്വവും: ക്ലാസ്സും ജിവിതശൈലീ രോഗനിര്‍ണയവും നടത്തി
താമരശ്ശേരി: സ്വച്ച്ഭാരത് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര, സൈന്‍ എസ് എച്ച് ജി കുടുക്കിലുമ്മാരം, ഐ ഡി സി താമരശ്ശേരി, സി എച്ച് സി താമരശ്ശേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സാംക്രമിക രോഗങ്ങളും ശുചിത്വവും എന്ന വിഷയത്തില്‍ ക്ലാസ്സും ജിവിതശൈലീ രോഗനിര്‍ണയവും നടത്തി. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. ഐ ഡി സി ചെയര്‍മാന്‍ നിജേഷ് അരവിന്ദ് അധ്യക്ഷത വഹിച്ചു. ജസി തോമസ്, രമേശ് എന്നിവര്‍ ക്ലാസ്സെടുത്തു. പഞ്ചായത്ത് മെമ്പര്‍ രത്‌നവല്ലി ആശംസകള്‍ നേര്‍ന്നു. സഫിയ്യ സ്വാഗതവും മുംതാസ് നന്ദിയും പറഞ്ഞു.
 
എളേറ്റില്‍ എം ജെ എച്ച് എസ് എസില്‍ വൈവിധ്യമാര്‍ന്ന ചാന്ദ്ര ദിനാചരണം
എളേറ്റില്‍: എളേറ്റില്‍ എം ജെ എച്ച് എസ് എസ് സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്ര ദിനം വൈവിധ്യമാര്‍ന്ന രീതിയില്‍ ആചരിച്ചു. സ്‌കൂളിന്റെ മുന്‍വശത്ത് ചന്ദ്രയാന്റെ മാതൃകയും എല്ലാ ക്ലാസ്സ് റൂമുകളിലും ചാന്ദ്രയാന്‍ വീഡിയോയും പ്രദര്‍ശിപ്പിച്ചു. എല്ലാ ക്ലാസ്സുകളിലും ശാസ്ത്ര ക്വിസ് മല്‍സരങ്ങളും ചാര്‍ട്ട് പ്രദര്‍ശനങ്ങളും നടത്തുകയും വിദ്യാര്‍ഥികള്‍ ശാസ്ത്ര നാടകം അവതരിപ്പിക്കുകയും ചെയ്തു. ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി എച്ച് എം. ഒ പി അബ്ദുറഹ്മാന്‍, എന്‍ കെ അബ്ദുല്‍മജീദ്, യു കെ റഫീഖ്, കെ സി പി നന്ദകിഷോര്‍, സഫ്‌നിയ പി പി, ജസീല കെ, സഫൂറത്ത് ബീവി, സയന്‍സ് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
 
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ കാരാടി വാര്‍ഡിലെ അംഗനവാടിയില്‍ കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുക്കണ്ടി ഉദ്ഘാടനം ചെയ്തു. താമരശ്ശേരിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ ലുലു വെഡിംഗ് സെന്റര്‍, ബഡാ ബസാര്‍ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് സാഹചര്യമൊരുങ്ങിയത്. വാര്‍ഡ് മെമ്പര്‍ മജ്ഞിത അധ്യക്ഷത വഹിച്ചു. അജിത ടീച്ചര്‍ സ്വാഗതവും ബില്‍ജു രാമദേശം നന്ദിയും പറഞ്ഞു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies